Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഅർധരാത്രി...

അർധരാത്രി സൂര്യനസ്​തമിക്കുന്ന നാട്​

text_fields
bookmark_border
iceland1
cancel
camera_alt??????? ????????????? ????? ???????????????, ???? ?????????? ?????? ?????????????? ??????????

2019 ഒക്​ടോബർ. ഞാൻ ​േജാലി ചെയ്യുന്ന അയർലൻഡിൽ നല്ല തണുപ്പുണ്ട്​. ഷെൻങ്കൻ വിസ കാലാവധി ഒരു മാസം കൂടിയേയുള്ളൂ. മൂന്നുമാസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണുള്ളത്​. അതുപയോഗിച്ച്​ പാരീസും ക്രൊയേഷ്യയും കറങ്ങി. ഒരു യാത്രക്ക്​ കൂടി മനസ്സ്​ വെമ്പുന്നുണ്ട്​. വ്യത്യസ്​തമായ, സാഹസികതകൾ നിറഞ്ഞ ഇടത്തേക്ക്​​ പോകണം എന്നായിരുന്നു മനസ്സിൽ. നവംബറിലെ യാത്ര ആയതിനാൽ കാലാവസ്​ഥയും പ്രശ്​നമാകരുതെന്ന്​​ ഉറപ്പാക്കണം. പണ്ട്​ മുതലേ ആശ്ചര്യപ്പെടുത്തുന്ന സ്​ഥലമാണ്​ െഎസ്​ലാൻഡ്​. നെറ്റിൽ പരതിയപ്പോൾ ഏകദേശം 20,000 രൂപക്ക്​ റൗണ്ട്​ ട്രിപ്പ്​ ഫ്ലൈറ്റ്​ ടിക്കറ്റ്​ ലഭിക്കും. കൂടുതൽ ആലോചിക്കാതെ അത്​ ബുക്ക്​ ചെയ്​തു. എ​​​െൻറ യാത്രകളെല്ലാം പെ​െട്ടന്ന്​ തീരുമാനിക്കുന്നതാണ്​. പക്ഷേ, ഇൗ യാത്ര നന്നായി പ്ലാൻ ചെയ്യണം എന്നുണ്ടായിരുന്നു. പോകുന്ന സ്​ഥലങ്ങൾ ശരിക്ക്​ ആസ്വദിക്കണം. അതുകൊണ്ട്​ കുറച്ച്​ സ്​ഥലങ്ങൾ മാത്രം തെരഞ്ഞെടുത്തു. 

നിമിഷങ്ങൾ കൊണ്ടാണ്​​ ​െഎസ്​ലാൻഡിലെ​ കാലാവസ്​ഥ​ മാറി മറിയുന്നത്​. കൊടും കാറ്റും മഴയും തെളിഞ്ഞ ആകാശവുമെല്ലാം ഒരേദിവസം തന്നെ കാണാനാകും. കാലാവസ്​ഥ പ്രവചനം​ നോക്കിയപ്പോൾ രണ്ടു മുതൽ ഏഴ്​ ഡിഗ്രി വരെയാണ്​ താപനില​. അതുകൊണ്ട്​ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്​ത്രങ്ങൾ കരുതി.​ വളരെ ചെലവേറിയ രാജ്യമായതിനാൽ താമസം മുൻകൂട്ടി ബുക്ക്​ ചെയ്​തു. റെഡി ടു മെയ്​ഡ്​ നൂഡിൽസ്​, പാസ്​ത തുടങ്ങിയവയും കരുതി. 

iceland2
ഹാച്ച്​ ബാക്ക്​ ആണ് യാത്രക്കായി​ ബുക്ക്​ ചെയ്​തിരുന്നത്
 

ധ്രുവദീപ്​തി കാത്ത്​...
അങ്ങനെ ആ ദിവസം വന്നെത്തി. അയർലൻഡിൽനിന്ന്​ ഏകദേശം മൂന്നു മണിക്കൂർ വിമാനയാത്രയുണ്ട്​. െഎസ്​ലാൻഡ്​​ എത്തുന്നതിന്​ മുമ്പ്​ കിളിവാതിലൂടെ നോക്കിയപ്പോൾ ധാരാളം മഞ്ഞുമൂടിയ ഗിരിശൃംഗങ്ങൾ കണ്ടു. എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ അലയിടിച്ചു. വിമാനം ലാൻഡ്​​ ചെയ്​തപ്പോൾ സന്തോഷം ആവേശമായി മാറി. വിമാനത്താവളത്തിന്​ പുറത്ത്​ നല്ല തണുത്ത കാറ്റുണ്ട്​​. ആകാശം മുഴുവൻ കാർമേഘം. സമയം ഉച്ചക്ക്​ 2.30. തണുപ്പ്​ സഹിക്കാൻ പറ്റുമെന്ന്​ തോന്നി. എന്നത്തെയും പോലെ വാടകക്ക്​ കാറെടുത്ത്​ ഡ്രൈവ്​ ചെയ്​ത്​ പോകാനാണ്​ പ്ലാൻ. വാഹനം ബുക്ക്​ ചെയ്​തിട്ടുമുണ്ട്​. വിമാനത്താവളത്തിൽനിന്ന്​​ ഷട്ടിൽ ബസ് സർവി​സിൽ കയറി അഞ്ച്​ മിനിറ്റ്​ കൊണ്ട്​ റെ​​​െൻറ്​ എ കാർ ഒാഫിസിൽ എത്തി. മിക്കവാറും ആളുകൾ 4X4 എസ്​.യു.വി ആണ്​ എടുക്കുന്നത്​. കാരണം ​െഎസ്​ലാൻഡിൽ ഒാഫ്​ റോഡ്​ എക്​സപ്ലോർ ചെയ്യാനുള്ള സ്​ഥലങ്ങൾ ധാരാളമുണ്ട്​​. അങ്ങനെ ഒരു പ്ലാൻ ഇല്ലാഞ്ഞതിനാൽ​ ഞാൻ ഹാച്ച്​ ബാക്ക്​ ആണ്​ ബുക്ക്​ ചെയ്​തിരുന്നത്​. ​അത്യാവശ്യം തരക്കേടില്ലാത്ത ഒാഫ്​ റോഡെല്ലാം​ അതുവെച്ച്​ അങ്ങ്​ പോകാമെന്ന്​ കരുതി. മാത്രമല്ല, എസ്​.യു.വികൾക്ക്​ പൊന്നുംവില കൊടുക്കണം. നാലര ദിവസത്തേക്ക്​ ഏകദേശം 12,600 രൂപക്കാണ്​ വാഹനം ബുക്ക്​ ചെയ്​തിരുന്നത്​. വൈകുന്നേരം 3.45 ആയപ്പോൾ ഞാൻ ലഗേജ്​ എല്ലാം കാറിനുള്ളിൽ സെറ്റ്​ ചെയ്​ത്​ യാത്രക്കൊരുങ്ങി. തുടക്കം മുതൽ അവസാനം വരെ കാർ യാത്രയുടെ പ്രത്യേകത നമുക്ക്​ ലഗേജി​നെക്കുറിച്ച്​ ടെൻഷൻ ഫ്രീ ആയി നടക്കാം എന്നതാണ്​. 

എയർപോർട്ടിൽനിന്നും തലസ്​ഥാനമായ റേക്യാവിക്കിലേക്ക്​ 45 മിനിറ്റ്​ ഡ്രൈവുണ്ട്​​. ആക്​സിലേറ്ററിൽ പതിയെ കാൽ കൊടുക്കാൻ തുടങ്ങിയതോടെ ​കാഴ്​ചകൾ പിന്നിലേക്ക്​ ഒാടിമറയാൻ തുടങ്ങി. രണ്ടുഭാഗത്തും​ പച്ചപ്പ്​ നിറഞ്ഞ പുൽമേടുകൾ​. ദൂരെ കറുത്ത നിറമുള്ള പാറകൾ. കാണാൻ പോകുന്ന കാഴ്​ചകൾക്ക്​ അവിടെ തിരശ്ശീല ഉയരുകയാണെന്ന്​ തോന്നി. താമസിക്കാനുള്ള ഹോസ്​റ്റലിൽ എത്തു​േമ്പാൾ അഞ്ച്​ മണി കഴിഞ്ഞു​. 2000 രൂപയാണ്​ ഒരു രാത്രിക്ക്. ലഗേജ്​ എല്ലാം ഹോസ്​റ്റലിൽ വെച്ചിട്ട്​ പുറത്തിറങ്ങി. നന്നായി ഇരുട്ടിയിട്ടുണ്ട്​. വേനൽക്കാലത്ത്​ അർധരാത്രി സു​ര്യാസ്​തമയം​ കാണാൻ പറ്റുന്ന സ്​ഥലമാണ്​ ​െഎസ്​ലാൻഡ്​​. പക്ഷെ, തണുപ്പുകാലത്ത്​ പകൽ വെളിച്ചം കുറവാണ്​. രാജ്യത്തി​​​െൻറ തെക്ക്​ പടിഞ്ഞാറ്​​ ഭാഗത്ത്​ സ്​ഥിതി ചെയ്യുന്ന തലസ്​ഥാന നഗരമായ റെയിക്​ ജാവിക്കിലാണ്​ ​60 ശതമാനം ആളുകളും ജീവിക്കുന്നത്​​. ഏകദേശം 3,20,000 പേർ. ചുരുക്കി പറഞ്ഞാൽ, റേക്യാവിക്ക്​​​ വിട്ടാൽ ​െഎസ്​ലാൻഡുകാരെ കാണാൻ ബുദ്ധിമുട്ടാണ്​. ലോകത്തി​​​െൻറ ഏറ്റവും വടക്കേയറ്റത്ത്​ സ്​ഥിതി ചെയ്യുന്ന തലസ്​ഥാനമെന്ന ഖ്യാതിയും​ റേക്യാവിക്കിനുണ്ട്​​.​ മാത്രമല്ല, പഫിൻ എന്ന പക്ഷികളുടെ ഒരു കൂട്ടം തന്നെ ഇൗ നഗരത്തിൽ കാണാം​. ​

iceland3
ഐസ്​ലാൻഡിൽ ദൃശ്യമാകുന്ന ധ്രുവദീപ്​തി (കടപ്പാട്​ ഗൂഗ്​ൾ)
 

െഎസ്​ലാൻഡിലെ പ്രധാന സാംസ്​കാരിക പരിപാടികൾ, വാണിജ്യ-വ്യവസായ മേളകൾ​ എല്ലാം ​തലസ്​ഥാന നഗരിയിലാണ്​ നടക്കാറ്​​. ​െഎസ്​ലാൻഡ്​ എന്ന്​ കേൾക്കു​േമ്പാൾ തന്നെ ആദ്യം മനസ്സിൽ ഒാടിയെത്തുന്ന കാര്യമാണ്​ നോർതേൺ ലൈറ്റ്​സ്​ അഥവാ ധ്രുവദീപ്​തി. തണുപ്പ്​ കാലത്താണ്​​ ഇത്​ കൂടുതലായി കാണാൻ കഴിയുക. രാത്രി ആകാശത്തെങ്ങാനും നോർതേൺ ലൈറ്റ്​സ്​ തെളിയുന്നുണ്ടോന്ന്​ ഞാൻ പരതി. മേഘങ്ങൾ ഉള്ളതിനാൽ നിരാശയായിരുന്നു ഫലം. തിരികെ മുറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം ജനാലക്കടുത്ത്​ കിടന്നും ഞാൻ ‘വടക്കുനോക്കിയന്ത്ര’ത്തി​ലെ ശ്രീനിവാസനെപ്പോലെ ഇടക്കിടെ ‘വടക്കൻദീപം’ കാണുന്നുണ്ടോയെന്ന്​ നോക്കി. പക്ഷേ, ആകാശം മുഴുവൻ മേഘം മൂടിനിൽക്കുന്നു. ഭൂമിയുടെ കാന്തികധ്രുവങ്ങളിൽനിന്ന് 18 മുതൽ 23 ഡിഗ്രി വരെ അകലെയുള്ള ഉപര്യന്തരീക്ഷ മേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി അല്ലെങ്കിൽ ഒറോറ എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുക. സൗരക്കാറ്റിൽനിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തി​​​െൻറ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഇത്​ കാണാം എന്ന്​ ആശ്വസിച്ച്​ ഞാൻ ഉറങ്ങി.

വെള്ളച്ചാട്ടങ്ങളുടെ മാസ്​മരികതയിൽ
രാവിലെ ഏഴുമണിക്ക്​ എഴുന്നേറ്റു. പുറത്ത്​ നല്ല ഇരുട്ട്​, തണുത്ത കാറ്റും. ​െറഡിയായി ഒമ്പത്​ മണി കഴിഞ്ഞപ്പോൾ യാത്ര തുടങ്ങി. അപ്പോഴും ഇരുട്ടാണ്​. മേഘം മൂടിനിൽക്കുന്നു​. കാർ യാത്ര രസകരമായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്​ഥലത്തുകൂടെ എങ്ങോ​െട്ടന്നില്ലത്ത യാത്ര. നഗരം പെ​െട്ടന്ന്​ തന്നെ കഴിഞ്ഞു. ദൂ​െരദൂരെ മഞ്ഞുമൂടിയ മലകൾ. മുന്നോട്ടു പോകുംതോറും വഴിയരികിലെല്ലാം മഞ്ഞുകാണാൻ തുടങ്ങി. മേലേ ആകാശവുംവിശാലമായ വെളുത്ത ഭൂമി​യും  നടുവിലൂടെ കറുത്ത റോഡും. രസമുള്ള കാഴ്​ചകൾക്ക്​ ആവേശം പകർന്നുകൊണ്ട്​, നല്ല കട്ടിക്ക്​ മഞ്ഞ്​ വീണുകിടക്കുന്ന വഴികളെത്തി. റോഡിൽ​ മാത്രമാണ്​ മഞ്ഞില്ലാത്തത്​​​. എവിടെയെങ്കിലും ഒതുക്കി ഇതൊന്ന്​ ആസ്വദിക്കണം എന്നുണ്ട്​. രണ്ടു ഭാഗത്തും മഞ്ഞായതിനാൽ​ പാർക്ക്​ ചെയ്​താൽ ടയർ കുടുങ്ങുമോ എന്ന ഭയവും​. 

iceland4
രാവിലെ ഒമ്പത്​ മണിക്ക്​ യാത്ര തുടങ്ങു​​​േമ്പാഴും ഇരുട്ട്​ മാറിയിട്ടില്ലായിരുന്നു
 

മെല്ലെ നീങ്ങു​േമ്പാൾ ഒരു കാർ പാർക്ക്​ ചെയ്​തിരിക്കുന്നത്​ കണ്ടു. അതിന്​​ തൊട്ടുമുന്നിൽ ഞാനും നിർത്തി. മുഴുവനും മഞ്ഞ്​, മഞ്ഞോടു മഞ്ഞ്​. ഞാൻ മഞ്ഞ്​ വാരി എറിഞ്ഞ്​ കളിച്ചു. നല്ല കാറ്റുണ്ട്​. മഞ്ഞ്​ കാറ്റി​​​െൻറ എതിർ ദിശയിലേക്കെറിയു​േമ്പാൾ എ​​​െൻറ നേരെ തന്നെ അത്​ പതിക്കുന്നു. ഒരു കൊച്ചുകുട്ടിയെപോലെ കുറേനേരം അവിടെ ചെലവഴിച്ചു. ഇന്ന്​ മൂന്നു സ്​ഥലങ്ങളാണ്​ മനസ്സിലുള്ളത്​. ഗീസർ, ഗുൾഫോസ്​, സ്​കോഗ ഫോസ്​.  അതുകൊണ്ട്​ അധികം വൈകാതെ ഞാൻ യാത്ര തിരിച്ചു.

നല്ല കാറ്റും മഞ്ഞുവീഴ്​ചയും ഉണ്ടായിരുന്നതുകൊണ്ട്​ പതുക്കെ പോകാനെ കഴിഞ്ഞുള്ളൂ. ഒന്നാമത്തെ സ്​ഥലമായ ഗീസറിൽ എത്തിയപ്പോൾ ടൂറിസ്​റ്റ്​ ഇൻഫർമേഷൻ സ​​െൻറർ കണ്ടു. അവിടെ കാർ പാർക്ക്​ ചെയ്​തു. ഞാൻ നേരെ റോഡ്​ മുറിച്ചുകടന്ന്​​ നോക്കിയപ്പോൾ ഒരു ചെറിയ ചാലിലൂടെ വെള്ളമൊഴുകുന്നു. നല്ല പുകയുമുണ്ട്​. ​െതാട്ടുനോക്കിയപ്പോൾ ചൂടുള്ള വെള്ളം. ഇതിന്​ ഒരു വാട്ട മണവുമുണ്ട്​. ഇതുപോലുള്ള ഒത്തിരി പ്രകൃതിദത്തമായ ഹോട്ട്​വാട്ടർ സ്​പ്രിങുകൾ​ ​െഎസ്​ലാൻഡിലുണ്ട്​. ആ കനാൽ വരുന്ന ദിശയിലേക്ക്​ റോഡരികിൽനിന്നും ഉള്ളിലേക്ക്​ നടക്കാൻ വഴിയുണ്ട്​. അത്യാവശ്യം കാഴ്​ചക്കാരും അ​ങ്ങോ​േട്ടക്ക്​ നടന്നു നീങ്ങുന്നുണ്ടായിരുന്നു. മുന്നോട്ടുനീങ്ങിയപ്പോൾ കൽക്കരി തീവണ്ടിയേതുപോലെ പുക ഉയരുന്നത്​ കാണാനായി.

iceland6
ഒത്തിരി പ്രകൃതിദത്തമായ ഹോട്ട്​വാട്ടർ സ്​പ്രിങുകൾ​ ​െഎസ്​ലാൻഡിലുണ്ട്
 

ഹാങ്കഡലുർ വാലി എന്നാണ്​ ഇൗ സ്​ഥലത്തി​​​െൻറ പേര്​. ഇവിടുത്തെ പ്രധന കാഴ്​ചയാണിത്​.​ ഭൂമിക്കടിയിൽ തിളച്ചുമറിയുന്ന വെള്ളം വലിയ ദ്വാരം വഴി 20 മീറ്റർ ഉയരത്തിലേക്ക്​ കുതിച്ചുപൊങ്ങുന്നു. അതിന്​ പിന്നാലെ കുറെ പുക പുറംതള്ളപ്പെടുന്നു. 1294ലെ അതിഭയങ്കരമായ ഭൂചലനത്തി​​​െൻറ ഫലമായാണ്​ ഇവിടെ ഇങ്ങനെയൊരു ഹോട്ട്​വാട്ടർ സ്​പ്രിങ്​​ ഉണ്ടായത്​. ഭൂമിയുടെ തറനിരിപ്പിൽനിന്നും ഏകദേശം 15 മീറ്റർ താഴ്​ചയിലാണ്​ വെള്ളം തിളക്കുക​. ഉരുകിയ മാഗ്​മയുമായുള്ള സമ്പർക്ക ഫലമായാണ്​ വെള്ളം തിളക്കുന്നത്​. ഏകദേശം 100 ഡിഗ്രിയിൽ തിളക്കുന്ന വെള്ളം മർദ്ദത്തി​​​െൻറ ഫലമായി മുകളിലേക്ക്​ കുതിക്കുന്നു. അത്​ ഒരു അദ്​ഭുതപ്പെടുത്തുന്ന കാഴ്​ച തന്നെയാണ്​. വെള്ളം പുറന്തള്ളപ്പെട്ടു കഴിയുേമ്പാൾ ആ പൊള്ളയായ ഭാഗത്ത്​ വീണ്ടും വെള്ളം നിറഞ്ഞ്​ ഇൗ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. 

ഇവിടെ രണ്ടു മൂന്നു ഭാഗങ്ങളിൽ ഇങ്ങനെ വെള്ളം തിളച്ച്​ മുകളിൽ വന്നുനിൽക്കുന്നത്​ കാണാൻ കഴിയും. റേക്യാവിക്കിലെ വീട്ടാവശ്യങ്ങൾക്കും മറ്റ്​ വ്യാവസായിക ആവശ്യങ്ങൾക്കും ചൂടുവെള്ളം ഇതുപോലുള്ള സ്​ഥലങ്ങളിൽനിന്നാണ്​ എടുക്കുന്നത്​. അവിടത്തെ കാഴ്​ചകൾ കണ്ട ശേഷം ഞാൻ ഇൻഫർമേഷൻ സ​​െൻററിൽ കയറി മ്യൂസിയവും സന്ദർശിച്ചു. പ്രദേശത്തി​​​െൻറ ചരിത്രവും പ്രത്യേകതയുമെല്ലാം അവിടെ വായിച്ചറിയാം.

iceland5
ഭൂമിക്കടിയിൽ തിളച്ചുമറിയുന്ന വെള്ളം വലിയ ദ്വാരം വഴി 20 മീറ്റർ ഉയരത്തിലേക്ക്​ കുതിച്ചുപൊങ്ങുന്നു
 

ശേഷം ഗുൾഫോസിലേക്ക് യാത്ര തിരിച്ചു​. പിന്നെയും പത്ത്​ കിലോമീറ്റർ മഞ്ഞുനിറഞ്ഞ വഴിയിലൂടെയായിരുന്നു യാത്ര. ഗൾഫോസിൽ എത്തി കാർ പാർക്ക്​ ചെയ്​തശേഷം വെള്ളച്ചാട്ടം കാണാൻ നടന്നുനീങ്ങി. ഫോസ്​ എന്ന്​ പറഞ്ഞാൽ വെള്ളച്ചാട്ടമെന്നാണ്​ അർഥം. രണ്ടു മലകളുടെ താഴ്​വാരത്ത്​ അതിഗംഭീരമായ വെള്ളച്ചാട്ടം​. അതി​​​െൻറ ആ സൗന്ദര്യം നോക്കി ഞാൻ കുറേനേരം അവിടെ നിന്നുപോയി. മഞ്ഞുപുതച്ച മലകളുടെ നടുവിലൂടെ അതൊഴുകുന്നത്​ കാണാൻ വല്ലാത്ത അനുഭൂതിയായിരുന്നു. ഹിവിറ്റ നദിയിലെ മലയിടുക്കിലാണ്​ ഇൗ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തി​​​െൻറ അടു​ത്തേക്കുള്ള വഴി മഞ്ഞുവീഴ്​ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. പക്ഷേ, അവിടെനിന്ന്​ പടികൾ കയറി മുകളിലേക്ക്​ പോയാൽ ഇനിയും സുന്ദരമായ കാഴ്​ച കാണാൻ കഴിയും.

കാറ്റ്​ നല്ല ശക്​തമാണ്​. ​െഎസിൽ കാൽ വഴുതുന്നുണ്ടായിരുന്നു. ഷൂസി​​​െൻറ മുകളിൽ ഇടുന്ന സ്​പൈക്കി ഗ്രിപ്പ്​ വാങ്ങിയിരുന്നെങ്കിൽ നടക്കു​േമ്പാഴുള്ള ഇൗ പ്രയാസം ഒഴിവാക്കാമായിരുന്നു. ഗ്ലൗസ്​ ഉണ്ടായിരുന്നിട്ടും എ​​​െൻറ കൈ മരവിച്ച്​ വേദനിക്കാൻ തുടങ്ങി. അതുകൊണ്ട്​ ഞാൻ നേരെ കാറിലേക്ക്​ പോയി. വണ്ടി സ്​റ്റാർട്ടാക്കി ഹീറ്ററിട്ട്​ കൈ ചൂടാക്കി പ​ിന്നെയും ഇറങ്ങി. നേരെ മുകളിലെത്തിയതും വെള്ളച്ചാട്ടത്തി​​​െൻറ അതിമനോഹര കാഴ്​ച. എ​​​െൻറ മുന്നിലിരിക്കുന്നത്​ ഒരു പെയിൻറിങ്​ ആണോ എന്ന്​​ തോന്നിപ്പോയി. രണ്ട്​ ഘട്ടമായിട്ടാണ്​ ഇൗ വെള്ളം​ താഴേക്ക്​ പതിക്കുന്നത്​. ആദ്യത്തേത്​ 11 മീറ്ററും രണ്ടാമത്തേത്​​ 21 മീറ്റർ താഴ്​ചയിലേക്കുമുള്ള വീഴ്​ച. അതാണ്​ ഇതി​​​െൻറ ഭംഗിയും.

iceland7
രണ്ട്​ ഘട്ടമായിട്ടാണ്​ ഗുൾഫോസിലെ വെള്ളം​ താഴേക്ക്​ പതിക്കുന്നത്
 

ഏകദേശം ഇപ്പോൾ 120 കിലോമീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞു. ഇനി പോകാനുള്ളത് ഐസ്​ലാൻഡി​​​െൻറ​ കിഴക്ക്​ ഭാഗത്തേക്കാണ്​. വഴിയിൽ മഞ്ഞൊക്കെ മാറി നല്ല തവിട്ട്​ നിറമുള്ള പുല്ലുകൾ നിറഞ്ഞ സ്​ഥലങ്ങളായി. ഞാൻ ഇതുവരെ സഞ്ചരിച്ചുകൊണ്ടിരുന്ന റിങ്​ റോഡിൽനിന്നും കുറച്ചുള്ളിലേക്ക്​ പോകു​േമ്പാൾ സ്​കോഗഫോസ്​ പോകാനുള്ള റോഡ്​ കാണാം.  നാലര മണിയോടെ ലക്ഷ്യസ്​ഥാനമെത്തി. അപ്പോഴേക്കും ഇരുട്ട്​ മൂടിത്തുടങ്ങിയിട്ടുണ്ട്​. 60 മീറ്റർ താഴ്​ചയിലേക്ക്​ വീഴുന്ന ഒരു വലിയ വെള്ളച്ചാട്ടമാണിത്​.​ ‘തോർ: ദ ഡാർക്ക്​ വേൾഡ്​’ ഉൾപ്പെടെ ഒത്തിരി ഹോളിവുഡ്​ സിനിമകളിൽ സുപരിചിതമാണ്​ ഇൗ വെള്ളച്ചാട്ടം. ഇതിനടുത്തുപോയി നിൽക്കു​േമ്പാൾ ആ അമ്പരപ്പിക്കുന്ന കാഴ്​ച കണ്ട്​ നമ്മൾ നെടുവീർപ്പിടും. ആ വെള്ളച്ചാട്ടത്തിൽനിന്നും വരുന്ന നീർത്തുള്ളികൾ നമ്മുടെ മുഖത്തേക്കിങ്ങനെ അടിക്കു​േമ്പാൾ കുളിരുകോരും. മുകളിലേക്ക്​ കയറാനുള്ള പടിക്കെട്ടുകൾ ഉണ്ടായിരുന്നു. അവിടെനിന്നുള്ള കാഴ്​ച വിവരണാതീതമാണ്​.

സ്​കോഗ നദിയിലൂടെ അങ്ങനെ ഒഴുകിവീഴുകയാണ്​ ഇൗ വെള്ളച്ചാട്ടം. അതിങ്ങനെ നോക്കിനിന്ന്​ സമയം പോയതറിഞ്ഞില്ല. ഐസ്​ലൻഡിലെ എല്ലാ സഞ്ചാര കേന്ദ്രങ്ങളിലും ടൂറിസ്​റ്റ്​ ഇൻഫർമേഷൻ സ​​െൻററും റിഫ്രഷ്​മ​​െൻറ്​ ഏരിയയും ഉണ്ട്​. സമയവും കാശും ലാഭിക്കാൻ ഞാൻ അവിടെയൊന്നും കയറിയില്ല. അവിടന്നിറങ്ങു​േമ്പാൾ നന്നായി ഇരുട്ടിയിരുന്നു. സമയം ആറുമണി ആയി. ഹോഫൺ ഗ്രാമത്തിലാണ്​ ഇന്ന്​ താമസം കരുതിയിട്ടുള്ളത്​. 305 കിലോമീറ്റർ, അതായത്​ നാല്​ മണിക്കൂർ ഡ്രൈവ്​ ഉണ്ട്​ അവിടെ എത്താൻ. 

iceland8
60 മീറ്റർ താഴ്​ചയിലേക്ക്​ വീഴുന്ന വലിയ വെള്ളച്ചാട്ടമാണ്​ സ്​കോഗഫോസ്​
 

പോകുന്ന വഴിയിൽ നല്ല ശക്​തമായ മഴയും കാറ്റും അനുഭവപ്പെട്ടു. കാറ്റിൽ കാർ കുലുങ്ങുന്നത്​​ അറിയാൻ പറ്റുന്നുണ്ടായിരുന്നു. വിജനമായ പാതയിലൂടെയാണ്​ യാത്ര. മനസ്സിൽ ഭയം കയറിക്കൂടി. എന്നാൽ, അടുത്തദിവസങ്ങളിൽ കാണാനുള്ള കാഴ്​ചകൾ ആവേശമേകുന്നുണ്ടായിരുന്നു​. ഏകദേശം 10.30ഒാടെ ഹോഫണിൽ എത്തി. ചെറിയ ഗ്രാമമാണിത്​​. രണ്ട്​ ദിവസത്തേക്കാണ്​ ഇവിടെ ഹോസ്​റ്റൽ ബുക്ക്​ ചെയ്​തിട്ടുള്ളത്​. ഹോസ്​റ്റൽ ആണെങ്കിലും രണ്ടുപേർ മാത്രമുള്ള റൂം ആയതിനാൽ അൽപം ചെലവുണ്ട്​. ഏകദേശം 3800 രൂപയാണ്​ ഒരു രാത്രിക്ക്. െഎസ്​ലാൻഡ്​​ റിങ്​​ റോഡിലൂടെ സ്​ഥലങ്ങൾ കാണാൻ യാത്ര ചെയ്യുന്നവരുടെ പ്രധാന കേ​ന്ദ്രമാണ്​ ഹോഫൺ. തലസ്​ഥാന നഗരിയിൽന്ന്​ 450 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ഇവിടത്തെ ജനസംഖ്യ ഏകദേശം 2,200 മാത്രമേ ഉള്ളൂ. ​ഇൗ സ്​ഥലത്തിന്​ ചുറ്റും ഒത്തിരി മലകൾ, മഞ്ഞുപാളികൾ എല്ലാമുണ്ട്​. കൃഷിയും ടൂറിസവുമാണ്​ ജനങ്ങളുടെ പ്രധാന വരുമാനമാർഗം. അങ്ങനെ സുന്ദരമായ സ്​ഥലങ്ങളുടെ നടുക്കാണ്​ ഹോഫൺ എന്നുപറയാം. കാർമേഘങ്ങൾ നിറഞ്ഞുനിന്നിരുന്ന ആ ​രാത്രിയിൽ, നോർത്തേൺ ലൈറ്റ്​സ്​ കാണുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.

മരണം മുന്നിൽക്കണ്ട്​, മഞ്ഞുമലയിൽ...
രാവിലെ പതിവുപോലെ ഭക്ഷണം​ കഴിച്ച്​ ഉച്ചക്കുള്ളത്​ പാക്ക്​ ചെയ്​ത്​ ഇറങ്ങി. ഫ്യുവൽ സ്​റ്റേഷനിൽ പോയി ഇന്ധനം നിറച്ചശേഷം ചെറിയ ഷോപ്പിൽനിന്നും സ്​നാക്​സും ജ്യൂസുമൊക്കെ വാങ്ങി. കുറച്ച്​ സാധനങ്ങൾ വാങ്ങിയപ്പോൾ തന്നെ ഏകദേശം 2500 രൂപ ചെലവായി. ഹോഫണിൽനിന്ന്​ ദൂരത്തിൽ മലകൾ കാണാം. പിന്നെ അവിടെ അവിടെ കുറച്ച്​ കെട്ടിടങ്ങളും പിന്നെ വീടുകളും മാത്രമാണ്​. അന്ന്​ ഞാൻ കാണാൻ ഉദ്ദേശിച്ച സ്​ഥലങ്ങൾ വാത്​നജോകുൾ നാഷനൽ പാർക്ക്​, ജോകുർസലൂൺ, ഡയമണ്ട്​ ബീച്ച് എന്നിവയാണ്​​. ഇതിൽ വാത്​നജോകുൾ യൂറോപ്പിലെ ഏറ്റവും വലിയ മഞ്ഞുപാളികളുള്ള സ്​ഥലമാണ്​. പിന്നെ ധാരാളം ഹൈക്കിങിന്​ പറ്റിയ സ്​ഥലങ്ങളുമുണ്ട്​​. യൂട്യൂബിൽ അതിനെക്കുറിച്ച്​ ഒരുപാട്​ സുന്ദരമായ വിഡിയോകൾ​ കണ്ടിട്ടാണ്​ ഞാൻ വന്നത്​. കടുത്ത ശൈത്യകാലം ആയതിനാൽ ഗൈഡഡ്​ ടൂറുകൾ ഒന്നും ലഭ്യമല്ലായിരുന്നു. രാവിലെ 10 മണിക്ക്​ യാത്ര തിരിച്ചു. അത്യാവശ്യം വെളിച്ചമുണ്ട്​. ചെറിയ ചാറ്റൽ മഴയും കൂട്ടിനുണ്ട്​. കാറ്റ്​ താരതമ്യേന കുറവായിരുന്നു. പോകുന്ന വഴിക്ക്​ ഒത്തിരി വിജനവും സുന്ദരവുമായ വഴികളും മലകളും കണ്ടു. വഴിയിലെല്ലാം നിർത്തി ആ സൗന്ദര്യവും ആസ്വദിച്ചായിരുന്നു യാത്ര. യാത്രാമധ്യേ ജോകുർസലൂണും അതി​​​െൻറ മറുഭാഗത്ത്​​ ഡയമണ്ട്​ ബീച്ചും കണ്ടു. തിരി​െക വരു​േമ്പാൾ കാണാമല്ലോ എന്ന വിശ്വാസത്തിൽ, ആ സ്​ഥലങ്ങളൊക്കെ ഒന്നു കണ്ണോടിച്ചു നോക്കിയിട്ട്​ ഞാൻ ഡ്രൈവ്​ ചെയ്​ത്​ അങ്ങ്​ വിട്ടു. 

iceland9
വാത്​നജോകുളിൽ ഉരുണ്ട കല്ലും കറുത്ത മണ്ണും നിറഞ്ഞ മലയുടെ താഴ്​വരയിലൂടെയാണ് ഞാൻ നടന്നത്​
 

ഗൂഗിൾ മാപ്പി​​​െൻറ സഹായത്തോടെ വാത്​നജോകുൾ എത്താറായി. എത്തുന്നതിന്​ ഒരു മൂന്നു കിലോമീറ്റർ മുമ്പ്​ നാഷനൽ റോഡിൽനിന്നും ഒരു ​തിരിവ്​ വന്നു. ഒാഫ്​ റോഡ്​ ആയിരുന്നു, ഒത്തിരി കല്ലൊക്കെ നിറഞ്ഞ വഴി. അതുവഴി വണ്ടികളൊക്കെ പോകുന്നത്​ കണ്ട്​ ഞാൻ ധൈര്യമായി മെല്ലെ മെല്ലെ ഡ്രൈവ്​ ചെയ്​ത്​ നീങ്ങി. അങ്ങനെ ഒരു സ്​ഥലത്ത്​ കാറുകൾ പാർക്ക്​ ചെയ്​തിരിക്കുന്നത്​ കണ്ടു. വണ്ടി നിർത്തി കുറിച്ച്​ മുന്നോട്ട്​ നടന്നുനീങ്ങിയപ്പോൾ നേരെ എതിർവശത്ത്​​ മഞ്ഞുമലകൾ. അതി​​​െൻറ താഴ്​വരയിൽ ഇളം നീല നിറത്തിൽ മഞ്ഞുപാളികൾ കട്ടപിടിച്ചുകിടക്കുന്നു. ഞാൻ നടന്നത്​ ഉരുണ്ട കല്ലും കറുത്ത മണ്ണും നിറഞ്ഞ മലയുടെ താഴ്​വരയിലൂടെയാണ്​. അവിടെനിന്ന്​ അതി​​​െൻറ എതിർവശം​ നോക്കിയാൽ മഞ്ഞുപാളികളും മഞ്ഞുമലകളുടെ തുടക്കവും കാണാം.

ഞാൻ നിൽക്കുന്ന സ്​ഥലത്തി​​​െൻറ ഒത്തിരി താഴ്​ചയിൽ ഒരു തടാകം പോലെ വെള്ളം കെട്ടിനിൽക്കുന്നുണ്ട്​. അതിലേക്ക്​ കല്ലെറിഞ്ഞ്​ നോക്കിയപ്പോൾ അത്​ തണുത്തുറഞ്ഞ അവസ്​ഥയിലാണെന്ന്​ മനസ്സിലായി. പോകുന്ന വഴിയിൽ അപായ സൂചന നൽകുന്ന ബോർഡുകൾ ഉണ്ടായിരുന്നു. പക്ഷേ, ഇൗ കാഴ്​ചകൾ കണ്ട ആനന്ദത്തിൽ എനിക്ക്​ മുന്നോട്ട്​ കുറേദൂരം പോയി എക്​പ്ലോർ ചെയ്യണം എന്ന്​ തോന്നി. ചെറിയൊരു നടപ്പാത മാത്രമേ ഉള്ളൂ. മുന്നോട്ടുപോകുംതോറും നടക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. പിന്നെ കല്ലുകളിൽ ചവിട്ടി മാത്രമേ പോകാൻ കഴിയൂ. ദൂരെയായി മഞ്ഞുപാളികൾ ഇങ്ങനെ കിടക്കുന്നത്​ കാണാം. 

iceland11
വാത്​നജോകുൾ ദേശീയ ഉദ്യാനം
 

ഞാൻ കാമറകളുള്ള ബാഗും തൂക്കി കല്ലുകളിൽ ചവിട്ടി മുന്നോട്ട്​ പോകാൻ ശ്രമിച്ചു. കാൽ ചെറുതായി വഴുക്കുന്നുണ്ട്​. കാരണം അവിടെ മുഴുവൻ ചെറിയ ഉരുണ്ട കല്ലുകൾ ആയിരുന്നു. താഴെ കട്ടപിടിച്ചുകിടക്കുന്ന തടാകം. വീണാൽ ജീവൻ പോകുമെന്ന്​ ഏകദേശം ഉറപ്പാണ്​. കുറച്ചുദൂരം മുന്നോട്ട്​ പോയപ്പോൾ മനസ്സിലായി, ഞാൻ വളരെ അപകടകരമായ അവസ്​ഥയിലാണുള്ളതെന്ന്​. നല്ല ചരിവുള്ള സ്​ഥലം. അത്ര ഉറപ്പില്ലാത്ത കല്ലുകളിൽ ചവിട്ടി നിൽക്കുന്നു. വേറെ ആരുമില്ല. ആളുകൾ കാർ പാർക്ക്​ ചെയ്​ത സ്​ഥലത്തുവന്ന്​ കാഴ്​ച കണ്ടുതിരികെ പോവുകയാണെന്ന് അപ്പോൾ എനിക്ക്​ മനസ്സിലായി .​ എങ്ങനെയും തിരികെ എത്തണം എന്നു തീരുമാനിച്ചു. ഞാൻ കല്ലുകളിൽ ചവിട്ടി ഏറെ മുകളിൽ​ എത്തിയിട്ടുണ്ട്​​.

മഞ്ഞുപാളികൾ കാണാനുള്ള ആവേശത്തിൽ വന്നതുകൊണ്ട്​ അത്രയും ദൂരം എത്തിയത്​ അറിഞ്ഞില്ല. സുരക്ഷ നോക്കാതെ ഇത്രേം ദൂരം എന്തിന്​ ​വന്നു എന്ന്​ ചിന്തിച്ചുപോയി. മലയോട്​ ചേർന്ന്​ കിടന്ന്​ ശരീരത്തി​​​െൻറ ഭാരം ക്രമീകരിച്ച്​ മെല്ലെ ​മെല്ലെ നീങ്ങി. ചവിട്ടുന്ന ചില കല്ലുകൾ ഇളകുന്നുണ്ട്​. ഇതിനിടയിൽ മുകളിൽനിന്നും ചെറിയ ചെറിയ കല്ലുകൾ ഉരുണ്ട്​ താഴേക്ക്​ വരുന്നത്​ കണ്ടു. അതിൽ ചിലത്​ എ​​​െൻറ ദേഹത്ത്​ തട്ടി. ആകെ പേടിച്ചുപോയി. ഒരു നിമിഷം എല്ലാംതീർന്നു എന്ന്​ വിചാരിച്ചു. ​ബാഗിൽ തൂക്കിയിട്ട കാമറ ട്രൈപോഡ്​ അതിൽനിന്ന്​ ഇളകി താഴേക്ക്​ ഉരുണ്ടുപോയി. ഭാരം ക്രമീകരിക്കാൻ​ വേണ്ടി ബാഗ്​ മൊത്തം അവിടെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന്​ വരെ ഭയന്നു. നിരങ്ങി നിരങ്ങി വഴിയിലേക്ക്​ നീങ്ങി. ഒടുവിൽ ഒരു വലിയ കല്ലിന്​ അടു​ത്തെത്തി. അതി​​​െൻറ അറ്റത്ത്​ ഇരുന്ന്​ മെല്ലെ നീങ്ങി താഴെ ഇറങ്ങിയാൽ തിരികെ പോകാനുള്ള വഴികിട്ടും. 

iceland10
മഞ്ഞുമലയുടെ താഴ്​വരയിൽ ഇളം നീലനിറത്തിൽ വാത്​നജോകുൾ കാണാമായിരുന്നു
 

ബാഗ്​ തോളിലിട്ട്​ മുന്നോട്ടുനീങ്ങാൻ കഴിയുന്നില്ല. ബാഗ്​ താഴേക്കുള്ള വഴിയിലേക്ക്​ എറിഞ്ഞു. ഭാഗ്യത്തിന്​ അത്​ തെന്നി കൂടുതൽ ദൂരം ഉരുണ്ടുപോയില്ല. ഞാൻ പിന്നെ മെല്ലെ മെല്ലേ ഇരുന്നു നീങ്ങി. പെ​െട്ടന്നൊരു ശബ്​ദം. ഞാൻ വന്ന വഴിയിലെ ഏതോ ഒരു പാറ ഇളകി താഴേക്ക്​ ഉരുണ്ടു ​ചെന്ന്​ വീണു. എ​​​െൻറ ഹൃദയമിടിപ്പ്​ ആകെ കൂടിയിരുന്നു. ഞാൻ കല്ലിൽ ഇരുന്ന്​ നിരങ്ങി നിരങ്ങി ഒടുവിൽ താഴെയുള്ള വഴിയിൽ എത്തി. അപ്പോഴാണ്​ ശ്വാസം നേരെ വീണത്​. അൽപനേരം അവിടെയിരുന്ന് വിശ്രമിച്ചു. ട്രൈപോഡ്​​ താഴേക്ക്​ വീണുപോയി നഷ്​ടപ്പെട്ടിട്ടുണ്ട്​. ആലോചിക്കാതെ എടുത്തുചാടിയതി​​​െൻറ പാഠമായിരിക്കും അതെന്ന്​ എനിക്ക്​ തോന്നി. 

തിരി​െക എത്തിയപ്പോൾ മഞ്ഞുപാളിയുടെ അടുത്തുള്ള ഒരു വ്യൂ പോയിൻറിൽനിന്ന്​ ആളുകൾ ഫോ​േട്ടാ എടുക്കുന്നത്​ കണ്ടു. ഞാൻ അവിടെ പോയി കുറച്ചുനേരം ഇരുന്നു. അതിനിടെ, ഞാൻ നടന്ന വഴിയിലൂടെ ഒരാൾ പോകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളോട്​ പറഞ്ഞു ആ വഴി ഒത്തിരി അപകടകരം​ ആണെന്ന്​. കുറെ നേരം ഇരുന്നിട്ട്​ നേരെ കാറനുള്ളിൽ പോയി ആഹാരം കഴിച്ചു. നന്നായി ഒന്ന്​ റിലാക്​സ്​ ആയി. മൂന്നുമണി കഴിഞ്ഞു. പ്ലാനിൽ രണ്ടു സ്​ഥലങ്ങൾ കൂടി ബാക്കിയുണ്ട്​. അതിനുള്ള സമയം ഉണ്ടെന്ന്​ തോന്നിയില്ല. ഞാൻ ​േ​നരെ ജോകുർസലൂൺ തടാകത്തിലേക്ക്​ വിട്ടു. തിരികെ പോകുന്ന വഴി ഞാൻ ഒരു ഭാഗത്തേക്ക്​​ നോക്കിയപ്പോൾ അങ്ങകലെ മഞ്ഞുമലയുടെ താഴ്​വാരയിൽ ഇളം നീലനിറത്തിൽ വാത്​നജോകുൾ കാണാമായിരുന്നു. 

iceland13
നീലനിറത്തിലാണ്​ ജോകുർസലൂൺ തടാകം
 

അത്​ ശരിക്കും ഒരു അത്​ഭുതമാണ്. ആയിരക്കണക്കിന്​ വർഷങ്ങൾകൊണ്ടാണ്​ ഇവ ഉണ്ടാകു​ന്നത്. മഞ്ഞി​​​െൻറ മുകളിൽ വീണ്ടും മഞ്ഞുവീഴുന്നു. അതി​​​െൻറ ഭാരം കാരണം അടിയിലുള്ള മഞ്ഞ്​ സ​േങ്കാചിപ്പിച്ച്​ കട്ടപിടിച്ച്​ കട്ടിയുള്ള​ ​കല്ലുകൾ പോലെയാകുന്നു. കാലങ്ങൾകൊണ്ടാണ്​ ഭംഗിയുള്ള മഞ്ഞുപാളികളായി മാറുന്നത്​. അതേസമയം, ലോകത്തെല്ലായിടത്തുമുള്ള മഞ്ഞുപാളികളുടെ അളവ്​ ദിനംപ്രതി കുറഞ്ഞു വരിയകയാണ്​. ആഗോള താപനവും മലിനീകരണവുമെല്ലാം ഇതിന്​ കാരണം.

ഞാൻ ജോകുർസലൂൺ തടാകത്തിൽ എത്തി. കൺമുന്നിൽ നല്ല നീല നിറത്തിലെ തടാകം. അതിൽ ​ഹിമശിലകൾ​ ഒഴുകി നടക്കുന്നു. വാത്​നജോകുൾ ദേശീയ ഉദ്യാനത്തി​​​െൻറ ഒരു അറ്റത്തായാണ്​ ഇൗ തടാകം​. ഇതിലെ വെള്ളം ചേരുന്നത്​ റോഡി​​​െൻറ മറുഭാഗത്തുള്ള ഡയമണ്ട്​ ബീച്ചിലേക്ക്​. ഇവിടെ ഒത്തിരി ബോട്ട്​ ടൂറുകളുണ്ട്​​. ശൈത്യകാലമായതിനാൽ അതൊന്നും പ്രവർത്തിക്കുന്നില്ല. നേരം നന്നായി ഇരുട്ടി. ഡയമണ്ട്​ ബീച്ച്​ നാളെ കാണം എന്ന്​ തീരുമാനിച്ച്​ ഞാൻ തിരികെ ഹോസ്​റ്റലിലേക്ക്​ മടങ്ങി. ഉറങ്ങുന്നതിന്​ മുമ്പ്​ ഞാൻ വെളിയിൽ ഇറങ്ങി നോർത്തൺ ലൈറ്റ്​സി​​​െൻറ ലക്ഷണങ്ങൾ ഉണ്ടോ എന്ന്​ നോക്കാൻ മറന്നില്ല. പക്ഷേ, മേഘം മൂടി കിടന്നതുകൊണ്ട്​ നോ രക്ഷ. അടുത്തദിവസമെങ്കിലും അവ കാണാൻ കഴിയുമെന്ന സ്വപ്​നവുമായി നിദ്രയിലാണ്ടു.

തുടരും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueicelandReykjavikGeysersAurora BorealisGullfoss WaterfallGlacial Lagoon
News Summary - travel to iceland
Next Story