Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാറിലെ പെൺകുട്ടികളെ...

വാളയാറിലെ പെൺകുട്ടികളെ ഓർമിപ്പിക്കും അമ്മയുടെ ചിഹ്നം; ഭാഗ്യവതി ധർമടത്ത്​ മത്സരിക്കുന്നത്​ 'കുഞ്ഞുടുപ്പ്' ചിഹ്നത്തിൽ

text_fields
bookmark_border
valayar case
cancel

കണ്ണൂര്‍: രണ്ടു പെൺമക്കളുടെ മരണത്തില്‍ നീതി തേടി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയ്​ക്ക്​ തെരഞ്ഞെടുപ്പ്​ ചിഹ്നമായി ലഭിച്ചത്​ 'കുഞ്ഞുടുപ്പ്​' (ഫ്രോക്ക്) .

സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനോടുള്ള ​പ്രതിഷേധസൂചകമായാണ്​ ഭാഗ്യവതി മത്സരിക്കുന്നത്​. നീതി നിഷേധം ആവർത്തിക്കുന്നുവെന്നാരോപിച്ച്​ ഇവർ തലമുണ്ഡനം ചെയ്​തിരുന്നു.

14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. വാളയാറിലെ അമ്മയുടെ പോരാട്ടങ്ങൾക്ക്​ ഓരോ ഘട്ടത്തിലും സോഷ്യൽ മീഡിയയും പൊതുസമൂഹവും വലിയ പിന്തുണ നൽകിയിരുന്നത്​. തുടർന്നാണ്​ മത്സരിക്കാൻ ഇറങ്ങിയത്​. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച ഭാഗ്യവതിക്ക്​ പിന്തുണ നൽകാൻ യു.ഡി.എഫ്​ ആലോചിച്ചിരുന്നു.

ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ തിരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത്​. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:signwalayarsiblings
News Summary - Walayar siblings mother candidate sign
Next Story