Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nidhi Sosa Kurian
cancel
Homechevron_rightTravelchevron_rightAdventurechevron_rightഇന്ത്യയുടെ നിധി തേടി...

ഇന്ത്യയുടെ നിധി തേടി കാറിൽ ഒറ്റക്കൊരു പെൺയാത്ര

text_fields
bookmark_border

'ജീവിതത്തിൽ ആരാകണമെന്ന്​ എപ്പോൾ ചോദിച്ചാലും ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടായിട്ടുള്ളൂ, ലോകം മുഴുവൻ കണ്ടുതീർക്കുന്ന സഞ്ചാരിയാകണമെന്ന്​ മാത്രം'. ദെ ഗ്രേറ്റ്​ ഇന്ത്യൻ സോളോ ട്രിപ്പി​െൻറ ഭാഗമായി നിധി സോസ കുര്യൻ തയാറാക്കിയ വിഡിയോയിലെ വാചകങ്ങളാണിത്​. ആ വാക്കുകൾ അന്വർഥമാക്കും വിധം നിധി ത​െൻറ യാത്ര ആരംഭിച്ചിരിക്കുകയാണ്​.

60 ദിവസം നീളുന്ന ഇന്ത്യൻ യാത്ര. അതും കാറിൽ സ്വയം​ ഡ്രൈവ്​ ചെയ്​ത്​. ആദ്യമായി കാറിൽ ഒറ്റക്ക്​​ ഇന്ത്യ കറങ്ങുന്ന മലയാളി വനിത നിധി തന്നെയാകും. ഇന്ത്യയുടെ ആത്​മാവ്​ കുടികൊള്ളുന്ന ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെയാണ്​ ഇവരുടെ യാത്ര​. രാജ്യത്തി​െൻറ സാംസ്കാരിക വൈവിധ്യങ്ങളും ആചാരങ്ങളുടെ സവിശേഷതകളും നേരിട്ട്​ മനസ്സിലാക്കണം. വിവിധയിടങ്ങളിലെ പ്രകൃതി വൈവിധ്യങ്ങൾ അനുഭവിച്ചറിയണം. ഇതാണ്​ ലക്ഷ്യം. ഇതിനായി കൂടെയുള്ളത്​ KL 33 N 0078 നമ്പർ റെനോ ക്വിഡ്​ കാറാണ്​​​.​


ഫെബ്രുവരി ഏഴിന്​ കൊച്ചി കലൂർ സ്​റ്റേഡിയത്തി​ന്​ സമീപത്തുനിന്നാണ്​ യാത്ര തുടങ്ങിയത്​. ചായക്കട വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്​ ലോകം മുഴുവൻ സഞ്ചരിക്കുന്ന ബാലാജി ചേട്ടനും മോഹന ചേച്ചിയുമാണ് ഫ്ലാഗ്​ഒാഫ് ചെയ്​തത്​. സുഹൃത്തുക്കളും ഉറ്റവരുമെല്ലാം നിധിയെ യാത്രയാക്കാൻ അവിടെയെത്തിയിരുന്നു.

കൊച്ചിയിൽനിന്ന്​ പോണ്ടിച്ചേരിയിലെത്തുന്ന നിധി അവിടം മുതൽ ഇന്ത്യയുടെ​ കിഴക്കൻ കടൽത്തീരങ്ങളിലൂടെയാണ്​ യാത്ര പോവുക. തമിഴ്​നാടും ആ​​ന്ധ്രയും പിന്നിട്ട്​ ഒഡിഷയിലെ തീർഥാടന കേന്ദ്രങ്ങളായ പുരിയിലും കൊണാർക്കിലുമെത്തും. അവിടെനിന്ന്​ കൊൽക്കത്തയിലേക്ക്​. തുടർന്ന്​ ബിഹാർ വഴി ഉത്തർപ്രദേശിലൂടെയാകും യാത്ര.


ആഗ്രയും ഡൽഹിയുമെല്ലാം പിന്നിട്ട്​ മണാലിയിലെത്തും​. പിന്നീട്​ മഞ്ഞുപുതച്ചുറങ്ങുന്ന കശ്​മീരി​െൻറ താഴ്​വാരങ്ങളിലൂടെയാകും സഞ്ചാരം. കാർഗിൽ വരെ സഞ്ചരിക്കാനാണ്​ പ്ലാൻ. കശ്​മീരിൽനിന്ന്​ മടങ്ങിയെത്തുക​ പഞ്ചാബിലേക്കാണ്​. പിന്നീടുള്ള കറക്കം രാജസ്​ഥാ​െൻറ കാഴ്ചകളിലൂടെ​. ജൈസാൽമീരിലെ ഥാർ മരുഭൂമിയിലൂടെയും നിധിയുടെ ക്വിഡ്​ പറക്കും.

അതിനുശേഷം റാൻ ഒാഫ്​ കച്ച്​ കൂടി സന്ദർശിച്ച്​ പടിഞ്ഞാറൻ തീര​ത്തെ റോഡ്​ പിടിക്കും. ഇന്ത്യ​യുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലാണ്​ ഇൗ യാത്ര അവസാനിക്കുക. യാത്രാ വിശേഷങ്ങൾ Travel FM എന്ന ഫേസ്​ബുക്ക്​ പേജിലും Youtube ചാനലിലും കാണാം.


കോട്ടയം സ്വദേശിയായ നിധി ബൈക്കിലടക്കം നിരവധി സോളോ ട്രിപ്പുകൾ നടത്തിയിട്ടുണ്ട്​. അതിനാൽ തന്നെ ഒറ്റക്കുള്ള ഇൗ കാർ യാത്രയിലും പേടിയൊന്നുമില്ല​. പോകുന്നയിടങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാണ്​ യാത്ര. എവിടെയെങ്കിലും പെട്ടുപോയാൽ സഹായത്തിന് ഇവരെല്ലാം ഒാടിയെത്തുമെന്ന്​ തന്നെയാണ്​ വിശ്വാസം.

​േവ്ലാഗറും മാധ്യമപ്രവർത്തകയും എഴുത്തുകാരിയും കൂടിയാണ്​ നിധി. ത​െൻറ യാത്രാ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നിധി പങ്കു​െവക്കൊറുണ്ട്. ഇവ ചേർത്തുവെച്ച്​ മൂന്ന്​ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.


'ഒാരോ യാത്രകളും ഒാരോ തിരിച്ചറിവുകളാണ്​. പുതിയ ദേശങ്ങൾ, മനുഷ്യർ, കാലാവസ്​ഥകൾ, രുചികൾ, മണങ്ങൾ, നിറങ്ങൾ, അങ്ങനെയങ്ങനെ... നാല്​ ചുമരിനുമപ്പുറം യാത്രകൾ നമുക്ക്​ തുറന്ന്​ തരുന്ന വലിയ ലോകമുണ്ട്​, സ​ന്തോഷങ്ങളു​ണ്ട്​, സൗഹൃദങ്ങളുണ്ട്​, സമാധാനങ്ങളുണ്ട്​. അത്​ കണ്ടെത്തണമെങ്കിൽ യാത്ര തിരിക്കുക തന്നെ വേണം. ഇൗ ​ലോകം എത്രത്തോളം വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും തിരിച്ചറിയുന്നത്​ ഇങ്ങനെ തന്നെയാണ്​' -യാത്രകൾ നൽകുന്ന അനുഭവങ്ങൾ തേടി നിധി ത​െൻറ സ്വപ്​നങ്ങളിലൂടെ​ കാർ ഒാടിച്ച്​ പോവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nidhikurianthegreatindiansolotrip
News Summary - A lone woman in a car in search of India's treasure
Next Story