ബേസ്ക്യാമ്പിൽ വെച്ച് കോവിഡ് പോസിറ്റീവ്; തളരാത്ത മനസ്സുമായി എവറസ്റ്റ് കീഴടക്കി ഇന്ത്യൻ യുവാവ്
text_fieldsമഹാമാരിക്ക് മുന്നിൽ ലോകമാകെ പകച്ചുനിൽക്കുേമ്പാൾ, ഇന്ത്യൻ യുവാവ് കോവിഡ് ബാധിതനായ ശേഷം കീഴടക്കിയത് എവറസ്റ്റ്. നവി മുംബൈയിലെ വസായിയിൽ നിന്നുള്ള 25കാരനായ ഹർഷവർധൻ ജോഷിയാണ് പർവതാരോഹണ രംഗത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചത്.
സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജോഷിയുടെ എവറസ്റ്റ് പര്യവേഷണം ഏറെ പരിസ്ഥിതി സൗഹൃദമായിരുന്നു. സങ്‌ഹർഷ് (വെല്ലുവിളികൾ) എന്ന് പേരിൽ നൽകിയായിരുന്നു പര്യവേക്ഷണം. പേര് സൂചിപ്പിച്ചതുപോലെ പലവിധ വെല്ലുവിളികളാണ് മുന്നിൽ വന്നത്. അതെല്ലാം സധൈര്യം മറികടന്നാണ് ജോഷി എവറസ്റ്റ് കീഴടക്കിയത്.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര ഏറെ കഠിനമായിരുന്നു. ടീം അംഗങ്ങൾ ചുമക്കുന്നത് കണ്ടപ്പോൾ, കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് കരുതി. ഖുംബു ചുമയെന്നാണ് ഇതിനെ വിളിക്കാറ്. എവറസ്റ്റിന് സമീപത്തെ താഴ്വരയുടെ പേരാണ് ചുമക്കും നൽകിയിരിക്കുന്നത്. ഇവിടെ വരുന്നവർക്ക് ഇത് പതിവാണ്. കോവിഡ് ലക്ഷണങ്ങളിൽനിന്ന് വലിയ വ്യത്യാസവുമില്ല ഇതിന്.
ബേസ് ക്യാമ്പിൽ കൊറോണ വൈറസ് പരിശോധനാ സൗകര്യങ്ങളില്ലായിരുന്നു. പലർക്കും രോഗലക്ഷണങ്ങൾ കൂടിയതോടെ, ടീമിലെ അംഗത്തിന്‍റെ ഭാര്യ സാമ്പിളുകളുമായി പരിശോധനക്ക് പോയി.
എവറസ്റ്റിന് മുകളിലേക്ക് കയറാൻ പദ്ധതിയിട്ടതിന്‍റെ ഒരാഴ്ച മുമ്പ് ജോഷി കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു. ഡോക്ടർമാർ അദ്ദേഹത്തോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പദ്ധതി ഉപേക്ഷിക്കാൻ തയാറായില്ല.
കോവിഡിനെ തുടർന്ന് കഴിഞ്ഞവർഷവും അദ്ദേഹത്തിന്‍റെ എവറസ്റ്റ് യാത്ര മുടങ്ങിയിരുന്നു. അഞ്ച് വർഷത്തെ പരിശീലനത്തിന് ശേഷമാണ് യാത്ര തുടങ്ങിയത്. കൂടാതെ ഇതുവരെ ഏകദേശം 60 ലക്ഷം രൂപയിൽ കൂടുതൽ ചെലവും വന്നു. അതിനാൽ തിരിച്ചുപോകാൻ ജോഷിയുടെ മനസ്സ് അനുവദിച്ചില്ല.
കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ ആദ്യം ഐസൊലേഷനിൽ കഴിഞ്ഞു. കാര്യമായ അസുഖങ്ങളില്ലാത്തതിനാൽ ദിവസങ്ങൾക്കുശേഷം പര്യവേക്ഷണം ആരംഭിച്ചു. കൂടെയുള്ള സംഘം അധിക ഓക്സിജൻ വഹിച്ചിരുന്നു. സഹായത്തിന് ഒരു ഹെലികോപ്ടറും ഡോക്ടർമാരും ഉണ്ടായിരുന്നു. ഒടുവിൽ മേയ് 23ന് ജോഷി എവറസ്റ്റിൽ ഇന്ത്യൻ പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.