ആർ.എസ്.എസും ബി.ജെ.പിയെ തിരസ്കരിക്കുന്നു?
text_fieldsതിരുവനന്തപുരം: ജനങ്ങൾ തിരസ്കരിച്ചതുപോലെ കേരള ബി.ജെ.പിയെ ആർ.എസ്.എസും കൈവിടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആർ.എസ്.എസ് ശാഖകളുള്ള കേരളത്തിൽ ബി.ജെ.പിയുടെ ബൂത്ത് തിരിച്ചുള്ള വോട്ട് ശതമാനം ഇത് ശരിെവക്കുന്നു.
ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള ആർ.എസ്.എസ് വോട്ട് മറ്റു മുന്നണികളിലേക്ക് പോയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാന പ്രസിഡൻറ് മത്സരിച്ച മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലടക്കം ഒരു വോട്ട് പോലും ലഭിക്കാത്ത ബൂത്തുകൾ ബി.ജെ.പിക്കുണ്ട്. സംസ്ഥാനത്തെ 318 ബൂത്തുകളിൽ എൻ.ഡി.എക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. 59 മണ്ഡലങ്ങളിൽനിന്നാണ് നാണം കെടുത്തുന്ന ഇൗ കണക്ക്. 70 മണ്ഡലങ്ങളിലെ 493 ബൂത്തിൽ എൻ.ഡി.എക്ക് കിട്ടിയതാകെട്ട, ഓരോ വോട്ട് വീതവും. ആയിരത്തിലധികം ബൂത്തുകളിൽ രണ്ടു മുതൽ അഞ്ചു വരെ വോട്ട് മാത്രം. സംസ്ഥാന ബി.ജെ.പിയുടെ പ്രവർത്തനങ്ങളോട് ആർ.എസ്.എസ് നേതൃത്വത്തിന് ഏറെ നാളായി കടുത്ത അതൃപ്തിയുണ്ട്. പാർട്ടിക്കുള്ളിൽ പല പ്രശ്നങ്ങൾ ഉടലെടുത്തപ്പോഴും ആർ.എസ്.എസ് നേതൃത്വം ഇടപെെട്ടങ്കിലും പരിഹരിക്കാൻ ഒരു ശ്രമവും ബി.ജെ.പി നേതൃത്വം നടത്തിയിരുന്നില്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്വന്തം നിലക്ക് ബി.ജെ.പി നേതൃത്വം സ്ഥാനാർഥിത്വ തീരുമാനമെടുത്തതിലും ആർ.എസ്.എസിന് കടുത്ത അതൃപ്തിയുണ്ട്.
ഇൗ മണ്ഡലങ്ങളിലൊന്നും ബി.ജെ.പിക്ക് കാര്യമായി ആർ.എസ്.എസ് വോട്ട് കിട്ടിയില്ല. മുസ്ലിം, ക്രിസ്ത്യൻ സ്ഥാനാർഥികളെ മത്സരിപ്പിച്ച മണ്ഡലങ്ങളിലും ഇതാണ് അവസ്ഥ.
ആർ.എസ്.എസ് നോമിനിയായ കുമ്മനം രാജശേഖരൻ മത്സരിച്ച നേമത്തും വിജയം പ്രതീക്ഷിച്ച പാലക്കാട്, മലമ്പുഴ, കഴക്കൂട്ടം ഉൾപ്പെടെ പല മണ്ഡലങ്ങളിലും ചില വാർഡുകളിൽ വോട്ട് വളരെ കുറഞ്ഞത് ആർ.എസ്.എസിനെപ്പോലും വെട്ടി ബി.ജെ.പിയിൽ വോട്ട് മറിക്കൽ നടന്നെന്ന ആക്ഷേപം ശരിവെക്കുന്നു.
നേമത്ത് ബി.ജെ.പി ഭാഗത്ത് കാര്യമായ പ്രവർത്തനമുണ്ടായില്ലെന്ന പരാതി ആർ.എസ്.എസിനുണ്ട്.
ആർ.എസ്.എസ് താൽപര്യപ്രകാരം കുമ്മനം സ്ഥാനാർഥിയായതിൽ പല ബി.ജെ.പി നേതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നെന്നാണ് വിലയിരുത്തൽ. ബി.ജെ.പിയിൽ വ്യക്തി താൽപര്യങ്ങൾ മാത്രമാണെന്നും പാർട്ടി വളർത്താൻ നേതാക്കൾക്ക് താൽപര്യമിെല്ലന്നും മുതിർന്ന ആർ.എസ്.എസ് നേതാവ് 'മാധ്യമ' ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.