'ഒഴുക്കിൽപെട്ട' ആൾ പുഴയിലെ തുരുത്തിൽ 'മയങ്ങിയ' നിലയിൽ
text_fieldsതിരുവമ്പാടി: നാടാകെ തിരച്ചിൽ നടത്തുേമ്പാൾ ഒഴുക്കിൽപ്പെട്ടുവെന്ന് കരുതിയ ആൾ പുഴയിലെ തുരുത്തിൽ 'മയക്ക'ത്തിൽ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മുത്തപ്പൻപുഴയിലെ ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായതായി വാർത്ത പരന്നത്.
പുഴയിൽ കുളിക്കാൻ പോയ മുത്തപ്പൻപുഴ അംബേദ്‌കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയൻ (50) വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇയാളെ അന്വേഷിച്ച് ബന്ധുക്കൾ പുഴയോരത്ത് എത്തിയപ്പോൾ വസ്ത്രങ്ങൾ അഴിച്ചുവെച്ചത് കണ്ടതോടെ ആശങ്കയായി.
ഒഴുക്കിൽപ്പെട്ടതായിരിക്കാമെന്ന നിഗമനത്തിൽ നാട്ടുകാർ ഉടൻ പുഴയിൽ തിരച്ചിൽ തുടങ്ങി. മുക്കത്തുനിന്ന് അഗ്നിശമന സേനയുമെത്തി. 'മുത്തപ്പൻ പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായെന്ന്' ചാനലുകളിൽ ഫ്ലാഷ് ന്യൂസും വന്നുതുടങ്ങി.
രാത്രി പത്തോടെ വിജയനെ പുഴക്ക് നടുവിലെ തുരുത്തിൽ കണ്ടെത്തുകയായിരുന്നു. മദ്യലഹരിയിൽ മയങ്ങിയ ഇയാൾ അബോധാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബുധനാഴ്ച രാവിലെ ആശുപത്രി വിട്ടപ്പോഴാണ് താനുണ്ടാക്കിയ പൊല്ലാപ്പിെൻറ ഗൗരവം വിജയനറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.