മതപരിവർത്തന നിരോധന നിയമം: യു.പിയിൽ ആദ്യ അറസ്റ്റ്
text_fieldsബറേലി: ഉത്തർപ്രദേശിൽ നിർബന്ധിത മത പരിവർത്തന നിരോധന നിയമത്തിനു കീഴിൽ ആദ്യ അറസ്റ്റ്. 28കാരനായ ഉവൈസ് അഹമ്മദാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ദേവരനിയ നഗരത്തിലെ ഷരിഫ് നഗർ നിവാസിയായ ടിക്കാറാം എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ടിക്കാറാമിെൻറ മകളെ ഉവൈസ് മതപരിവർത്തനത്തിന് നിർബന്ധിക്കുന്നുവെന്നാണ് പരാതി.
ഇരുവരും 12ാം ക്ലാസിൽ ഒരുമിച്ചായിരുന്നു പഠനം. അന്നുതൊട്ട് ഉവൈസ് മകളുടെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടെന്ന് നവംബർ 28ന് ബറേലി ജില്ലയിലെ ദേവർനിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ ആരോപിക്കുന്നു. തന്നെ നിക്കാഹ് കഴിക്കുന്നതിന് മതം മാറണമെന്ന് ഉവൈസ് മകളെ നിർബന്ധിച്ചുവെന്ന് പിതാവ് പറയുന്നു.
അറസ്റ്റിലായ ഉവൈസിനെ പൊലീസ് കോടതിയിൽ ഹാജരാക്കി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.