ഹണ്ടർ ഉടനെത്തുമൊ? റോയൽ ആരാധകർ ആകാംഷയിൽ
text_fieldsറോയൽ എൻഫീൽഡിനെ സംബന്ധിച്ച ഏത് വാർത്തയും ആരാധകർക്ക് ആഘോഷമാണ്. ഇന്ത്യയിൽ പുതുതായി നിരത്തിലിറക്കുന്ന ബൈക്കുകളുടെ കൂട്ടത്തിൽ റോയലിെൻറ മെറ്റിയോർ ഇതിനകംതന്നെ ഇടംപിടിച്ചിട്ടുണ്ട്. എന്ന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടിെല്ലങ്കിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായതായാണ് വിവരം.
തണ്ടർബേർഡിന് പകരക്കാരനായാണ് മെറ്റിയോർ 350 വരുന്നത്. പക്ഷെ റോയൽ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊര് ബൈക്ക് ഹണ്ടർ 250 ആണ്. റോയൽ എൻഫീൽഡിെൻറ ആദ്യത്തെ 250 സി.സി ബൈക്കാണ് ഹണ്ടർ. തൽക്കാലം ഇത്തരമൊരു ബൈക്കിനെപറ്റി ഉൗഹാപോഹങ്ങൾ മാത്രമാണ് വിപണിയിൽ കിടന്ന് കറങ്ങുന്നത്.
ഹണ്ടർ എന്ന പേരുപോലും അത്ര വിശ്വസനീയമല്ല. ചെന്നയിലും പരിസരത്തുംവച്ച് കണ്ട ഒരു എൻഫീൽഡ് ബൈക്കിനെ ചുറ്റിപറ്റിയാണിപ്പോൾ ആളുകൾക്കിടയിൽ സംസാരം നടക്കുന്നത്. തണ്ടർബേർഡിനേക്കാൾ ചെറുതും ഉയരം കുറഞ്ഞതുമായ ഇൗ ബൈക്ക് വരാൻ പോകുന്ന ഹണ്ടർ ആണെന്നാണ് സംസാരം. ചില ഒാൺലൈൻ സൈറ്റുകൾ ഇന്ത്യയിൽ ഇറങ്ങാൻ പോകുന്ന ബൈക്കുകളുടെ കൂട്ടത്തിൽ ഹണ്ടർ 250യെയും ഉൾെപ്പടുത്തിയിട്ടുണ്ട്.
എന്താണീ ഹണ്ടർ
പുതിയ 250 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബൈക്കിന് നൽകുക. ഏറ്റവും അടുത്ത എതിരാളിയായ ജാവ 42ന് സമാനമായ കരുത്താണ് പ്രതീക്ഷിക്കെപ്പടുന്നത്. വില പരിഗണിക്കുേമ്പാൾ ഏറ്റവും അഫോഡബിളായ റോയൽ ആയിരിക്കും ഹണ്ടർ. റെട്രോ-സ്റ്റൈൽ റോഡ്സ്റ്റർ ലുക്കാണ് ബൈക്കിന്.
ഉയർന്ന ഹാൻഡിൽബാറുള്ള ഹണ്ടർ ഇൻറർസെപ്റ്റർ 650നെ അനുസ്മരിപ്പിക്കുന്നുണ്ട്. പുറത്തുവന്ന ചിത്രങ്ങളിൽ മെറ്റിയർ 350 ന് സമാനമായ സിംഗിൾ-പോഡ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ ലഭ്യമാണ്.
ഇരട്ട- ചാനൽ എബിഎസും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തൽക്കാലം കൂടുതൽ വിവരങ്ങൾക്ക് ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.