കൊറോണകേറാ തുരുത്തുകൾ
text_fieldsലോകമാകെ പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിക്കുമുന്നില്‍ മനുഷ്യരെല്ലാം അടിയറവ ് പറഞ്ഞുകഴിഞ്ഞു. കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വന്കരകളില ും കൊറോണ വൈറസ് നിശ്ശബ്ദം നടന്നെത്തിയിരിക്കുന്നു. മരണമായും മഹാമാരിയായും അത് ചുടല നൃത്തം ചവിട്ടുകയാണ്. ലോകമാകെ ചാന്പലാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ട െന്ന് വീരസ്യംപറഞ്ഞിരുന്നവര്പോലും നെഞ്ചില്‍ തീപിടിച്ച് പരക്കംപായുന്നു.
വാക്ക് മുട്ടിയവരുടെ നിസ്സഹായ നിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതനെടുവീ ർപ്പുകളും മരണമുറച്ചവരുടെ നിശ്ശബ്ദതയുമെല്ലാം ഇഴചേര്‍ന്ന് രൂപപ്പെട്ട ഭയത്തിെ ൻറ കരിന്പടത്തില് പൊതിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ഇത്തരമൊരു ലോകത്ത് ഇനിയും കോ വിഡ് ആക്രമണത്തിനിരയാകാത്ത ഒരു രാജ്യമുണ്ടോ എന്ന ചോദ്യത്തിലെ അവിശ്വസനീയത ആരെയും വിസ്മയിപ്പിക്കും.
പേക്ഷ, അങ്ങനെയുമുണ്ട് രാജ്യങ്ങ ള്‍. ഒന്നല്ല, പന്ത്രണ്ട് എണ്ണം. പേരുകേട്ട വന്പന്മാരെല്ലാം കീഴടങ്ങിയിട്ടും പിടിച്ചുനില ്ക്കുന്നവര്. ഒരുപേക്ഷ, കോവിഡ് വന്നില്ലായിരുന്നെങ്കില്‍ മലയാളികള്‍ അവരുടെ ജീവി തത്തിനിടെ പേരുപോലും കേള്‍ക്കാനിടയില്ലാത്ത രാജ്യങ്ങള്‍. ജനസംഖ്യ തീരെ കുറഞ്ഞ കൊച്ചുക ൊച്ചു രാജ്യങ്ങളാണവ. ഇതുവരെ കോവിഡ് ബാധിച്ചില്ലെങ്കിലും ഇനി വൈറസ് വന്നുകയറില്ലെന് ന അമിതമായ ആത്മവിശ്വാസമൊന്നും ഇവര്‍ക്കില്ല.
പലരും വന്പന് രാജ്യങ്ങളെ വെല്ലുന്ന മു ന്കരുതലുകളെടുത്തിട്ടുമുണ്ട്. എല്ലാവരും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാ ണ്. പരിമിതമായ ആരോഗ്യ അടിസ്ഥാനസൗകര്യവും ദരിദ്രമായ സാന്പത്തികാവസ്ഥയുമാണ് പല കുട ്ടിരാജ്യങ്ങളിലുമുള്ളത്. ഇതില്‍ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും ചിതറിക്കിടക്കുന്ന ചെറ ുദ്വീപുകളുടെ സംഘാതമാണ്. വിദഗ്ധ ചികിത്സക്ക് വിദേശത്തെ ആശ്രയിക്കേണ്ടവര്‍. എന്നിട്ടും മറ്റെല്ലാ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഈ 12 കുഞ്ഞുരാഷ്ട്രങ്ങള് ആത്മവിശ്വാസത്തോടെ കോവിഡിനെ അകറ്റിനിര്‍ത്തുകയാണ്.
പുറംമനുഷ്യരെത്താത്ത മണ്ണ്
ഭൂവിസ്തൃതിയില്‍ ലോകത്തെ രണ്ടാമത്തെ ചെറു രാജ്യമാണ് നഉൗറു. ജനസംഖ്യ 10,000. രാജ്യത്താകെയുള്ളത് ഒരു ആശുപത്രി. വെൻറിലേറ്റര്‍ സൗകര്യമേയില്ല. ആരോഗ്യവിദഗ്ധരും നന്നേ കുറവ്. കോവിഡെങ്ങാനും വന്നാല്‍ പിന്നെ രക്ഷയില്ലെന്നര്‍ഥം. അതിനാല്‍, രാജ്യമൊന്നാകെ വൈറസ് പടികടക്കാതെ കാക്കുകയാണ്. വിമാന സർവിസുകള്‍ നിര്ത്തിെവച്ചും വിദേശങ്ങളില്‍നിന്ന് വരുന്ന നാട്ടുകാരെ കര്‍ശനമായ ഏകാന്തവാസത്തിനയച്ചും അവര്‍ ജാഗ്രതപാലിച്ചു.
ഇതിപ്പോഴും തുടരുന്നുമുണ്ട്. സാന്പിളെടുത്താല്‍ പരിശോധനക്ക് ആസ്ട്രേലിയയില്‍ പോകണം. എങ്കിലും ഇതുവരെ എല്ലാം ഭദ്രം. 1968ല്‍ നിലവില്‍വന്ന രാജ്യമാണെങ്കിലും ഭൂമിയില്‍ ഏറ്റവും കുറവ് മനുഷ്യര്‍ പുറത്തുനിന്നെത്തുന്ന രാജ്യമാണിത്. ഒരുവര്‍ഷം ഇവിടെ വരുന്നത് ശരാശരി 100 വിദേശ സന്ദര്‍ശകര്‍ മാത്രം. അതുകൊണ്ടുതന്നെ ഇനി രോഗം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തീരെ കുറവ്.
പൊണ്ണത്തടിയോട് മുട്ടാനില്ല
കിങ്ഡം ഓഫ് ടോങ്കയാണ് കോവിഡിന് ബാലികേറാമലയായ മറ്റൊരു രാജ്യം. 748 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള രാജ്യം 169 ദ്വീപുകള്‍ ചേര്‍ന്നതാണ്. 1970ല്‍ സ്വതന്ത്രമായി. തുറമുഖങ്ങള്‍ അടച്ചും കര്‍ശനമായ യാത്രവിലക്ക് ഏർപ്പെടുത്തിയും കോവിഡിനെ തടയാന്‍ നടത്തിയ നീക്കങ്ങള്‍ ഇവിടെ ഫലംകണ്ടു. കൊറോണയെ പുല്ലുപോലെ നേരിടുന്ന ടോങ്കക്കാര്‍ പേക്ഷ പൊണ്ണത്തടിയോട് മുട്ടാന്‍ നില്‍ക്കില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം രാജ്യത്തെ 60 ശതമാനം മനുഷ്യരും പൊണ്ണത്തടിയന്മാരാണ്. ലോകത്തില്‍ ഏറ്റവുമേറെ പൊണ്ണത്തടിയന്മാരുള്ള രാജ്യങ്ങളുടെ മുന്‍നിരയിലുണ്ട് ടോങ്ക.
ഓര്‍മയിലുണ്ട് മഹാമാരി
ന്യൂസിലൻഡില്‍നിന്ന് സ്വാതന്ത്ര്യംനേടിയ നാല് ദ്വീപുകളുടെ കൂട്ടമാണ് സമോവ എന്ന രാജ്യം. 1.95 ലക്ഷമാണ് ജനസംഖ്യ. സമോവക്ക് പേക്ഷ, പകര്‍ച്ചവ്യാധിയുടെ ഒരു ഭീകരചരിത്രമുണ്ട്. 1918 ല്‍ ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചപ്പനിയില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യര്‍ മരിച്ചിരുന്നു. ആ ഓര്‍മകള്‍കൂടിയുണ്ട്, അവരുടെ കോവിഡ് മുന്കരുതലുകളില്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു എന്നൊരു വ്യാജ ഫേസ്ബുക്ക് പ്രചാരണമാണ് സമോവയില്‍ ആദ്യമെത്തിയത്. ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വകുപ്പില്‍ ഇതിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാമാരിയുടെ ഓര്മയുള്ള നാട്ടില്‍ നടപടികള്‍ക്ക് ഒരിളവുമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് രഹിത രാജ്യങ്ങളില്‍ താരതമ്യേന അല്പം മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളത് ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രൊനേഷ്യയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വര്‍ണാന്ധത ബാധിച്ചവരുള്ളത് ഈ രാജ്യത്തെ പോണ്‍പെ സ്റ്റേറ്റിലാണ്.
തെരഞ്ഞെടുപ്പില്‍ കലക്കും
പസിഫിക് ഓഷ്യനിലെ ദ്വീപ് രാജ്യങ്ങളിലൊന്ന് ടുവാലു. ജനസംഖ്യ 11,192 ആണെങ്കിലും രാജ്യത്ത് പാര്‍ലമെൻററി ജനാധിപത്യം നിലവിലുണ്ട്. 15 അംഗ പാര്‍ലമെൻറും. ഭരണഘടനയും നിയമവ്യവസ്ഥയും ഭദ്രമായ രാജ്യത്ത് 2023ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും. കോവിഡ് കയറാതെ രാജ്യത്തെ സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അതൊരു ഭരണനേട്ടമാകാതെ തരമില്ല. എന്നാല്‍, ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദവും കാര്‍ന്നുതിന്നുന്ന സമൂഹമാണ് ടുവാലു ജനത. എല്ലാ പൗരന്മാര്ക്കും ചികിത്സ സൗജന്യമാണെങ്കിലും മരണനിരക്ക് ഇത്തിരി ഉയര്‍ന്നതാണ്. അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ 25/1000 ആണ്.
പുകവലിയാണ് പേടി
ഗില്‍ബേര്‍ട്ട് ഐലൻഡ് രണ്ട് രാജ്യങ്ങളായി പിരിഞ്ഞാണ് ടുവാലു പിറന്നത്. ഒപ്പം പിറന്നത് കിരിബാസ്. ടുവാലുവിനെപ്പോലെതന്നെ കിരിബാസിയിലും കോവിഡിന് കയറാനായിട്ടില്ല. 32 ദ്വീപുകളടങ്ങിയതാണ് കിരിബാസ്. ആകെ ജനസംഖ്യ 1.10 ലക്ഷം. രാജ്യത്തെ 54 ശതമാനം ജനങ്ങളും പുകവലിക്കാരാണ്. പുകവലിക്കാര്‍ക്ക് കോവിഡ് വലിയ ഭീഷണിയാണെന്ന കഥകള്‍ ഇവിടെയുമുണ്ട്. അതിെൻറ പേടിയും. ഏതാണ്ട് 25 ഡോക്ടര്‍മാര്‍ മാത്രമുള്ള രാജ്യത്തെ, കൊവിഡ് വരാതെ സംരക്ഷിക്കല്തന്നെയാണ് നല്ലത്.
ആണവ വികിരണത്തോളമില്ല വൈറസ്
കോവിഡ് സാധ്യതയുള്ളവരെ നേരേത്തതന്നെ കണ്ടെത്തിയ രണ്ടു രാജ്യങ്ങളാണ് പലാവുവും മാര്‍ഷല്‍ ഐലൻഡ്സും. രണ്ടിടത്തും പരിശോധിച്ച കേസുകള്‍ െനഗറ്റിവ് ആയി. 17,907 മനുഷ്യരാണ് ആകെ പലാവുവിലുള്ളത്. ഇന്ത്യയുടെ പ്രായമുള്ള ഈ രാജ്യം പേക്ഷ, കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. ഒരാശുപത്രി മറ്റെല്ലാ രോഗ ചികിത്സകളും കുറച്ച് കോവിഡ് സാഹചര്യം നേരിടാന്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 29 ദ്വീപുകളുണ്ടെങ്കിലും മാര്‍ഷല്‍ ഐലൻഡില്‍ ആകെ ജനസംഖ്യ 58,000 മാത്രം. 1954ല്‍ അമേരിക്കയുടെ തെര്‍മോന്യൂക്ലിയര്‍ പരീക്ഷണത്തിന് വേദിയായ ദ്വീപാണിത്. അതിെൻറ വികിരണത്തിനിരയായവരുടെ പിന്‍തലമുറയാണ് ഈ ദ്വീപിലെ ഒരുവിഭാഗം. ആണവപരീക്ഷണത്തിെൻറ ദുരിതം വേട്ടയാടുന്നവര്‍ക്ക് കോവിഡ് ഒരു വെല്ലുവിളിയേ ആകാനിടയില്ല!
ഡോക്ടര്‍മാരെ വേണം
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാജ്യമാണ് ജസ്റുല്‍ ഖമര്‍. ഇംഗ്ലീഷില്‍ കൊമോറോസ് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് ആകെ ജനം 8.55 ലക്ഷം. അതി ദരിദ്ര രാജ്യമാണെങ്കിലും ആഘോഷത്തിന് ഇവിടെ ഒരുകുറവുമില്ല. അത്യാഡംബരപൂര്‍വം വിവാഹം നടത്തുന്നവര്‍ക്ക് മാത്രം ധരിക്കാന്‍ അനുമതിയുള്ള പ്രത്യേക രീതിയിലുള്ള ചില ദേശീയ വസ്ത്രങ്ങള്‍ വരെ ഇവിടെയുണ്ടത്രെ. ലോക്ഡൗണും സമ്പർക്കവിലക്കും നടപ്പാക്കുന്ന കാര്യത്തിലും ജസ്റുല്‍ ഖമര്‍ ഇത്തിരി ആര്ഭാടത്തിലാണ്. അനിശ്ചിതകാലത്തേക്കാണ് ലോക്ഡൗണ്‍. രാജ്യത്താകെയുള്ളത് 100-120 ഡോക്ടര്‍മാര്‍ മാത്രം. ആശുപത്രി സൗകര്യങ്ങളും പരിമിതം. അപ്പോള്‍ കല്യാണം പോലെത്തന്നെ ലോക്ഡൗണും അല്പം അധികമാകുന്നതില്‍ തെറ്റില്ല.
വാര്‍ത്തകള്‍ക്ക് വിലക്ക്
80 ദ്വീപുകളിലായി കഴിയുന്ന രണ്ടുലക്ഷം മനുഷ്യരുടെ രാജ്യമാണ് വനുവാറ്റു. എങ്കിലും ചൈനയില്‍ രോഗം വന്നപ്പോള്‍തന്നെ അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. വ്യാജപ്രചാരണം തടയാന്‍ വാര്‍ത്ത പ്രസിദ്ധീകരണത്തിന് സര്‍ക്കാറിെൻറ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുരന്തനിവാരണ വിഭാഗമാണ് പ്രസിദ്ധീകരണാനുമതി നല്‍കുക. ഇതിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയർന്നിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വനുവാറ്റു കഴിഞ്ഞവര്‍ഷം സോളമന് ഐലൻഡില്‍നിന്ന് നഴ്സുമാരെ വാടകക്കെടുത്തിരുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ളവരാണ് സോളമന് ഐലൻഡിലെ ഒരുവിഭാഗം ജനങ്ങള്‍. 900ത്തിലധികം ദ്വീപുകളിലായി 6.50 ലക്ഷംപേര്‍ വസിക്കുന്ന സോളമന് ഐലൻഡും ഇതുവരെ കോവിഡ് രഹിത രാജ്യമാണ്. വളരെ നേരേത്ത തുടങ്ങിയ ബോധവത്കരണ പരിപാടികളാണ് ഇവിടെ വിജയംകണ്ടത്.
ആഫ്രിക്കയിലെ ഐ.സി.യു
ദക്ഷിണാഫ്രിക്കയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ലസോതോ. 20 ലക്ഷം ജനങ്ങള്‍. ചുറ്റും ഒരൊറ്റ രാഷ്ട്രം അതിരിടുന്ന ലോകത്തെ മൂന്നു രാജ്യങ്ങളിലൊന്ന്. അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയെക്കാള്‍ അവര്‍ക്ക് വലുതല്ല കോവിഡ്. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതനിരക്കുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും രോഗാതുരതയാല്‍ ലോകത്തിെൻറ മരണ മുനന്പാണീ രാജ്യം. എച്ച്.ഐ.വി/എയ്ഡ്സ് രോഗബാധയിലും ക്ഷയരോഗ ബാധയിലും ലോകത്തെ രണ്ടാംസ്ഥാനക്കാര്‍. മരണനിരക്കില്‍ ലസോതോക്ക് മുന്നിലുള്ളത് സൗത്ത് സുഡാന് മാത്രം.
ഇവിടെ കൊറോണ വന്നാല്‍ എളുപ്പം മടങ്ങില്ലെന്നര്‍ഥം. കോവിഡ് ബാധിച്ച് ഇതിനകം 25പേര് മരിച്ചുകഴിഞ്ഞ ദക്ഷിണാഫ്രിക്കയോട് ഒട്ടിക്കിടക്കുന്പോഴും കണിശമായ നിയന്ത്രണങ്ങളേർപ്പെടുത്തിയാണ് ലസീതോയുടെ പ്രതിരോധം. വൈറസെത്തിയാല്‍ പിടിവിട്ടുപോകുമെന്നുറപ്പുള്ളവയാണ് ഈ പന്ത്രണ്ട് രാജ്യങ്ങളും. അത്രമേല്‍ ദുര്‍ബലമാണ് അവിടങ്ങളിലെ അടിസ്ഥാന സൗകര്യം. അതുകൊണ്ടുതന്നെ, വൈറസിനെ അകറ്റിനിര്‍ത്തുക എന്നതുമാത്രമാണ് ഇവരുടെ മുന്നിലുള്ള പോംവഴി. ഇവയില്‍ ഒന്നൊഴികെയെല്ലാ രാജ്യങ്ങളും ദ്വീപസമൂഹ രാഷ്ട്രങ്ങളാണ്. മഹാസമുദ്രങ്ങള്‍ക്കിടയില്‍ പ്രകൃതിതന്നെ ഒരുക്കിയ സ്വാഭാവികമായ ഐസൊലേഷനില്‍ ആ ജന്മം കഴിയുന്നവര്‍. അതും അവരുടെ കോവിഡ് പ്രതിരോധ രഹസ്യങ്ങളിലൊന്നാകാം. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ടുനില്ക്കുന്നതിെൻറ വേവലാതി ഈ കുഞ്ഞുരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ അഹങ്കാരമാണ്. ആഗോളഗ്രാമമായി മാറിയ ലോകത്ത് ഇങ്ങനെയും ചില തുരുത്തുകള്‍ സാംസ്കാരികമായും സാമൂഹികമായും അവശേഷിക്കുന്നുണ്ട് എന്നതും ആശ്ചര്യകരം തന്നെ.
(ഉത്തരകൊറിയ, തജികിസ്താന്‍, തുർക്മെനിസ്താന് എന്നീ രാജ്യങ്ങളും കോവിഡ് ഇല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.