വിക്കറ്റുവീഴ്ചയിൽ കേരളം; തുടക്കം ഗംഭീരമാക്കി ഗോവ
text_fieldsരഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനത്തിൽ 18 റൺസ് ചേർക്കുന്നതിനിടെ അവസാന അഞ്ച് വിക്കറ്റുകളും നഷ്ടപ്പെടുത്തിയ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 265 റൺസിലൊതുങ്ങി. കേരളത്തിനെതിരെ മറുപടി ബാറ്റിങ്ങ് തുടങ്ങിയ ഗോവ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റിന് 62 എന്ന നിലയിലാണ്.
ഇടവേളക്കുശേഷം ടീമിൽ മടങ്ങിയെത്തിയ സീനിയർ ബാറ്റർ രോഹൻ പ്രേം പുറത്താകാതെ നേടിയ സെഞ്ച്വറി മികവിൽ ആദ്യ ദിവസം കേരളം മികച്ച തുടക്കം കുറിച്ചിരുന്നു. തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലായിരുന്നു ആദ്യദിനം കളി നിർത്തിയത്. 112 റൺസുമായി രണ്ടാം ദിവസം വീണ്ടും ബാറ്റെടുത്ത രോഹൻ പക്ഷേ, റണ്ണൊന്നും ചേർക്കുംമുമ്പ് മടങ്ങി. മറ്റുള്ളവരും പിന്നാലെ കൂടാരം കയറിയതോടെ കേരളം മേൽക്കൈ നഷ്ടപ്പെടുത്തി. ഗോവക്കായി ലക്ഷയ് ഗാർഗ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ സചിൻ ടെണ്ടുൽക്കറുടെ മകൻ കൂടിയായ അർജുൻ ടെണ്ടുൽക്കർ രണ്ടുവിക്കറ്റെടുത്ത് സാന്നിധ്യമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.