ഇതൊരു ഒന്നൊന്നര ടിപ്പർ; ടാറ്റ സിഗ്ന വിപണിയിൽ
text_fieldsരാജ്യത്തെ ഏറ്റവും വലിയ ടിപ്പർ ട്രക്ക് എന്ന ബഹുമതിയുമായി ടാറ്റ സിഗ്ന വിപണിയിൽ. മുഴുവൻ പേര് ടാറ്റ സിഗ്ന 4825.ടികെ. 16 വീലുകളുള്ള മൾട്ടി ആക്സിൽ വാഹനത്തിെൻറ ആകെ ഭാരം 47.5 ടൺ ആണ്. 29 ക്യുബിക് മീറ്റർ വിസ്താരമുള്ള വാഹക ശേഷി ഓരോ ട്രിപ്പിലും കൂടുതൽ ഭാരം വഹിക്കാൻ സഹായിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു.
കുമ്മിൻസ് ISBe 6.7-ലിറ്റർ BS6 എൻജിനാണ് ടിപ്പറിന് കരുത്ത് പകരുന്നത്. 1000 - 1700 ആർപിഎമ്മിൽ 950 എൻ എം ടോർക്കും 250 എച്ച് പി കരുത്തും ഉൽപ്പാദിപ്പിക്കും. 430 എം എം ഡിയ ഓർഗാനിക് ക്ലച്ച് ഉള്ള ഹെവി ഡ്യൂട്ടി ജി 1150 ഒമ്പത് സ്പീഡ് ഗിയർബോക്‌സാണ്.
ലൈറ്റ്, മീഡിയം, ഹെവി ഡ്രൈവ് മോഡുകൾ ലഭ്യമാണ്. 29 ക്യുബിക് മീറ്റർ ടിപ്പർ ബോഡിയും ഹൈഡ്രോളിക്‌സും സഹിതമാണ് വാഹനം പുറത്തിറക്കുന്നത്. വിശാലമായ സ്ലീപ്പർ ക്യാബിൻ, ചെരിഞ്ഞ സ്റ്റീയറിംഗ് സംവിധാനം, പലതരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവിംഗ് സീറ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
എല്ലാ കാലാവസ്ഥയിലും മികച്ച രീതിയിൽ വാഹനം ഓടിക്കുന്നതിന് എ.സി സംവിധാനവുമുണ്ട്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എഞ്ചിൻ ബ്രേക്ക്, ഐ.സി.ജി.ടി ബ്രേക്ക് എന്നിവയും ഉൾെപ്പടുത്തിയിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത ചരക്ക് ഇറക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള സെൻസർ സംവിധാനമാണ്. ഇത് ഡ്രൈവറുടേയും ഓപ്പറേറ്ററുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ആറുവർഷം അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്ററാണ് വാഹനത്തിെൻറ വാറൻറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.