യമഹ വാങ്ങാൻ ഇനി ഷോറൂമിലേക്ക് പോകേണ്ടതില്ല; വിർച്വൽ സ്റ്റോർ അവതരിപ്പിച്ച് കമ്പനി
text_fields
കൊറോണ പശ്ചാത്തലത്തിൽ ഉപഭോക്താക്കളിലെ മാറ്റങ്ങളോട് പ്രതികരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. വ്യാഴാഴ്ച ഇന്ത്യയിൽ ഓൺലൈൻ വിൽപ്പന ആരംഭിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, ഉപഭോക്താക്കൾ വീടിനകത്ത് ഇരിക്കാൻ താൽപ്പര്യപ്പെടുകയാണ്.
ഇതോടൊപ്പം ഷോറൂമിലേക്കുള്ള അവരുടെ സന്ദർശനം കുറയ്ക്കാൻ കമ്പനിയും ആഗ്രഹിക്കുന്നു. ഉപഭോക്താക്കളുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ യമഹ 'വിർച്വൽ സ്റ്റോർ' തുടങ്ങുകയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
'ഡിജിറ്റലാണ് ഭാവി, വിർച്വൽ സ്റ്റോറുമായി ഞങ്ങളുടെ പുതിയ വെബ്‌സൈറ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വാങ്ങൽ അനുഭവവും വ്യക്തിഗത ഉപഭോക്തൃ സേവനങ്ങളും നൽകാൻ കമ്പനി തയ്യാറാണ്'-യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ മോട്ടോഫുമി ഷിതാര പറഞ്ഞു.
വെബ്‌സൈറ്റിലെ മുഖ്യസവിശേഷത 360 ഡിഗ്രി കാഴ്‌ചതരുന്ന വിർച്വൽ സ്റ്റോറാണ്. ഇതിലൂടെ നേരിട്ട് ഷോറൂമിലെത്തുന്ന അനുഭവം ലഭിക്കും.ബൈക്കുകൾ വിശദമായി കാണാനും സാധിക്കും.
യമഹ ഡീലർഷിപ്പുകൾ കോൺടാക്റ്റ്ലെസ് ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ വാട്സ്ആപ്പ് പോലുള്ള ഡിജിറ്റൽ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും പിന്തുണ നൽകുമെന്നും കമ്പനി അധികൃതർ പറഞ്ഞു.
കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ കയറിയാൽ വിർച്വൽ സ്റ്റോറിലേക്ക് പ്രവേശിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.