ജലസംരക്ഷണത്തിനായി കേരളത്തിൽനിന്ന് കശ്മീരിലേക്ക് ഷഹീറിെൻറ സൈക്കിൾ യാത്ര
text_fieldsബംഗളൂരു: ജലസംരക്ഷണം എന്ന സന്ദേശമുയർത്തി കശ്മീരിലേക്കുള്ള മലയാളി യുവാവിെൻറ സൈക്കിൾയാത്ര കർണാടകയിലെത്തി. ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയായ കൊളാടിക്കൽ ഷഹീറാണ് ബോധവത്കരണവുമായി സോളോയാത്ര നടത്തുന്നത്. ബുധനാഴ്ച രാവിലെ ചങ്ങരംകുളത്തുനിന്ന് പുറപ്പെട്ട യാത്ര ശനിയാഴ്ച മംഗളൂരുവിലെത്തി.
ശനിയാഴ്ച രാത്രി മണിപ്പാലിലും ഞായറാഴ്ച രാത്രി മുരുഡേശ്വറിലും തങ്ങിയ ഷഹീർ തിങ്കളാഴ്ച ഗോവയിലേക്കു തിരിക്കും. സൈക്കിൾ സഞ്ചാരത്തിെൻറ ലക്ഷ്യമറിഞ്ഞ് നിരവധി പേർ പിന്തുണ നൽകി. പലയിടത്തും സ്വീകരണവും നൽകി. എടപ്പാൾ വിക്ടറി കോളജിലെ ബിരുദവിദ്യാർഥിയായ ഇൗ യുവാവിെൻറ ഇഷ്ടയാത്രക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികളും വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഫ്ലാഗ് ഒാഫ് ചെയ്തത്. കേരളത്തിൽനിന്ന് രണ്ടു മാസംകൊണ്ട് കർണാടക, ഗോവ, മഹാരാഷ്ട്ര, നാഗ്പുർ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹിമാചൽ വഴി കശ്മീരിലെത്തുകയാണ് ലക്ഷ്യം.
ദിവസവും രാവിലെ ആറരക്ക് ആരംഭിക്കുന്ന യാത്ര 11.30ഒാടെ നിർത്തും. വിശ്രമവും ഭക്ഷണവും കഴിഞ്ഞ് ഉച്ചക്ക് 2.30ന് വീണ്ടും ആരംഭിച്ച് വൈകീട്ട് അഞ്ചോടെ അവസാനിപ്പിക്കും. ദിനേന 100 കിലോമീറ്ററാണ് യാത്ര. സ്വന്തമായി ഭക്ഷണം പാകം ചെയ്തും ടെൻറിൽ താമസിച്ചുമാണ് യാത്ര എന്നതിനാൽ ചെലവ് കുറക്കാനായെന്ന് ഷഹീർ പറഞ്ഞു. രണ്ടു വർഷത്തിലേറെയായി യാത്ര പ്ലാൻ ചെയ്യുന്നു. എല്ലാം ഒത്തുവന്നിട്ട് യാത്ര നടക്കില്ല എന്നുതോന്നിയതിനാൽ രണ്ടുംകൽപിച്ച് ൈസക്കിളുമെടുത്ത് ഇറങ്ങുകയായിരുന്നു.
ചങ്ങരംകുളം ഉദിനുപറമ്പ് കൊളാടിക്കൽ അവറാെൻറയും അലീമയുടെയും അഞ്ചു മക്കളിൽ നാലാമനാണ് 25കാരനായ ഷഹീർ. വിവിധ സംസ്ഥാനങ്ങളിലെ ജനസമൂഹങ്ങളിലൂടെ അവരുടെ സംസ്കാരങ്ങളറിഞ്ഞുള്ള യാത്ര തനിക്ക് മികച്ച അനുഭവമാവുമെന്ന് ഷഹീർ പറഞ്ഞു. ജലസംരക്ഷണം ഏറെ പ്രാധാന്യമുള്ളതാണെന്ന ബോധവത്കരണം തെൻറ സൈക്കിൾ സഞ്ചാരത്തിലൂടെ പരമാവധി ജനങ്ങളിലേക്ക് പകർന്നു നൽകുമെന്നും യുവാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.