ചലനശേഷിയില്ലാത്ത വലതു കാൽപാദവുമായി ലഡാക്കിൽ സൈക്കിൾ ചവിട്ടിയെത്തി മലയാളി യുവാവ്
text_fieldsന്യൂഡൽഹി: ചലനശേഷിയില്ലാത്ത വലതു കാൽപാദവുമായി സൈക്കിളിൽ നാലായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് മലയാളി യുവാവ്. തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അശ്റഫാണ് വൈകല്യത്തെ അതിജയിച്ച് ഞായറാഴ്ച ലഡാക്കിൽലെ 18,380 അടി ഉയരത്തിലുള്ള ഖർദുംഗ്ലയിലെത്തിയത്.
നാലുവർഷം മുമ്പുണ്ടായ അപകടത്തിലാണ് അശ്റഫിെൻറ വലതുകാൽപാദം അറ്റുപോയത്. പാദം തുന്നിച്ചേർത്തെങ്കിലും ചലനശേഷി നഷ്ടമായ കാലുമായി നടക്കാൻ പ്രയാസമായിരുന്നു. എന്നിട്ടും ഇടത്തെ കാലിനു മാത്രം ബലം കൊടുത്ത് നിരവധി സ്ഥലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിയെത്തി.
ഇതിൽനിന്ന് ലഭിച്ച ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ കാണാൻ ഇറങ്ങിയത്. തൃശൂരിൽ നിന്ന് ജൂലൈ 16നാണ് സൈക്കിൾ യാത്ര തുടങ്ങിയത്. തൃശൂരിൽനിന്ന് നാലുദിവസത്തിനുള്ളിൽ ബംഗളൂരുവിലെത്തി. ആഗസ്റ്റ് 30നാണ് ജമ്മുവിലെത്തിയത്. തിരിച്ച് നാട്ടിലേക്ക് സൈക്കിളിൽ തന്നെ തിരിക്കാനാണ് അശ്റഫ് ഉദ്ദേശിക്കുന്നത്. യാത്രയിലെ അനുഭവങ്ങൾ muthu vlogs എന്ന ചാനലിലൂടെ പ്രേക്ഷകർക്കും ആസ്വദിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.