ശിവശങ്കറിനെ കുരുക്കി എന്ഫോഴ്സ്മെൻറ് റിപ്പോർട്ട് ;പിടിമുറുക്കി ഇ.ഡി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിെര കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്സ്മെൻറിെൻറ റിമാൻഡ് റിപ്പോർട്ട്.
12 ദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് വിദേശയാത്രകളും സ്വർണം കണ്ടെത്തിയ ലോക്കറും സംബന്ധിച്ച് ശിവശങ്കറിനെതിരെ ഇ.ഡിയുടെ റിപ്പോർട്ട്.
2017--2018 കാലഘട്ടത്തിൽ മൂന്നുതവണ സ്വപ്നക്കൊപ്പം ശിവശങ്കർ വിദേശത്ത് കൂടിക്കാഴ്ച നടത്തിയതായാണ് ആരോപണം. 2017 ഏപ്രിലിൽ യു.എ.ഇയിൽവെച്ചായിരുന്നു ആദ്യത്തേത്. 2018 ഏപ്രിലിൽ ശിവശങ്കർ ഒമാനിലുണ്ടായിരുന്ന സമയം സ്വപ്നയും അവിടെയെത്തി. ഒരുമിച്ചാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
അതേവർഷം ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനസമയത്തും ഇരുവരും കൂടിക്കാഴ്ച നടത്തി. പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സംഘം യു.എ.ഇയിലുള്ള സമയത്തായിരുന്നു ഈ കൂടിക്കാഴ്ച. സന്ദർശനത്തിെൻറ വിശദാംശങ്ങൾ ചോദ്യംചെയ്യലിൽ ശിവശങ്കർ സമ്മതിച്ചതായാണ് സൂചന.
ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. െലെഫ് മിഷൻ പദ്ധതിയുമായി റെഡ് ക്രസൻറ് ഒപ്പുവെച്ച ധാരണപത്രത്തിെൻറ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. കരാർ തുക, കരാർ വിവരങ്ങൾ, കമീഷൻ നൽകിയതാര് തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
എൻ.ഐ.എ ഒരുകിലോ സ്വർണവും പണവും കണ്ടെത്തിയ ബാങ്ക് ലോക്കർ സ്വപ്ന എടുത്തത് ശിവശങ്കറിെൻറ നിർദേശപ്രകാരമാണെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. എന്നാൽ, ലോക്കറിൽ സ്വർണം സൂക്ഷിച്ചത് ശിവശങ്കർ അറിഞ്ഞിരുന്നോ എന്ന് വ്യക്തമായിട്ടില്ല.
ഇത് ചോദിച്ചറിയാൻ വീണ്ടും ശിവശങ്കറിെന വിളിപ്പിക്കും. കൂടാതെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർ 2019 ആഗസ്റ്റിൽ യു.എ.ഇയിൽ കണ്ടുമുട്ടിയതായും പറയുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും ഇ.ഡി ബോധിപ്പിച്ചു.
പ്രതികളെ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പകത്ത് ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സ്വപ്നക്ക് മതിയായ ചികിൽസസൗകര്യം ഒരുക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകി.
കസ്റ്റഡിയിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് ഇ.സി.ജി പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രശ്നമുള്ളതായി കണ്ടെത്തിയെന്ന് അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സിക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.