ഒലാൻഡ്: 16 കുടുംബങ്ങൾക്കൊരു ദ്വീപ്
text_fieldsപരന്നു കിടക്കുന്ന ഈ ഭൂമിയിൽ വെറും 16 കുടുംബങ്ങൾ മാത്രം സ്ഥിര താമസക്കാരായ ഒരു മനോഹര ദ്വീപിനെക്കുറിച് ച് കേട്ടിട്ടുണ്ടോ?
വടക്കൻ യൂറോപിലെ ബാൾട്ടിക് കടലിൽ നോർവെക്കും ഡെൻമാർക്കിനും സമീപമാണ് ‘ഒലാൻഡ്’ എന്ന സ്വീഡിഷ് ദ്വീപ്! സ്വീഡനിലെ രണ്ടാമത്തെ വലിയ ‘കുഞ്ഞു ദ്വീപ്’. ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപായി ഇൻറർനാ ഷണൽ ട്രാവൽ മാഗസിൻ ആയ ‘കോൺഡെ നസ്റ്റ് ട്രാവലർ’ 2014ൽ തിരഞ്ഞെടുത്തത് ഒലാൻഡിനെയാണ്. ഇതോടെയാണ് ഈ സുന്ദരി ലോക ത്തിെൻറ ശ്രദ്ധയിൽ പതിയുന്നത്. കേവലം 1,342 സ്ക്വയർ കിലോ മീറ്ററാണ് ഇതിെൻറ വ്യാപ്തി. സൂര്യെൻറ ന ാടെന്നും കാറ്റാടിയന്ത്രങ്ങളുടെ നാടെന്നുമൊക്കെയാണ് ഒലാൻഡ് അറിയപ്പെടുന്നത്. എവിടെയും കാറ്റിൽ നിന്നും വൈ ദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങൾ കാണാം. നല്ല പതുപതുത്ത പച്ചപ്പിൽ ആരോഗ്യമുള്ള കാലികൾ മേയുന്നതും കാണാം. വൃത്തിയിൽ പരിപാലിക്കുന്ന പരിസ്ഥിതി.
52 സ്ഥിര താമസക്കാർ ആയിരുന്നു ഒലാൻഡിലുണ്ടായിരുന്നത്. ഇപ്പോൾ 16 കുടുംബങ്ങൾ മാത്രം. എന്നാൽ, സ്വീഡിഷ് കുടുംബങ്ങളുടെ വേനൽകാലത്തെ പ്രിയ വിനോദ കേന്ദ്രമായ ഒലാൻഡിൽ നിരവധി വാടക കെട്ടിടങ്ങളും വിനോദ ഗ്രാമങ്ങളുമുണ്ട്. ഇവിടെ എല്ലാവരും ഉന്മേഷഭരിതരാണ്. ഈ ദ്വീപിനെക്കുറിച്ച് ആരെങ്കിലും പുകഴ്ത്തി സംസാരിക്കുന്നുണ്ടെങ്കിൽ അവർ ഇതിെൻറ ആത്മാവ് തൊട്ടറിഞ്ഞവരായിരിക്കുമെന്ന് ഇവർ പറയുന്നു.
വേലിയേറ്റസമയത്ത് എളുപ്പത്തിൽ ദ്വീപിലേക്ക് വെള്ളം കയറും. തണുപ്പ് കാലമാവുേമ്പാൾ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും എല്ലാ ആഴ്ചയിലും താണ്ഡവമാടും. ഇതൊന്നും ഇവിടെ താമസിക്കുന്നവർക്ക് പുത്തരിയല്ല. നിലം വെള്ളത്തിനടിയിലായാലും ഒലാൻഡുകാർക്ക് പേടിയില്ല. അവർ അതിനെ അതിജയച്ചവരാണ്. നിലനിൽപിനായുള്ള ഒലാൻഡുകാരുടെ പോരാട്ടം 20ാം നൂറ്റാണ്ടിെൻറ ആദ്യത്തിൽ ആരംഭിച്ചതാണ്. 1900ത്തോടെ തന്നെ ഈ ദ്വീപ് സംരക്ഷിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
1923ൽ ഈ ദ്വീപിൽ റെയിൽവെ ട്രാക്ക് നിർമിച്ചിരുന്നു. എന്നാൽ അതിലൂടെ ഒലാൻഡ് നിവാസികൾക്ക് സാധനങ്ങളേറ്റിയ ലോറികളൊന്നും കൊണ്ടുപോവാൻ കഴിഞ്ഞില്ല. അതിനാൽ ജർമനിയുടെ ഭാഗമായ ഹുസും നഗരത്തിൽ എത്തി ഫെഡറൽ മന്ത്രാലയവുമായി ചർച്ചകൾ നടത്തി മുൻ മേയർ ഹാൻസ് ബെൻഹാർഡ്, ഒലാൻഡുകാരുടെ ആവശ്യങ്ങൾക്കായി ഈ റെയിൽവേ ട്രാക്ക് ഉപയോഗിക്കാൻ അനുമതി വാങ്ങി. അതിലൂടെയാണ് ഇന്നും ഒലാൻഡുകാരുടെ പ്രധാന ഗതാഗതം. ലോകത്തിലെ വൻ നഗരങ്ങളിലൂടെ ആളുകൾ മെട്രോയിലും ട്രെയിനുകളിലും ചീറിപ്പായുേമ്പാൾ ഇവർ ആഡംബരങ്ങളില്ലാത്ത ചെറു വാഗണുകളിൽ സ്വസ്ഥമായി യാത്ര ചെയ്യുന്നു. പ്രത്യേക തരം വാഗണുകൾ യാത്രക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നു. 130 കലോമീറ്റർ മാത്രം ദൈർഘ്യമുള്ള ദ്വീപിൽ നിരവധി സൈക്കിൾ പാതകളും നടപ്പാതകളുമുണ്ട്.
എണ്ണമറ്റ പക്ഷി വർഗങ്ങൾ ഒലാൻഡിന് സ്വന്തം. അവയാകട്ടെ സ്വീഡനിലെവിടെയും കാണപ്പെടാത്ത അത്യപൂർവ ഇനത്തിൽപെട്ടവയും. അതുകൊണ്ട്തന്നെ പക്ഷി നിരീക്ഷകർക്ക് കൺനിറയെ കാഴ്ചകൾ ഈ ദ്വീപ് സമ്മാനിക്കും. 160 ഇനത്തിൽപെട്ട മൃഗങ്ങളെ ഉൾകൊള്ളുന്ന ഒലാൻഡ് അമ്യൂസ്മെൻറ് പാർക്കും വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു.
സ്വീഡിഷ് രാജകുടുംബത്തിൻെറ വേനൽകാല കൊട്ടാരമായിരുന്ന സോളിഡൺ പാലസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒലാൻഡിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായ ബോർഗോം കൊട്ടാരമാണ് മറ്റൊരു വിസ്മയകരമായ കാഴ്ച. ഇത് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. 1845ൽ സ്ഥാപിച്ച 32 മീറ്റർ ഉയരമുള്ള വിളക്കുഗോപുരം തീരത്ത് പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നുണ്ട്. ഒലാൻഡിെൻറ പ്രാദേശിക ചരിത്രം പറയുന്ന ഒലാൻഡ് മ്യൂസിയം ഇവിടെയുണ്ട്.
പരമ്പരാഗത സ്വീഡിഷ് വിഭവമായ ‘ക്രോപ്കാക്ക’യാണ് ഭക്ഷണത്തിലെ മുഖ്യ ഇനം. ഉരുളക്കിഴങ്ങും ഗോതമ്പുമാവും സവാളയും ഇറച്ചിയും ചേർത്തുണ്ടാക്കുന്നതാണ് ക്രോപ്കാക്ക.
എല്ലാ വർഷവും സെപ്റ്റംബറിൽ ഒലാൻഡ് അവരുടെ കൊയ്ത്തുൽസവം ആഘോഷിക്കും. സ്കോർഡഫെസ്റ്റ് എന്നാണിത് അറിയെപ്പടുന്നത്.
ഒലാൻഡിലെത്താൻ നേരിട്ട് വഴികൾ ഇല്ല. സ്വീഡിഷ് നഗരമായ കാൽമറുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഒലാൻഡിലേക്കുളള ഏക വഴി. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നിന്നും ആറു മണിക്കൂർ ഡ്രൈവ് ചെയ്ത് ഈ പാലം കടന്നാൽ ഒലാൻഡിൽ എത്താം. അതുമല്ലെങ്കിൽ ഒലാൻഡിെൻറ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാൽമർ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നും ഒലാൻഡിലെത്താം.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.