യു.പിയിലെ വിജയം സംസ്ഥാനത്തെ ക്രമസമാധാനം മികച്ചതാണെന്നതിന്‍റെ സൂചനയാണെന്ന് അജയ് മിശ്ര
text_fieldsലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം സംസ്ഥാനത്തെ ക്രമസമാധാനം മികച്ചതാണെന്നതിന്‍റെ സൂചനയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ലഖിംപൂർഖേരി കേസിലെ പ്രതിയുടെ പിതാവുമായ അജയ് മിശ്ര പറഞ്ഞു. മകന്‍റെ ജാമ്യം ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയിൽ നാളെ വാദം കേൽക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ വർഷം കർഷക സമരം നടക്കുന്നതിനിടെ ലഖിംപൂരിൽ ഖേരിയിൽ ഒരു കൂട്ടം കർഷകരുടെ ഇടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര വാഹനമോടിച്ച് കയറ്റി നാല് കർഷകരുൾപ്പടെ അഞ്ച് പേർ മരിച്ച സംഭവം സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയെങ്കിലും ലഖിംപൂർ ഖേരിയിൽ എട്ട് സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ മികവിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അജയ് മിശ്ര പറഞ്ഞു. യു.പിയിൽ ക്രമസമാധാനം ഇല്ലായിരുന്നെങ്കിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ആശിഷ് മിശ്രക്ക് കോടതി ജാമ്യം അനുവദിച്ചത് കർഷക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കർഷക നേതാവ് രാകേഷ് ടികായിത് ഉൾപ്പെടെയുള്ളവർ ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സമയമായെന്നാരോപിച്ച് പ്രദേശത്ത് വലിയ കർഷക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.