ഒന്ന് ലങ്ക വരെ പോയാലോ...?
text_fieldsഒരു വിദേശ യാത്ര പോയാലോ, എത്ര നാളായി ഇൗ നാട്ടിൽ തന്നെ കിടന്നു കറങ്ങുന്നു എന്നുവിചാരിക്കു മ്പോൾ മനസ്സിൽ മതിൽ കെട്ടുന്ന ചില വിചാരങ്ങളുണ്ട്..
ഒന്നാമതായി എവിടേക്ക് പോകും എന്നായിരിക്കും. ദുബൈ പോലു ള്ള അറബ് രാജ്യങ്ങളോ യൂറോപ്യൻ രാജ്യങ്ങളോ ഒക്കെയാവും മനസ്സിൽ. ഇനി അവിടേക്കൊക്കെ പോകാമെന്നു വെച്ചാലോ വല ിയ പണച്ചെലവുള്ള കാര്യമല്ലേ..., നമുക്ക് അതിനൊക്കെ കഴിയുമോ...? അതായിരിക്കും അടുത്ത, ചിന്ത.
വലിയ ചിലവില്ലാതെ ഒ രു വിദേശയാത്രയാണ് മനസ്സിലെങ്കിൽ നേരേ ശ്രീലങ്കയ്ക്ക് വിടുന്നതായിരിക്കും നല്ലത്. പ്രത്യേകിച്ച് കേരളത്തി ൽനിന്നാവുമ്പോൾ ശ്രീലങ്ക ഏറ്റവും നല്ല ചോയ്സുമാണ്.. കാലാവസ്ഥാ പ്രശ്നവും വലുതായി അലട്ടില്ല. വലിയ ചെലവുകളു ം വരില്ല.
വിശാലമായ കടൽത്തീരങ്ങളും തട്ടുതട്ടായ തേയില േതാട്ടങ്ങളും 20ഒാളം വന്യജീവി സേങ്കതങ്ങളും യുനെസ്ക ോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച എേട്ടാളം സ്ഥലങ്ങളും ചരിത്ര പ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളും ഒക്കെ ച േർന്ന ഇൗ മരതക ദ്വീപ് മറ്റൊരു കേരളം പോലെ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം മറ്റൊരു രാജ്യത്തിെൻറ സംസ്കാര വും ജീവിത ശൈലിയും അറിയുകയുമാവാം..
കേരളവുമായി ചരിത്രാതീത കാലം മുതൽക്കേ അടുപ്പമുള്ള ഒരു രാജ്യം. ബുദ്ധൻ ഇവിടം സന്ദർശിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശ്രീനാരായണ ഗുരു കേരളത്തിൽനിന്ന് പുറപ്പെട്ട് ലങ്കയിലെത്തിയിരുന്നു. എം.ടി വാസുദേവൻ ന ായരെപ്പോലുള്ള എഴുത്തുകാരുടെ രചനകളിലും ലങ്ക കടന്നുവന്നിട്ടുണ്ട്. ഒരുകാലത്ത് തെക്കു കിഴക്കൻ കാറ്റിലൂടെ മ ലയാളം സിനിമ പാട്ടുകൾ ഒഴുകിയെത്തിയിരുന്ന സിലോൺ റേഡിയോ നിലയം പലരുടെയും ഒാർമകളിൽ ഇപ്പോഴുമുണ്ടാവും.
ഏഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് ഏറെ കുറഞ്ഞൊരു രാജ്യമാണ് ശ്രീലങ്ക. ഭക്ഷണത്തിനും താമസത്തിനും യാത്രയ്ക്കുമെല്ലാം ചെലവ് വളരെ കുറവ്. മാത്രവുമല്ല, പഴയ രക്തരൂഷിതമായ ലങ്കയല്ല ഇപ്പോൾ. പൊതുവേ ശാന്തമായ അന്തരീക്ഷം.
മൂന്നു നഗരങ്ങൾ
കാണാൻ ഏറെയുണ്ട് ശ്രീലങ്കയിൽ. യുനെസ്കോയുടെ പട്ടികയിൽ പെടുന്ന സിഗ്രിയ കുന്നുകൾ, ധാംബുള്ള, പൊളന്നരുവ, അനുരാധപുര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. നുവാറ എലിയ, എല്ല, കാൻഡി തുടങ്ങിയ ബുദ്ധ വിഹാരങ്ങൾ ഒക്കെ ശ്രീലങ്കയുടെ ആകർഷണങ്ങളാണ്.
ലങ്കയിലേക്ക് യാത്രയ്ക്കൊരുങ്ങുകയാണെങ്കിൽ പ്രധാനമായും മൂന്നു നഗരങ്ങളെ ഒഴിവാക്കരുത്.
1 കൊളംബോ
ലങ്കൻ തലസ്ഥാനമായ കൊളംബോ തന്നെയാണ് പ്രധാന ആകർഷണം. കുറഞ്ഞ ചെലവിൽ കൊളംബോ നഗരം കാണാനാവുന്ന ടൂർ പാക്കേജുകൾ ലഭ്യമാണ്. ഒാപ്പൺ ഡെക്ക് ബസ്സുകളിലിരുന്ന് നഗരക്കാഴ്ചകൾ ആസ്വദിക്കുന്നത് വേറൊരു അനുഭവമാണ്.
സ്വാതന്ത്ര്യ ചത്വരം, കൊളംബോ ലൈറ്റ്ഹൗസ്, നാഷനൽ മ്യൂസിയം, ഗല്ലെ ഫേസ്, യുദ്ധ സ്മാരകം തുടങ്ങിയ പല സ്ഥലങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്.
തെരുവുകളിൽ നിന്നുതന്നെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനും കൊളംബോ നഗരത്തിൽ അവസരമുണ്ട്. കപ്പ കൊണ്ടുള്ള നിരവധി വിഭവങ്ങൾ രുചിച്ചു നോക്കാം. മീൻ കൊണ്ടുള്ള വിഭവങ്ങൾ നാവിൽ വെള്ളമൂറിക്കും. ചെമ്മീൻ പല വിധത്തിൽ പാചകം ചെയ്തതും തെരുവുകളിൽനിന്നു തന്നെ രുചിച്ചറിയാം. തെരുവു ഭക്ഷണം വേണ്ടാത്തവർക്ക് അധികം വില കൊടുക്കാതെ റസ്റ്ററൻറ് ഭക്ഷണവും ആസ്വദിക്കാം.
കടൽത്തീരത്തോട് ചേർന്ന നിരവധി ഹോട്ടലുകളുണ്ട് താമസത്തിന്. നേരത്തെ ബുക്ക് ചെയ്താൽ കുറഞ്ഞ ചിലവിൽ താമസിക്കുകയുമാകാം.
2 കാൻഡി
മലയോര നഗരമായ കാൻഡി ശ്രീലങ്കയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ്. സുന്ദരമായ കാലാവസ്ഥയാണ് ഇവിടുത്തെത്. കൊളംബോയിലെ ഇൗർപ്പം നിറഞ്ഞ കാലാവസ്ഥയെക്കാൾ തണുപ്പാണ് ഇവിടെ.
ശ്രീബുദ്ധന്‍െറ പല്ല് സൂക്ഷിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന ശ്രീ ദലദ മലിഗാവ ക്ഷേത്രം കാൻഡിയിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ പ്രശസ്തമാണ് ഇൗ ക്ഷേത്രം. ലങ്കയിലെത്തുന്ന സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ മറക്കുന്നില്ല.
കേരളത്തിലെ മൂന്നാറിലൊക്കെ ചെന്നതുപോലെ തട്ടുതട്ടുകളായ തേയില തോട്ടങ്ങളാണ് കാൻഡിയിലുള്ളത്. കാൻഡിയിൽ നിന്ന് എല്ലയിലേക്കും നുവാറ എലിയയിലേക്കുമുള്ള ട്രെയിൻ യാത്രയാണ് ഏറ്റവും ആകർഷകമായത്. സിലോൺ തേയില മ്യൂസിയവും ഇവിടെ കാണാനുണ്ട്.
മലനിരകളിലെ മനോഹരമായ ഹോട്ടലുകളും റസ്റ്ററൻറുകളും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നു.
3 ഗല്ലെ
കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഗല്ലെ നഗരത്തിൽ പഴയ ഡച്ചു കാലത്തിെൻറ ഒത്തിരി ശേഷിപ്പുകൾ കാണാം. കൊളംബോയിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ഗല്ലെയിൽ എത്താം. ഡച് കോട്ടകളും ചർച്ചുകളും മ്യൂസിയങ്ങളും ഒക്കെ നിരവധിയാണ് ഇവിടെ.
ഡച്ച് പാരമ്പര്യത്തിലുള്ള രുചി വിഭവങ്ങളുടെ കേന്ദ്രം കൂടിയാണ് ഗല്ലെ. താമസത്തിനും ഭക്ഷണത്തിനുമൊക്കെ മികച്ച ഹോട്ടലുകളും സൗകര്യങ്ങളും ഗല്ലെയിലുണ്ട്.
സുന്ദരമായ കടലോര കാഴ്ചകളും ആനപ്പുറത്തുള്ള സവാരിയും ചരിത്രമുറങ്ങുന്ന സിഗിരിയ കുന്നുകളിലെ യാത്രയുമൊക്കെയായി ഇൗ മരതക ദ്വീപിൽ കാഴ്ചകളുടെ വലിയൊരു ലോകവും അനുഭവങ്ങളുടെ അപാര തീരവും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കൊളംബോയിലേക്ക് നേരിട്ട് വിമാന സർവീസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.