പവിഴദ്വീപിെൻറ ഏകാന്ത കാവൽക്കാരൻ
text_fieldsകോവിഡ് ഭീതി ലോകമാകെ പരന്നതോടെ പലരും ഇന്ന് വീടുകളിലും ആശുപത്രികളിലുമെല്ലാം ഏകാന്ത വാസത്തിലാണ്. നാം ഒരിക്കലും കണ്ട് പരിചരിക്കാത്ത പല അനുഭവങ്ങളുമാണ് ഈ മഹാമാരി സമ്മാനിച്ചത്. അതിവേഗം കുതിക്കുന്ന ലോകത്തിനൊപ്പം എത്താനുള്ള ഓട്ടത്തിനിടെയുള്ള ഈ സഡ്ഡൻ ബ്രേക്ക് ഏൽപ്പിച്ച ആഘാതം കുറച്ചൊന്നുമല്ല. ഇവിടെയാണ് മൗറോ മൊറോണ്ടി എന്ന 81കാരൻ പലർക്കും പ്രചോദനമാകുന്നത്. കോവിഡ് ഏറ്റവുമധികം ദുരിതം കൊയ്ത ഇറ്റാലിയൻ സ്വദേശിയാണ് ഇദ്ദേഹം.
1989ലാണ് ഇദ്ദേഹത്തിെൻറ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്. ഇറ്റലിയുടെ ഉപഭോഗ സംസ്കാരത്തിൽ മനംമടുത്ത് മൊറോണ്ടി ബോട്ടുമെടുത്ത് കടലിലേക്ക് ഇറങ്ങുകയായിരുന്നു. പസഫിക് സമുദ്രത്തിലെ പോളിനേഷ്യയായിരുന്നു ലക്ഷ്യമെങ്കിലും മെഡിറ്റേറിയൻ കടലിലെ ബുഡെല്ലി എന്ന കൊച്ചുദ്വീപിലാണ് എത്തിയത്. ഒറ്റകാഴ്ചയിൽ തന്നെ ദ്വീപ് ഇഷ്ടപ്പെട്ടു. നീലയും പച്ചയും കലർന്ന വെള്ളവും പവിഴപ്പുറ്റുകൾ നിറഞ്ഞ മണൽത്തീരവുമെല്ലാം അദ്ദേഹത്തിെൻറ മനം കീഴടക്കി. മൊറോണ്ടി എത്തുേമ്പാൾ ഒരു കാവൽക്കാരൻ മാത്രമാണ് ദ്വീപിലുണ്ടായിരുന്നത്.
അദ്ദേഹം രണ്ട് ദിവസം കഴിഞ്ഞ് ജോലിയിൽനിന്ന് വിരമിക്കാൻ നിൽക്കുകയായിരുന്നു. മൊറോണ്ടി തെൻറ ബോട്ട് അദ്ദേഹത്തിന് നൽകി. അതിനുശേഷം 31 വർഷമായി മൊറോണ്ടി മാത്രമാണ് ഈ ദ്വീപിലെ താമസക്കാരൻ. ഇറ്റലിയുടെ റോബിൻസൺ ക്രൂസോ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കോവിഡ് ബാധിച്ച് ലോകമാകെ താറുമാറായിക്കിടക്കുേമ്പാഴും മൊറോണ്ടിയും അദ്ദേഹത്തിെൻറ ദ്വീപുമെല്ലാം ശാന്തമായിരിക്കുകയാണ്. 1.6 സ്ക്വയർ കിലോമീറ്ററാണ് ഈ ദ്വീപിെൻറ വലിപ്പം.
ഇറ്റലിക്ക് കീഴിലെ മദ്ദലേന ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഭംഗിയുള്ള ദ്വീപാണ് ബുഡെല്ലി. ഏഴ് ദ്വീപുകളാണ് ഈ േദശീയ ഉദ്യാനത്തിന് കീഴിൽ വരുന്നത്. പിങ്ക് നിറത്തിലെ ബീച്ച് ഇവിടത്തെ പ്രത്യേകതയാണ്. പവിഴപ്പുറ്റുകളുടെ സാന്നിധ്യം കൊണ്ടാണ് ബീച്ചിന് ഇൗ നിറം വന്നത്. ബുഡെല്ലിയും സമീപ ദ്വീപുകളുമെല്ലാം ഇന്ന് മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. മൊറോണ്ടിയെ കാണാൻ മാത്രം നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. അതേസമയം, സംരക്ഷിത മേഖലയായതിനാൽ ചില ഭാഗങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് പ്രവേശനമുള്ളത്.
2013ൽ ബുഡേല്ലി ദ്വീപിെൻറ ഉടമസ്ഥാവകാശം ചൊല്ലി ന്യൂസിലാൻഡിലെ വ്യവസായിയും ഇറ്റാലിയൻ സർക്കാറും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ദ്വീപ് ദേശീയ ഉദ്യാനത്തിെൻറ ഭാഗമായി നിലനിർത്താൻ കോടതി ഉത്തരവിട്ടു. ഇതോടെ മൊറോണ്ടിയുടെ ജീവിതവും തുലാസിലായി. ഒടുവിൽ വിവിധ രാജ്യങ്ങളിലുള്ളവർ ഇദ്ദേഹത്തിനായി രംഗത്തിറങ്ങി. 18,000 പേർ ഒപ്പിട്ട ഭീമഹരജി സമർപ്പിച്ചാണ് അദ്ദേഹത്തിെൻറ സ്ഥിരതാമസം ഉറപ്പിച്ചത്.
ഇന്നിപ്പോൾ മൊബൈൽ ഫോണും വൈഫൈ സംവിധാനവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊറോണ്ടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ഇേദ്ദഹത്തിെൻറ ഇൻസ്റ്റാഗ്രാം പേജ് 50,000 പേർ പിന്തുടരുന്നുണ്ട്. പ്രകൃതിയെക്കുറിച്ചുള്ള തെൻറ അറിവുകൾ ട്വിറ്ററിൽ പങ്കുവെക്കുേമ്പാൾ ദ്വീപിെൻറ മനോഹരമായ കാഴ്ചകൾ ഇൻസ്റ്റാഗ്രാമിലൂടെ പകർന്നേകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.