Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightപ്രീമിയം ഹാച്ച്​...

പ്രീമിയം ഹാച്ച്​ ആൾട്രോസിന്​ വില വർധിപ്പിച്ച്​ ടാറ്റ

text_fields
bookmark_border
പ്രീമിയം ഹാച്ച്​ ആൾട്രോസിന്​ വില വർധിപ്പിച്ച്​ ടാറ്റ
cancel

ടാറ്റയുടെ ഏറ്റവും ആവശ്യക്കാരുള്ള മോഡലായ ആൽട്രോസിന്​ വിലവർധിപ്പിച്ചു. പ്രീമിയം ഹാച്ച്​ബാക്ക്​ വിഭാഗത്തിൽപെടുന്ന വാഹനത്തിന് 6000 മുതൽ 15,000 രൂപ വരെയുള്ള വർധനവാണ്​ ഉണ്ടായിരിക്കുന്നത്​. 2020 ജനുവരിയിലാണ്​ ആൽ​ട്രോസ്​ ടാറ്റ അവതരിപ്പിച്ചത്​.

സ്വിഫ്​റ്റ്,​ ബലേനൊ, ​െഎ 20, പോളോ,ജാസ്​ തുടങ്ങിയ വമ്പൻമാർ വിലസുന്ന വിപണിയിൽ വിലക്കുറവ്​, വലുപ്പം, നിർമാണ നിലവാരം, ആധുനികത എന്നിവകൊണ്ട്​ വളരെ വേഗം ശ്രദ്ധപിടിച്ചുപറ്റിയ വാഹനമാണ്​ ആൽട്രോസ്​. 5.29 ലക്ഷത്തിൽ ആരംഭിച്ചിരുന്ന വിലയിലാണ്​ വർധനവ്​ ഉണ്ടായിരിക്കുന്നത്​.

5.44 ലക്ഷം മുതൽ 7.75 ലക്ഷം വരെയാണ്​ പുതിയ പെട്രോൾ മോഡലി​െൻറ വില. ഡീസലിന്​ 6.99 മുതൽ 9.35 ലക്ഷംവരെ വിലവരും. പെട്രോളിലേയും ഡീസലി​ലേയും ഏറ്റവും ഉയർന്ന മോഡലുകൾക്ക്​ 6000 രൂപ മാത്രമെ ടാറ്റ ഉയർത്തിയിട്ടുള്ളു.


എന്താണീ ആൽട്രോസ്​

2018 ഡൽഹി ഒാേട്ടാ എക്സ്പോയിലും 2019 ജനീവയിലും ടാറ്റ അവതരിപ്പിച്ച വാഹനമാണ്​ പിന്നീട്​ ആൽട്രോസ്​ എന്ന പേരിൽ വിപണിയിൽ എത്തിയത്​. മാരുതി ബലേനോയും ഹ്യൂണ്ടായ് െഎ ട്വൻറിയും ആധിപത്യം ചെലുത്തുന്ന ഇന്ത്യൻ ഹാച്ച് ബാക്ക് വിപണിയിൽ ചില അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇൗ വാഹനത്തിെൻറ ദൗത്യം.

3990 എം.എം നീളമുള്ള വാഹനമാണിത്​. ടാറ്റയുടെ പുതുതലമുറ വാഹനങ്ങളുടെ നിലവാരവും സുരക്ഷയും അൽട്രോസിലുമുണ്ട്. രൂപത്തിൽ ബലേനോയോളം സൗന്ദര്യം അവകാശപ്പെടാനാകില്ലെങ്കിലും ആനച്ചന്തക്കാരനാണീ വാഹനം. പിന്നിലെ ത്രീഡി ഡിസൈനും വശങ്ങളിലെ കറുത്ത ഇൻസർട്ടുകളുമൊക്കെ ആകർഷകമാണ്.


ഇൻറീരിയർ

കറുപ്പും കറുപ്പിെൻറ വകഭേദങ്ങളുമാണ് ഉള്ളിലെ നിറങ്ങൾ. അടിവശം പരന്ന സ്റ്റിയറിങ്ങ്വീൽ സ്വിഫ്റ്റിനെ അനുസ്മരിപ്പിക്കുന്നത്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഡാഷ്ബോർഡിൽ ഉയർന്ന് നൽക്കുന്നു. ഇൻസ്ട്രുമെൻറ് ക്ലസ്ചറിലെ പകുതി സ്ക്രീൻ ഡിജിറ്റലാണ്. ഇതിൽ വാഹനത്തിെൻറ പലതരത്തിലുള്ള വിവരങ്ങൾ ലഭിക്കും.

വെളിച്ചം വീഴുേമ്പാഴുള്ള മങ്ങൽ സ്ക്രീനിനെ പകലുകളിൽ അനാകർഷകമാക്കുന്നുണ്ട്. ഏറ്റവും ഉയർന്ന് രണ്ട് വകഭേദങ്ങളിൽ സൗകര്യങ്ങളുടെ പെരുമഴയാണ്. ഹാർമൻ കാർഡൻ സൗണ്ട് സിസ്റ്റം മുതൽ ക്രൂസ് കൺട്രോളും ഒാേട്ടാമാറ്റിക് വൈപ്പറുകളും പിന്നിലെ എ.സി വെൻറുകളും, ഒാേട്ടാ ഹെഡ്ലൈറ്റ്, ക്ലൈമറ്റിക് കൺട്രോൾ എ.സി, ആംബിയൻറ് ലൈറ്റിങ്ങ് ഒക്കെയായി അൽട്രോസ് എതിരാളികളോടൊപ്പമൊ അൽപ്പം മുന്നിലൊ ആണ്.


മുന്നിലെ ഡോർ പാഡിൽ കുട വയ്ക്കാനുള്ള പ്രത്യേകഭാഗം നൽകിയത് പുതുമയാണ്. 345 ലിറ്ററാണ് ബൂട്ട് സ്പെയ്സ്. കുറഞ്ഞ മോഡലുകളിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ പാകത്തിന് നാല് പാക്കേജുകളായി പലതരം ഫീച്ചറുകൾ നൽകിയത് എടുത്തുപറയേണ്ട സവിശേഷതയാണ്. അർബൻ, സ്റ്റൈൽ, റിഥം, ലക്സ് എന്നീ വിഭാഗങ്ങളിലുൾപ്പെടുത്തി നമുക്ക് വേണ്ട സവിശേഷതകൾ മാത്രം അൽട്രോസിൽ ഉൾപ്പെടുത്താനാകും.

ഏറ്റവും കുറഞ്ഞ വേരിയൻറ് വാങ്ങുന്നയാൾക്ക് ടച്ച് സ്ക്രീനും കാമറയും വേണമെങ്കിൽ കമ്പനി പിടിപ്പിച്ച് നൽകും. ഇതുപോലെ റൂഫ് കളർ, ഹാൻഡ് റെസ്റ്റുകൾ, എൽ.ഇ.ഡി ഡെ ടൈം റണ്ണിങ്ങ് ലാമ്പുകൾ തുടങ്ങി എല്ലാം വേണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാം.

എഞ്ചിൻ

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്. ടിഗോറിലൊക്കെ കാണുന്ന 1.2 ലിറ്റർ ടർബൊ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ 86എച്ച്.പി കരുത്തും 113എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 1.5ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 90 എച്ച്. പി കരുത്തും 200എൻ.എം ടോർക്കും നൽകും. സിറ്റി, ഇക്കോ എന്നീ ഡ്രൈവിങ്ങ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ബി.എസ്, ഇ.ബി.ഡി തുടങ്ങി സുരക്ഷാസൗകര്യങ്ങൾ എല്ലാ വകഭേദങ്ങളിലുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeautomobiletata motersaltrozPremium hatchback
Next Story