ഗസ്സ വിഷയത്തിലെ ലോകത്തിന്റെ ഇരട്ടത്താപ്പിൽ ഖേദിക്കുന്നു -യു.എൻ സൗദി പ്രതിനിധി
text_fieldsജിദ്ദ: ഗസ്സയുമായി ബന്ധപ്പെട്ട ലോകത്തിെൻറ ഇരട്ടത്താപ്പിൽ സൗദി അറേബ്യ ഖേദിക്കുന്നുവെന്ന് യു.എൻ സഭയിലെ സൗദി പ്രതിനിധി അബ്ദുൽ അസീസ് അൽവാസൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘർഷത്തിെൻറ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഇത് മേഖലയിലെ സുരക്ഷക്ക് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയെ സംബന്ധിച്ച ഇരട്ടത്താപ്പിൽ സൗദി ഖേദിക്കുന്നു. ഫലസ്തീനികൾക്കെതിരായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഗസ്സയിൽനിന്ന് ആളുകളെ കുടിയിറക്കാനുള്ള ആഹ്വാനത്തെ സൗദി അറേബ്യ തള്ളുന്നു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കുള്ളിൽ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.