Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഇലവീഴാപ്പൂഞ്ചിറ കാണാം,...

ഇലവീഴാപ്പൂഞ്ചിറ കാണാം, നടുവൊടിയാതെ

text_fields
bookmark_border
ഇലവീഴാപ്പൂഞ്ചിറ കാണാം, നടുവൊടിയാതെ
cancel

കാ​ഞ്ഞാ​ർ: ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലേ​ക്കു​ള്ള പൊ​ട്ടി​ത്ത​ക​ർ​ന്ന റോ​ഡ്​ ടാ​റ് ചെ​യ്യാ​ൻ ന​ട​പ​ടി. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന കാ​ഞ്ഞാ​ർ - ച​ക്കി​ക്കാ​വ് റോ​ഡി​ലെ 1.8 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് ടാ​റി​ങ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​ത്.50 ല​ക്ഷം രൂ​പ ഇ​തി​ന്​ അ​നു​വ​ദി​ക്കു​ക​യും ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഉ​ട​ൻ ടാ​റി​ങ് ന​ട​ത്തു​മെ​ന്ന് പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ട്ട​യം- ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലേ​ക്ക്​ ര​ണ്ട് പ്ര​ധാ​ന പാ​ത​യാ​ണു​ള്ള​ത്. ഒ​ന്ന് മേ​ലു​കാ​വ് വ​ഴി​യും മ​റ്റൊ​ന്ന് കാ​ഞ്ഞാ​ർ ച​ക്കി​ക്കാ​വ് വ​ഴി​യും.

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന ഈ ​വി​നോ​ദ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ഇ​രു പാ​ത​യും കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്ക്​ മു​ന്നേ കോ​ട്ട​യം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ മേ​ലു​കാ​വ് വ​ഴി​യു​ള്ള റോ​ഡ് വീ​തി​കൂ​ട്ടി, ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച് ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​റി​ങ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.

കോ​ട്ട​യം ജി​ല്ല​യി​ൽ റോ​ഡ്​ മ​നോ​ഹ​ര​വും സ​ഞ്ചാ​ര​യോ​ഗ്യ​വും ആ​ക്കി​യി​ട്ടും ഇ​ടു​ക്കി​യു​ടെ ഭാ​ഗം ടാ​റി​ങ് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​ത് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലേ​ക്കു​ള്ള 1.8 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ഇ​നി ടാ​റി​ങ് ന​ട​ത്തു​ക. 50 ല​ക്ഷം അ​നു​വ​ദി​ച്ച​തോ​ടെ ഈ ​റോ​ഡും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. എ​ന്നാ​ൽ, കോ​ട്ട​യം ജി​ല്ല​യി​ലേ​തു​പോ​ലെ ബി.​എം ബി.​സി ടാ​റി​ങ്ങ​ല്ല ഇ​ടു​ക്കി​യി​ൽ ചെ​യ്യു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ​നി​ന്ന്​ മു​ട്ട​ത്ത് എ​ത്തി മേ​ലു​കാ​വ് വ​ഴി ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ൽ എ​ത്താ​ൻ ഇ​പ്പോ​ൾ ഒ​രു​മ​ണി​ക്കൂ​റി​ൽ താ​ഴെ​യേ ആ​വ​ശ്യ​മു​ള്ളൂ.1.8 കി​ലോ​മീ​റ്റ​ർ റോ​ഡ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ വാ​ഗ​മ​ൺ യാ​ത്ര​ക്കാ​ർ​ക്ക് നാ​ല്​ കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലെ​ത്താം. കൂ​ടാ​തെ റോ​ഡ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ കാ​ഞ്ഞാ​റി​ൽ​നി​ന്നും ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ വ​ഴി കാ​ഞ്ഞി​രം​ക​വ​ല​യി​ൽ എ​ത്താ​ൻ സാ​ധി​ക്കും. ഇ​തു​വ​ഴി ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​ത്ത്​ കി​ലോ​മീ​റ്റ​റി​ലേ​റെ ലാ​ഭി​ക്കാ​ൻ ക​ഴി​യും.

ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഈ ​റോ​ഡ് ഏ​റെ ഗു​ണ​ക​ര​മാ​കും.കൂ​ടാ​തെ ര​ണ്ടു ജി​ല്ല​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ഹൃ​സ്വ​ദൂ​ര റോ​ഡാ​യി ഇ​ത് മാ​റും. പ്ര​കൃ​തി​സൗ​ന്ദ​ര്യം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഏ​ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തോ​ടും കി​ട​പി​ടി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ. സ​മു​ദ്ര നി​ര​പ്പി​ല്‍നി​ന്ന് 3200 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വി​ടെ നി​ന്നും നോ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലെ ആ​റ് ജി​ല്ല​ക​ള്‍ കാ​ണ​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkielaveezhapoonchiraKanjar Chakkikav road
News Summary - 50 lakhs has been sanctioned for tarring the Kanjar-Chakkikav road
Next Story