വരെൻറ സുഹൃത്തുക്കളുടെ 'കുസൃതി' അതിരുകടന്നു, വധു വിവാഹത്തിൽ നിന്ന് പിൻമാറി
text_fieldsബറേലി (ഉത്തർപ്രദേശ്): വിവാഹത്തിനിടെ വരെൻറ സുഹൃത്തുക്കളുടെ 'കുസൃതി' അതിരുകടന്നതോടെ വിവാഹത്തിൽ നിന്നും വധു പിൻമാറി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
വരെൻറ ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ച് നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിൽ കുപിതയായാണ് വധു വിവാഹത്തിൽ നിന്ന് പിൻമാറിയത്. മകളെ ബഹുമാനിക്കാൻ തയാറാകാത്ത ഒരാളെ വിവാഹം ചെയ്യാൻ നിർബന്ധിക്കില്ലെന്ന് പിതാവ് കൂടി വ്യക്തമാക്കിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. ഇതോടൊപ്പം വരെൻറ കുടുംബം സ്ത്രീധന തുകയുടെ കാര്യത്തിൽ വിലപേശൽ നടത്തിയിരുന്നതായും വധുവിെൻറ ബന്ധു ആരോപിച്ചു.
ബറേലി പ്രദേശത്ത് നിന്നുള്ളയാളാണ് വരൻ. കനൗജ് സ്വദേശിയായിരുന്നു വധു. ബിരുദാനന്തരബിരുദ ധാരികളായ ഇരുവരുടെയും വിവാഹ ചടങ്ങ് ഗംഭീരമാക്കുന്നതിനായി വധുവും സംഘവും വെള്ളിയാഴ്ചയാണ് ബറേലിയിൽ എത്തിയത്. വരെൻറ ബന്ധുക്കളുടെ ഭാഗത്ത് നിന്നുണ്ടായ അപ്രിയ പ്രവർത്തി വരെ കാര്യങ്ങൾ മംഗളമായി തന്നെ നടന്നു. എന്നാൽ, സംഭവത്തോടെ ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു.
വിവാഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയ വധുവിെൻറ കുടുംബം വരെൻറ കുടുംബത്തിനെതിരെ സ്ത്രീധന പരാതി നൽകി. എന്നാൽ വരെൻറ കുടുംബം ആറര ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
'വിവാഹം നിർത്തിവച്ചു. വധുവിെൻറ കുടുംബം സ്ത്രീധന പരാതി നൽകിയിരുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നമായതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. അവർ പിന്നീട് ഒത്തുതീർപ്പിലെത്തി' -പൊലീസ് ഉദ്യോഗസ്ഥനായ അശോക് കുമാർ സിങ് പറഞ്ഞു.
ഞായറാഴ്ച വരെൻറ കുടുംബം വിവാഹം ലളിതമായി നടത്തുന്നതിനായി വധുവിെൻറ കുടുംബത്തെ വീണ്ടും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. വിവാഹത്തിനൊരുക്കമല്ലെന്ന നിലപാടിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.