പറഞ്ഞാലും തീരാത്ത യാത്രാ വിശേഷങ്ങൾ
text_fieldsതായ്ലൻഡിെൻറ വിനോദസഞ്ചാര വിശേഷങ്ങളുമായാണ് ഹാരിസ് അമീറലി ആദ്യ േവ്ലാഗ് ചെയ്തത്. 2017 ഡിസംബറിൽ. ഇന്ന് 338ാം എപ്പിസോഡിൽ തേക്കടിയിലെ അമാന പ്ലാേൻറഷനെപ്പറ്റി വിവരിച്ചു കഴിഞ്ഞ അദ്ദേഹത്തെ യുട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എല്ലാമായി 10 ലക്ഷം പേരാണ് പിന്തുടരുന്നത്. 42 രാജ്യങ്ങളിൽ ആ േവ്ലാഗുകൾ കാണുന്നു. കാടും മേടും കയറി കാഴ്ചകൾ പലതും പറയുന്ന ഹാരിസിന് പറയാത്ത സ്വന്തമൊരു കഥയുണ്ട്. 19ാം വയസ്സിൽ പ്രവാസിയായി തുടങ്ങിയ ജീവിതയാത്രയുടെ കഥ
എക്സ്റെ വെൽഡറായി ആദ്യയാത്ര
പഠിച്ച എക്സ്റെ വെൽഡിങ് മികവുമായി ആദ്യം എത്തിയത് ഒമാനിലാണ്. തൃശൂർ മാള ആലങ്ങാട്ടുകാരൻ വീട്ടിൽ പട്ടാളക്കാരനായ അമീറലിയുടെയും നൂർജഹാെൻറയും മകൻ. ഒമാനിൽ സ്വദേശിവത്കരണം വന്നപ്പോൾ ദുബൈയിലേക്ക് ചേക്കേറി. ലേബർ സൈപ്ല കമ്പനിയിലായിരുന്നു ജോലി. മൂന്നുവർഷം കഴിഞ്ഞ് നാട്ടിലേക്ക് വന്നപ്പോൾ അഞ്ചര മാസത്തെ ശമ്പളം കമ്പനിയിൽ പെൻഡിങ്. അത് കിട്ടാതായപ്പോൾ ലേബർ വകുപ്പിൽ പരാതിപ്പെടുമെന്ന് അറിയിച്ചു. അതിന് കമ്പനി 'പണി'യും നൽകി. ഇയാൾ ചാടിപ്പോയതാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചുെചന്നപ്പോൾ ജയിലിലാക്കി. പത്തുദിവസം ജയിലിൽ അടച്ചശേഷം നാട്ടിലേക്ക് കയറ്റിവിട്ടു. അതോടെ, 16 വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ചു.
പിന്നെ ലേബർ സപ്ലയറായി
ഗൾഫിൽ പരിചയമുള്ള കമ്പനികളിലേക്ക് നാട്ടിൽ നിന്ന് തൊഴിലാളികളെ അയക്കലായി പിന്നീട് കണ്ടെത്തിയ ജോലി. വെൽഡർ, ഫാബ്രിക്കേറ്റർ തൊഴിലാളികളുടെ നൈപുണ്യ പരിശോധനയും കമ്പനികൾ ഏൽപിച്ചുതുടങ്ങി. അതോടെ മികച്ച തൊഴിലാളികളെ തേടി നാടുചുറ്റൽ തുടങ്ങി. ഗുജറാത്ത്, വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിൽ എല്ലാം പോയി. ഇപ്പോൾ എറണാകുളത്തെ ഒമ്പതോളം മാൻപവർ ഏജൻസികളുടെ കൺസൽട്ടൻറാണ്. ബുഹാരി മാൻപവറിെൻറ റിക്രൂട്ടിങ് ഏജൻസിയുമുണ്ട്. ഭാര്യ നിഷിതയും മക്കളായ അബ്ദുല്ല, ഹന്നത്ത്, അൽഹാനുമായി ജീവിതം.
ജീവിതം വഴിമാറ്റിയ തായ്ലൻഡ്
2013ൽ സുഹൃത്തിന് ലഭിച്ച സൗജന്യ തായ്ലൻഡ് യാത്രയിൽ കൂടെപ്പോയതാണ് സഞ്ചാരലോകത്തെ വഴിത്തിരിവ്. അവിടെ എത്തിയപ്പോൾ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ ആരുമില്ല. എത്തുന്നവർ കഷ്ടപ്പെടുന്ന കാഴ്ച. ഭാഷയറിയാതെ ആശയ വിനിമയംവരെ അസാധ്യം. വിനോദസഞ്ചാരത്തിന് പോകുന്നവരെ വിഷമിപ്പിക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിച്ച് യാത്രകളെ ജനകീയമാക്കുകയെന്ന ആശയം മനസ്സിൽ ഉയർന്നു.
സാധാരണക്കാരനും എങ്ങനെ യാത്ര സാധ്യമാക്കാമെന്ന ചിന്ത. ഓരോ രാജ്യത്തും എത്തുന്ന സഞ്ചാരികൾ അവിടെ എന്തൊക്കെ കാര്യങ്ങൾക്കാണ് ബുദ്ധിമുട്ടുന്നതെന്ന് മനസ്സിലാക്കാൻ സ്വന്തം യാത്രകൾ തുടങ്ങി. എയർപോർട്ടിൽ ഇറങ്ങുന്നതു മുതൽ തിരിച്ച് നാട്ടിലേക്ക് പോകാൻ ൈഫ്ലറ്റ് കയറുന്നതുവരെ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിച്ചു. തുടർന്ന് അവക്ക് പരിഹാരവുമായി തുടങ്ങിയതാണ് സ്വന്തം റോയൽസ്കൈ ടൂർസ്. ഓട്ടോ തൊഴിലാളി മുതൽ അന്താരാഷ്ട്ര ൈഫ്ലറ്റിലെ പൈലറ്റ് വരെ ഹാരിസിനൊപ്പം യാത്രയിൽ പങ്കുചേരുന്നുണ്ട്.
പാമ്പിനെ പൊരിച്ചുതിന്നും വ്ലോഗിങ്
ഓരോ നാട്ടിലെയും പ്രത്യേകതകൾ സഞ്ചാരികൾക്ക് േവ്ലാഗിലൂടെ കാണിച്ചുകൊടുക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം ഭക്ഷണസംസ്കാരവും കൂടി പഠിപ്പിക്കുന്നു. ഇന്തോനേഷ്യയിെല കടയിൽ നിന്ന് മൂർഖൻ പാമ്പിനെ വാങ്ങി പൊരിച്ചുതിന്നുന്നതും തായ്ലൻഡിൽ മുതലയെ പിടിച്ചുകെട്ടി ചുട്ടുതിന്നുന്നതും പുഴുക്കളെ തിന്നുന്നതുമൊക്കെ ഹാരിസ് കാണിച്ചു. അന്നാടുകളിലെ ഡ്രൈവിങ് ഡിസിപ്ലിൻ മുതൽ എയർപോർട്ടിൽ മടക്കയാത്രക്ക് എത്തുേമ്പാൾ ആശംസനേരുന്ന ജീവനക്കാരുടെ മനോഭാവം വരെ മനസ്സിലാക്കി നൽകി.
എളുപ്പം പോകാവുന്ന നാടുകൾ
വിസയുടെ നൂലാമാലകൾ ഇല്ലാതെ ഏതൊരാൾക്കും പോകാവുന്നതാണ് മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മാലദ്വീപ് തുടങ്ങിയവയെന്ന് ഹാരിസ് വിവരിക്കുന്നു. ഓൺ അറൈവൽ അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസംകൊണ്ട് വിസ ലഭിക്കുന്ന രാജ്യങ്ങളാണ് ഇവയൊക്കെ. സെക്സ് ടൂറിസം എന്ന ലേബലാണ് നമ്മുടെ നാട്ടിൽ തായ്ലൻഡിനെ പറ്റിയുള്ള ധാരണ. എന്നാൽ, 20 വർഷം ഇനിയും കേരളം പിന്നിട്ടാലും നടപ്പാകാത്ത ടൂറിസം സാധ്യതകൾവരെ കൊണ്ടുവന്നു തായ്ലൻഡ്.
അവിടെ പുലിക്കുഞ്ഞുങ്ങളെ മടിയിലിരുത്തി കുപ്പിപ്പാൽ നൽകാം. 400 ഇന്ത്യൻ രൂപ നൽകിയാൽ മതി. മുതലക്കുഞ്ഞുങ്ങളെ കൈയിലിരുത്തി ഫോട്ടോ എടുക്കാം. വലിയ മുതലയുടെ മുകളിൽ കയറിയിരിക്കാം. വലിയ പുലികളെയും ഡോൾഫിനുകളെയും കെട്ടിപ്പിടിച്ച് ഫോട്ടോയെടുക്കാം. കേരളത്തിൽനിന്ന് ഡൽഹിയിൽ പോയി വരാവുന്ന ചെലവിൽ ഇതൊക്കെ സാധിക്കും. മലേഷ്യയിലെ ക്വാലാലംപുർ സിറ്റിയിൽ കടലില്ല. പേക്ഷ, ലോകത്തെ ഏറ്റവും വലിയ തിരമാല അടിക്കുന്ന പൂൾ പാർക്ക് അവിടെ കാണാം. തായ്ലൻഡ് ബാങ്കോക്കിൽ വലിയ കാടുണ്ടാക്കി അതിനകത്ത് ആഫ്രിക്കൻ സഫാരിവരെ ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിലോ തരിശുഭൂമിയിലോവരെ ടൂറിസം കേന്ദ്രങ്ങൾ ഒരുക്കുകയാണ് ലോകം.
സ്വന്തം നാടിനോളം വരില്ല മറ്റൊരു നാടും
പത്തനംതിട്ട കോന്നി കൊക്കാത്തോട് റിസർവ് വനത്തിലെ കുടിൽ ട്രീഹൗസിനു മുന്നിലെ കാട്ടാറിൽ ഒന്നുമുങ്ങിനിവർന്ന്, ലോകത്ത് എങ്ങും കിട്ടാത്ത അനുഭവം വിവരിക്കും ഹാരിസ് അമീറലി. അതോടൊപ്പം ടൂറിസം കേന്ദ്രങ്ങളിലേക്ക് നല്ലൊരു റോഡ് പോലും ഇല്ലാത്ത വിഷമവും. കൊടും വരൾച്ചയുള്ള രാജസ്ഥാൻ മരുഭൂമിയും കൊടും മഞ്ഞുള്ള ലേ, ലഡാക്ക് മലനിരകളും ഇന്ത്യയിൽ കാണാം. പച്ചപുതച്ച മൂന്നാറും വാഗമണും. ഇത്രയും വ്യത്യസ്ത കാലാവസ്ഥയും ഭംഗിയും മറ്റൊരു രാജ്യത്തും കാണാനാകില്ല.
സിംഗപ്പൂരിലെ ഫ്ലവർഡോമും ജെയിൻറ് വീലും യൂനിവേഴ്സൽ സ്റ്റുഡിയോയും എല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ്. അതിനേക്കാൾ ആയിരം ഇരട്ടി ഭംഗിയുള്ള വെള്ളച്ചാട്ടം കേരളത്തിൽ തന്നെയുണ്ട്്. ഒറിജിനൽ കൊടുമുടികളും ബീച്ചുകളും എല്ലാമുണ്ട്. മലേഷ്യ ലങ്കാവിയിൽ വലിയ മലനിരകളെ കോർത്തിണക്കി കേബിൾ കാർ സർവിസുകൾ കാണാം. സങ്കൽപിക്കാവുന്നതിലും ഏറെ ഭംഗിയാണ് അതിലൂടെ യാത്ര ചെയ്യുേമ്പാൾ കാണാനാകുക. മുടക്കിയതിലേറെ വരുമാനം അവർക്ക് ലഭിക്കുന്നുമുണ്ട്.
യാത്രികർ കടന്നുപോകുന്നത് ഗ്ലാസ് ബോർഡുകളുടെ അകത്തുകൂടിയായതിനാൽ ഒരു തുണ്ട് പേപ്പർ പോലും അവിടെ ഇടാനാകില്ല. അതേസമയം, മൂന്നാറും വാഗമണുമായി താരതമ്യപ്പെടുത്തിയാൽ ലങ്കാവി ഒന്നുമല്ല. സ്വിറ്റ്സർലൻഡിനെ വെല്ലുന്ന പ്രകൃതിയാലുള്ള പുൽമേടുകൾ വാഗമണിൽ ഉണ്ട്. ലോകത്ത് നിശ്ചിത പ്രദേശങ്ങളിൽ മാത്രം ഭ്രമിപ്പിക്കുന്ന കാഴ്ചകൾ ഒതുങ്ങുേമ്പാൾ നമ്മുടെ നാട് മുഴുവൻ കാഴ്ചകളുടെ വസന്തമാണ്.
ഈ മറൈൻ ഡ്രൈവ് എന്തേ മാറാത്തത്?
എറണാകുളം ഗോശ്രീ പാലത്തിൽനിന്ന് മറൈൻ ഡ്രൈവിെൻറ കാഴ്ച അതിമനോഹരം. മറൈൻ ഡ്രൈവിൽനിന്ന് കായൽയാത്രയും ബഹുകേമം. അതേസമയം, യാത്രക്ക് ബോട്ടിലേക്ക് കയറാനുള്ള ഇളകിയ ജെട്ടികൾ നമ്മെ പേടിപ്പെടുത്തും. ദുർഗന്ധം വേറെ. മലേഷ്യയിലും ഇന്തോനേഷ്യയിലും ഡിന്നർ ക്രൂയിസുകളുണ്ട്; 2500-3500 രൂപ നിരക്കിൽ. ൈഫ്ലറ്റിെൻറ ബോഡിങ് ഗേറ്റുകൾ പോലെ വൃത്തിയുള്ള ആധുനിക ബോട്ടുജെട്ടികൾ. സൈക്കിളിനേക്കാൾ കുറഞ്ഞ സ്പീഡിൽ ക്രൂയിസ് കായലിലൂടെ ഒഴുകും.
രണ്ടര മണിക്കൂർ കഴിയുേമ്പാൾ തിരിച്ചിറക്കും. നഗരത്തിെൻറ രാത്രി കാഴ്ചകളാണ് ഹൈലൈറ്റ്. ജനസമുദ്രമാണ് അവിടെ എത്തുന്നത്. 150 ബോട്ടുകൾ എപ്പോഴും നിറഞ്ഞിരിക്കും. മറൈൻ ഡ്രൈവിെൻറ അത്ര വ്യാപ്തിയോ ഭംഗിയോ അവിടെ ഇല്ലെന്നതാണ് വിരോധാഭാസം. വെള്ളത്തിൽ ഒരു സിഗരറ്റ്കുറ്റിയോ ടിഷ്യൂ പേപ്പറോപോലും ആരും എറിഞ്ഞത് കാണില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.