Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമാമലകളുടെ യുവരാജനെ...

മാമലകളുടെ യുവരാജനെ തേടി

text_fields
bookmark_border
മാമലകളുടെ യുവരാജനെ തേടി
cancel

കോരിച്ചൊരിയുന്ന മഴ. കുടവിരിച്ച പ്ളാറ്റ്ഫോമിനെ ഇളിഭ്യനാക്കി ഞങ്ങളെ നനച്ചുകൊണ്ടേയിരുന്നു. കാച്ചിഗുഡ എക്സ്പ്രസ് റെയില്‍വേ ട്രാക്കിലേക്ക് ചൂളം വിളിച്ചത്തെിയപ്പോഴാണ് മഴ തെല്ളൊന്ന് തോര്‍ന്നത്. യാത്രക്കാര്‍ നല്ല ഉറക്കത്തിലാണ്. ആരെയും ശല്യപ്പെടുത്താന്‍ നില്‍ക്കാതെ ഞങ്ങളും പതിയെ ഉറക്കം പിടിച്ചു.  രാത്രി 11.45ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട തീവണ്ടി നേരം പുലര്‍ന്നപ്പോഴേക്കും സേലത്തത്തെി. സ്റ്റേഷന് മുമ്പില്‍നിന്ന് ഓട്ടോക്കാരന്‍ ഞങ്ങളെ റൂമില്‍ എത്തിച്ചു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റാന്‍ഡിനടുത്ത് തന്നെയാണ് റൂം. ഫ്രഷായ ശേഷം ഭക്ഷണവും കഴിച്ച് 11 മണിയോടെ സേലം സ്റ്റാന്‍ഡിലേക്ക്.
യേര്‍ക്കാടിലേക്കുള്ള ബസ് അവിടെ നില്‍പ്പുണ്ട്. നല്ല തിരക്കാണ് ബസില്‍. അര മണിക്കൂര്‍ ഇടവിട്ട് ബസുള്ളതിനാല്‍ അടുത്ത ബസിനായി ഞങ്ങള്‍ കാത്തു. ചുട്ടുപൊള്ളുന്ന സേലക്കാഴ്ചകളില്‍നിന്ന് കുളിര്പെയ്യുന്ന യേര്‍ക്കാടേക്ക് ഞങ്ങളെയും കൊണ്ട് ബസ് പുറപ്പെട്ടു. ഊട്ടിയും കൊടൈകനാലും പോലെ മനോഹരമായ തമിഴ്നാട്ടിലെ ഒരു ഹില്‍സ്റ്റേഷനാണ് യേര്‍ക്കാട്. സേലത്ത്നിന്ന് 33 കിലോമീറ്റര്‍ ദൂരം. 20 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിവേണം സമുദ്രനിരപ്പില്‍നിന്ന് 4700 അടി ഉയരത്തിലുള്ള യേര്‍ക്കടത്തൊന്‍. പൂര്‍വഘട്ടത്തിലെ സെര്‍വരയാന്‍ മലിനരകളുടെ ഭാഗമായ യേര്‍ക്കാടിന് ‘മാമലകളുടെ യുവരാജാവ്’ എന്ന വിളിപ്പേരുണ്ട്.
 ഭാഗ്യവശാല്‍ ഞങ്ങള്‍ ഏഴുപേര്‍ക്കും സീറ്റ് ലഭിച്ചു. 17 രൂപയാണ് ബസ് ചാര്‍ജ്. ഈ ദൂരം യാത്രചെയ്യാന്‍ നമ്മുടെ നാട്ടില്‍ 35 രൂപയെങ്കിലും വേണ്ടി വരും. യാത്രക്കാരില്‍ അധികവും സ്ത്രീകളാണ്. ഞായറാഴ്ച ആയതുകൊണ്ടാകും വഴിയോരക്കാഴ്ചകളില്‍ ഏറെയും ആട്ടിറച്ചി കടകള്‍. കിലോക്ക് 400 ന് മുകളിലാണ് വിലയെങ്കിലും എല്ലാ കടകളിലും നല്ല തിരക്കുണ്ട്. അവധി ദിനം ഭക്ഷണസമൃദ്ധം തന്നെ തമിഴര്‍ക്ക്.
വളഞ്ഞുപുളഞ്ഞ് യേര്‍ക്കാടിലേക്ക്
വണ്ടി ചുരം കയറാന്‍ തുടങ്ങിയിരിക്കുന്നു. 20 വളവുകളുണ്ട് കയറിതീര്‍ക്കാന്‍. യേര്‍ക്കാടേക്ക് ഹണിമൂണ്‍ യാത്ര പോകുന്ന നവദമ്പതിമാരുണ്ട് ഞങ്ങള്‍ക്ക് മുമ്പിലെ സീറ്റില്‍. ചുരക്കാഴ്ചകള്‍ അതിമനോഹരമാണ്. താഴേക്ക് നോക്കുമ്പോള്‍ തമിഴ്നാടന്‍ ഗ്രാമങ്ങളും സേലം നഗരവും കാണാം. താഴ്ഭാഗത്ത് മണ്ണ് കൂട്ടിയിട്ടപോലെ ഭാഗങ്ങള്‍ ഇടക്കിടെ കാണുന്നു. സഹയാത്രികനായ സേലം സ്വദേശിയോട് കാര്യമന്വേഷിച്ചപ്പോഴാണ് അവ വിവിധ വ്യവസായ ശാലകളാണ് എന്ന് മനസ്സിലായത്. ഇന്ത്യയുടെ ഉരുക്ക് നഗരമാണല്ളോ സേലം. വ്യവസായങ്ങളും അനുബന്ധ വ്യാപാരങ്ങളും കൊണ്ട് സമ്പന്നമായ നഗരം. വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെയുള്ള ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം യേര്‍ക്കാടില്‍ ഞങ്ങള്‍ ബസിറങ്ങി. സമയം ഉച്ചയായെങ്കിലും ഇറങ്ങിയ പാടെ ഒരു ചായ കുടിച്ചു.
സുന്ദരം ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. ടാക്സി ഡ്രൈവര്‍ ആണയാള്‍. 900 രൂപ വാടകക്ക് യേര്‍ക്കാടുള്ള എല്ലാ സ്ഥലങ്ങളും കാണിച്ചുതരാം എന്നതാണ് അയാളുടെ വാഗ്ദാനം. മറിച്ചൊന്നും ചിന്തിക്കാതെ ഒ.കെ പറഞ്ഞു. ആകര്‍ഷകമായ കാലാവസ്ഥയാണ് യേര്‍ക്കാടില്‍. ചൂട് പരമാവധി 30 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുള്ളൂ. തുണുപ്പ് 13 ഡിഗ്രിയില്‍ താഴാറുമില്ല. ഇത്തവണ പതിവില്‍നിന്ന് വ്യത്യസ്തമായി തണുപ്പിനല്‍പ്പം കുറവുണ്ടെന്ന് സുന്ദരം പറഞ്ഞു.
സെര്‍വരായനെ കാണാന്‍
യേര്‍ക്കാടന്‍ മലനിരകളുടെ കാവല്‍ദൈവമാണ് സെര്‍വരായന്‍. സുന്ദരം കടുത്ത ഈശ്വര വിശ്വാസിയാണ്. സെര്‍വരായനെ കണ്ട് യാത്ര തുടങ്ങുന്നതാവും ഐശ്വര്യമെന്നായി സുന്ദരം. എങ്കില്‍ അങ്ങനയാവട്ടെയെന്ന് ഞങ്ങള്‍. യേര്‍ക്കാട് നിന്ന് ഇങ്ങോട്ടുള്ള റോഡിന് ഇരുവശവും തോട്ടങ്ങളാണ്. കാപ്പി, ഓറഞ്ച് എന്നിവയും മറ്റു സുഗന്ധ വ്യഞ്ജനങ്ങളുമാണ് പ്രധാന കൃഷി. എം.എസ്.പി പ്ളാന്‍േറഷന്‍ എന്ന ബോര്‍ഡ് പലയിടത്തായി കാണാം. യേര്‍ക്കാടില്‍ ആദ്യമായി കോഫി പ്ളാന്‍േറഷന്‍ ആരംഭിച്ചത് എം.എസ്.പി രാജാ എന്നയാളായിരുന്നു. അദ്ദേഹത്തിന്‍െറ പിന്‍തലമുറയില്‍ പെട്ടവരുടെതാണ് എം.എസ്.പി പ്ളാന്‍േറഷന്‍. യേര്‍ക്കാടിലെ ഏറ്റവും ഉയരമേറിയ ഭാഗത്താണ് സെര്‍വാരയന്‍െറ ക്ഷേത്രം. ഇതൊരു ഗുഹാക്ഷേത്രമാണ്. സെര്‍വരായനും കാവേരിയമ്മയുമാണ് പ്രതിഷ്ഠകള്‍. ഈ ഗുഹാക്ഷേത്രത്തിലൂടെ കാവേരിയുടെ ഉല്‍ഭവം വരെയത്തൊം എന്നാണ് വിശ്വാസം. യേര്‍ക്കാട് നഗരവും നാഗല്ലൂരും ഇവിടെനിന്ന് കാണാം. ക്ഷേത്രത്തോട് ബന്ധപ്പെട്ട് വിശാലമായ പരന്ന പ്രദേശമുണ്ട്. ഇപ്പോള്‍ ഇവിടെയെല്ലാം കച്ചവടക്കാരാണ്. വിവിധ ഭക്ഷണ സാധനങ്ങളും പൊരികളും പഴങ്ങളുമായി അവര്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുകയാണ്. മേയ് മാസത്തിലാണ് ഇവിടെത്തെ ഉത്സവം. ആദിവാസികള്‍ അടക്കം ഈ മലനാട്ടിലെ സര്‍വരും അന്നിവിടെ ഒത്തുകൂടും. മടക്കത്തില്‍ സുന്ദരം ഞങ്ങളെ ശ്രീരാജരാജേശ്വരി ക്ഷേത്രവും മുരുകന്‍ കോവിലും കാണിച്ചു.
കള്ളിയൂര്‍ വെള്ളച്ചാട്ടത്തിലേക്കാണ് അടുത്ത യാത്ര. മഴ അനുഗ്രഹിക്കാത്തതിനാല്‍ വെള്ളം കുറവാണ് കള്ളിയൂരില്‍. നവംബറിന് ശേഷമാണ് സാധാരണ ഈ വെള്ളച്ചാട്ടം ദൃശ്യസദ്യയൊരുക്കുക. വാഹനമിറങ്ങി ഒരുകിലേമീറ്റര്‍ ദുര്‍ഘട പാതയിലൂടെ ട്രക്കിങ് നടത്തിയാല്‍ വെള്ളച്ചാട്ടത്തിലത്തൊം. പശ്ചിമഘട്ട മലനിരകളിലേതിന് സമാനമായ ജൈവവൈവിധ്യം യേര്‍ക്കാടിലുമുണ്ട്. പറവകളുടെ പറുദീസയാണ് ഇവിടം. സെര്‍വരായന്‍ ക്ഷേത്രത്തില്‍നിന്ന് യേര്‍ക്കാട് നഗരത്തിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു ഞങ്ങള്‍. സുന്ദരം പെട്ടന്ന് വണ്ടി നിര്‍ത്തി. ഒരു കാട്ടുപോത്ത് റോഡിന്‍െറ ഒത്തനടുവില്‍ നില്‍പ്പാണ്. കൂട്ടത്തിലെ ഫോട്ടോഗ്രാഫര്‍ വാതില്‍ തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും സുന്ദരം അനുവദിച്ചില്ല. കാട്ടുപോത്ത് സ്വയം പിന്തിരിയും വരെ കാത്തുനില്‍ക്കണമെന്നായി അയാള്‍. വണ്ടി അല്‍പ്പം മുന്നോട്ടെടുത്തപ്പോഴാണ് ശരിക്കും അമ്പരന്നത്. റോഡിനോട് ചേര്‍ന്ന തോട്ടത്തില്‍ മേയാനത്തെിയ കാട്ടുപോത്തുകളുടെ വലിയ കൂട്ടം. ഇത്രയധികം കാട്ടുപോത്തുകളെ ഒരുമിച്ച് കാണുന്നത് ആദ്യമായിട്ടാണ്. റോഡില്‍നിന്ന കാട്ടുപോത്ത് പിന്‍വലിഞ്ഞതോടെ സുന്ദരം വണ്ടി വേഗത്തില്‍ മുന്നോട്ടെടുത്തു.
മരതക തടാകം
യേര്‍ക്കട് നരമധ്യത്തിലാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തടാകം. യേര്‍ക്കാട് എന്ന പേര് തന്നെ ഈ തടാകവുമായി ബന്ധപ്പെട്ടതാണ്. യേര് എന്നാല്‍ തടാകം എന്നര്‍ഥം. കാട് മലയാളത്തിലെ കാട് തന്നെ. ഊട്ടിക്ക് സമാനമായി ഈ തടാകത്തെ ചുറ്റിയാണ് യേര്‍ക്കാടിന്‍െറ കാഴ്ചകള്‍. എമറാള്‍ഡ് ലേക്ക് അഥവാ മരതക തടാകം. ബോട്ടിങ്ങിന് ഒരു മണിക്കൂര്‍ യാത്രക്ക് ഒരാള്‍ക്ക് 30 രൂപ മതി. ബോട്ട് യാത്രയില്‍ തടാകക്കരയിലെ പാര്‍ക്കിലെ മാന്‍കൂട്ടങ്ങളെ കാണാം. മേയ് മാസത്തില്‍ ഇവിടെ പുഷ്പമേളയുണ്ടാകാറുണ്ട്. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഓര്‍ക്കിഡ് തോട്ടവും ഇവിടെയുണ്ട്.
സേലം ജില്ലയുടെ കലക്ടറായിരുന്ന ഡേവിഡ് കോക്ക്ബേണ്‍ എന്ന സ്കോട്ടിഷുകാരനാണ് യേര്‍ക്കാടിനെ ഇവ്വിധം ഒരുക്കിയത്. ഇവിടെ വിവിധ കൃഷികള്‍ക്ക് തുടക്കമിടുന്നതും ഡേവിഡിന്‍െറ കാലത്താണ്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മൗണ്ട്ഫോര്‍ട്ട് സ്കൂള്‍ ഇവിടെയുള്ള സ്കൂളുകളില്‍ ഏറ്റവും പ്രസിദ്ധമാണ്. തടാകക്കരയില്‍ നിന്ന് അരക്കിലോമീറ്റര്‍ പോയാല്‍ നടന്‍ വിക്രം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ചിറങ്ങിയ ഈ സ്കൂള്‍ കാണാം.
വ്യൂപോയിന്‍റുകള്‍ എമ്പാടും
യേര്‍ക്കാടില്‍ 80 ല്‍ അധികം വ്യൂപോയിന്‍റുകള്‍ ഉണ്ടെന്നാണ് സുന്ദരം പറയുന്നത്. എല്ലാം കൂടി കണ്ടുതീര്‍ക്കാന്‍ രണ്ട് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമത്രെ. രസകരമാണ് ഓരോ വ്യൂപോയിന്‍റിന്‍െറയും പേര്. ലേഡീസ് സീറ്റ്, ജെന്‍റ്സ് സീറ്റ്, ചില്‍ഡ്രന്‍സ് സീറ്റ്, പഗോഡാ പോയിന്‍റ്, വിസ്ക്കി പോയിന്‍റ് എന്നിങ്ങനെ ഒട്ടേറെ കാഴ്ചസ്ഥലങ്ങള്‍. ഒരു ബ്രിട്ടീഷ് സ്ത്രീ സ്ഥിരമായ വന്നിരിക്കാറുള്ള ഇരിപ്പിടം പോലുള്ള ഭാഗമായതിനാലാണ് ലേഡീസ് സീറ്റ് എന്ന പേരുവീണതത്രെ. ഇവിടെ നിന്നാല്‍ ചിത്രം വരച്ചിട്ട പോലെ വളഞ്ഞു കയറുന്ന ഹെയര്‍പിന്‍വളവുകള്‍ കാണാം. ദൂരകാഴ്ചകള്‍ കാണാന്‍ ടെലിസ്കോപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അപകടം പതിയിരിക്കുന്ന ഭാഗമായതിനാല്‍ മുന്നറിയിപ്പ് ബോര്‍ഡുകളും കുറവല്ല. കല്ലില്‍ എഴുതിയ ഒരു മുന്നറിയിപ്പ് വാചകം ഇങ്ങനെ. ‘stand carefully
Yercaud has only 1 hospital but 3 cemeteries’.
യേര്‍ക്കാട് മലകളുടെ കിഴക്കു ഭാഗത്താണ് പഗോഡ പോയിന്‍റ്. ആദിമനുഷ്യര്‍ കല്ലുകൊണ്ടു പഗോഡകള്‍ പണിതിട്ടുള്ളതിനാലാണ് പേര്. രാമക്ഷേത്രവും ഇവിടെയുണ്ട്. തടാകവും യേര്‍ക്കാട് ടൗണും സെര്‍വരായന്‍ മലകളും കാണാനാകുന്ന ആര്‍തര്‍ സീറ്റ് നഗര മധ്യത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്താണ്.
അഭ്യാസങ്ങളുടെ എ.ടി.വി
പഗോഡ പോയിന്‍റിലേക്കുള്ള വഴിക്കിടെയാണ് എ.ടി.വി (all terrain vehicle)ഗെയിം കണ്ടത്. ദുര്‍ഘടമായ കാട്ടുവഴികളിലൂടെ 200 മീറ്റര്‍ എ.ടി.വി ഓടിക്കാന്‍ 100 രൂപയാണ് ചാര്‍ജ്. 400 രൂപ കൊടുത്താല്‍ ഒരു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിക്കാം. കാട്ടുവഴികളിലെ കയറ്റിറക്കങ്ങളും പാറവരമ്പുകളും അതിസമര്‍ഥമായി ഓടിക്കയറുന്ന എ.ടി.വി ബൈക്ക് കമ്പക്കാരുടെ മനസ്സ് കീഴടക്കുമെന്നുറപ്പ്. യാത്രാസംഘങ്ങളുടെ സാഹസികത പരീക്ഷിക്കാന്‍ വേറെയും അഭ്യാസങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സമയം വൈകുന്നേരമായിരിക്കുന്നു. ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങുകയാണ്. കാഴ്ചകളില്‍ മഞ്ഞുപുക വീണുതുടങ്ങി. തണുപ്പും കൂടിവരുന്നു. ഇന്നിവിടെ കൂടി നാളെ ബാക്കി വ്യൂപോയിന്‍റുകള്‍ കൂടി കണ്ട് മടങ്ങാമെന്നായി സുന്ദരം. ഞങ്ങളുടെ പദ്ധതിയില്‍ അടുത്ത ദിവസത്തെ സ്ഥലം ഹൊഗനക്കല്‍ ആയതിനാല്‍ മടങ്ങാന്‍ നിര്‍ബന്ധിതരായി. യേര്‍ക്കാട് നഗരത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ബസ്സ്റ്റാന്‍ഡ്. രാവിലത്തെ പോലെ സേലത്തേക്കുള്ള ബസുകളില്‍ തിരക്ക് തന്നെ. ഒരുവിധം കയറിപ്പറ്റി. ഡ്രൈവറുടെ അരികത്തെ സീറ്റുകളില്‍ ഞങ്ങള്‍ ഇരുപ്പുറപ്പിച്ചു. ബസിന്‍െറ മുന്‍വശത്തിരുന്ന് ചുരമിറുങ്ങുന്നത് വല്ലാത്തൊരനുഭവമാണ്. ബസിന്‍െറ വളയലിനും തിരിയലിനുമൊപ്പം നമ്മളും തിരിഞ്ഞും മറിഞ്ഞുംകൊണ്ടിരിക്കും. അകലെ സേലം നഗരത്തിന്‍െറ രാത്രികാഴ്ച. നക്ഷത്രങ്ങള്‍ താഴ്വരയിറങ്ങിയപോലെ. സിനിമകളില്‍ കാണുന്നപോലെ കാമുകിയെ കണ്ണുപൊത്തി സര്‍പ്രൈസ് ചെയ്യിക്കാന്‍ പറ്റിയ ഇടം. ചിന്തകളില്‍ മുഴുവന്‍ ഹൊഗനക്കല്‍ ആണ്. ഇന്ത്യയുടെ നയാഗ്രയെ സ്വപനങ്ങളില്‍ വരിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു. വേന്‍കാലമാണ് യേര്‍ക്കാട് യാത്രത്ത് ഉത്തമം. കനത്ത് ചൂടില്‍ നിന്ന് കുറുന്ന കാലാവസ്ഥയിലേക്ക് ഒരു സഞ്ചാരം. എന്നാല്‍ ഈ മഴക്കാലത്തും യേര്‍ക്കാട് സുന്ദരമായിരുന്നു. അതീവ സുന്ദരം.
ചിത്രങ്ങള്‍: വി.കെ. ഷമീം
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story