Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightശിലകളില്‍ ഉറങ്ങുന്ന...

ശിലകളില്‍ ഉറങ്ങുന്ന ഭൂതകാലം

text_fields
bookmark_border
ശിലകളില്‍ ഉറങ്ങുന്ന ഭൂതകാലം
cancel

ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാനാവുമോ? സാധ്യതയില്ല. എന്നാല്‍ ഹംപിയിലത്തെുമ്പോള്‍ നാം ഭൂതകാലത്തിലത്തെുന്നു. തകര്‍ന്നടിഞ്ഞ സാമ്രാജ്യങ്ങള്‍, പടയോട്ടങ്ങളുടെ സ്മരണകളിരമ്പുന്ന രാജവീഥികള്‍, ജലപാതകള്‍, കരിങ്കല്‍ ഗോപുരങ്ങള്‍, കാവല്‍പ്പുരകളും ചന്തകളും പാണ്ടികശാലകളും ക്ഷേത്രങ്ങളും കുളങ്ങളും കുളപ്പുരകളും കല്‍മണ്ഡപങ്ങളും....ഓരോ ശിലാഖണ്ഡത്തിലും ഭൂതകാലത്തിന്‍െറ ഇരമ്പമുണ്ട്.


വിജയനഗര സാമ്രാജ്യത്തിന്‍െറ ആസ്ഥാനമായിരുന്നു ഹംപി. കര്‍ണാടകകയുടെ വടക്കേ അതിര്‍ത്തിയില്‍ ബല്ലാരി ജില്ലയില്‍ തുംഗഭദ്രാ നദീ തടത്തില്‍ ഹേമകൂട പര്‍വതത്തിന്‍െറ താഴ്വരയിലെ വിശാലമായ ഭൂപ്രദേശം. മണ്ണടിഞ്ഞുപോയ ഹംപിയുടെ ശിലാസ്മരണകള്‍ ഇപ്പോഴും ഖനിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

ഓരോ തവണ ഹംപിയിലത്തെുമ്പോഴും പുതുതായി എന്തെങ്കിലും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
ഹോസ്പെറ്റാണ് ഹംപിയുടെ സമീപ നഗരം. അവിടെ നിന്ന് ബസിലോ ടാക്സിയിലോ ഹംപിയിലത്തൊം. ഇവിടം ചുറ്റിക്കാണാന്‍ ഓട്ടോയാണ് ആശ്രയം. യാത്രകരെ കാത്ത് നിരവധി ഓട്ടോകള്‍. അതിലൊന്ന് നമുക്ക് തെരഞ്ഞെടുക്കാം. കാണേണ്ട സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണഅവര്‍ തന്നെ പറഞ്ഞുതരും. കൃത്യമായി ഓരോ സ്ഥലത്തും കൊണ്ടുപോവുകയും ചെയ്യും. സൈക്കിള്‍ വാടകക്കെടുത്തും ടു വീലര്‍ എടുത്തും ചുറ്റുന്നവരുമുണ്ട്. ഏതാണ്ട് ഇരുപത്തിയഞ്ചോളം സ്ക്വയര്‍ കിലോമീറ്ററാണ് ഹംപി. കാല്‍നടയായി ഇവിടെ കണ്ടുതീര്‍ക്കുക ബുദ്ധുമുട്ടായിരിക്കും.


വിരൂപാക്ഷ ക്ഷേത്രം. കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയ ശിവനാണ് ഇവിടെ പ്രതിഷ്ഠ.

ക്ഷേത്രത്തിന് സമീപമാണ് ഹംപി ബസാര്‍. നാടന്‍ കാഴ്ച വസ്തുക്കള്‍ മുതല്‍ വിദേശ കരകൗശല വസ്തുക്കളും വസ്ത്രങ്ങളുമെല്ലാം ഇവിടെ കിട്ടും. മാലയും വളയും വില്‍ക്കുന്ന നാടോടിമനുഷ്യരെയും കാണാം.


പുരാതനമായ ചന്തയുടെ കരിങ്കല്‍ ശേഷിപ്പുകള്‍ കടന്നാണ് മലമുകളിലേക്ക് പോകുന്നത്.

ഇരുനിലകളില്‍ പടുത്തുയര്‍ത്തിയ കാവല്‍പ്പുര. അതിനപ്പുറം ഒറ്റക്കല്ലില്‍ തീര്‍ത്ത ഗണപതി പ്രതിമ. ചെറു ക്ഷേത്രങ്ങള്‍. ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ താഴ്വരയുടെ വിശാലത കാണാം.

ഹസാര രാമക്ഷേത്രമാണ് മറ്റൊരു കാഴ്ച. ചുമരുകളില്‍ രാമായണകഥ ചിത്രീകരിച്ചിരിക്കുന്നു. ഇതിനടുത്താണ് രാജ്ഞിമാരുടെ അന്തപ്പുരം. കുളവും കുളിക്കടവുമുള്ള നീരാട്ടുകാലത്തിന്‍െറ കാല്പനിക സ്മരണ.
ഇതിനടുത്താണ് ലോട്ടസ് മഹല്‍. താരതമ്യേന പുതിയ നിര്‍മ്മിതിയാണിത്. കരിങ്കല്ലില്‍ പണിതുയര്‍ത്തിയതാണ് ഹംപിയിലെ മറ്റ് നിര്‍മ്മിതകളെങ്കില്‍ ലോട്ടസ് മഹല്‍ ഇഷ്ടികയും കുമ്മായവും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.  മുഗള്‍ നിര്‍മ്മാണ കലയോടാണ് സാദൃശ്യം.


ഇതിനടുത്താണ് മഹാനവമി മണ്ഡപം. കൃഷ്ണദേവരായര്‍ ഉദയഗിരി പിടിച്ചടക്കിയതിന്‍െറ സ്മാരകമാണിത്.
വിജയനഗര സാമ്രാജ്യത്തിന്‍െറ ഭൂതകാല സമൃദ്ധിയെ അടയാളപ്പെടുത്തുന്നതാണ് ആനപ്പന്തി. നിരവധി ആനകളെ തളയ്ക്കാവുന്ന വിശാലമായ ആനപന്തി സാരമായ കേടുപാടുകള്‍കൂടാതെ നിലനില്‍ക്കുന്നു.


തുംഗഭദ്രാ നദിക്കരയിലാണ് പ്രസിദ്ധമായ വിറ്റാല ക്ഷേത്രം. സംഗീതം പൊഴിക്കുന്ന ആയിരംകാല്‍ മണ്ഡപം ഇവിടയാണ്. ശില്പചാരുതയുടെ വിസ്മയ കാഴ്ച. ക്ഷേത്രത്തിന് ചുറ്റും ഇപ്പോഴും ഖനനം നടക്കുന്നുണ്ട്. പുതുതായി ശില്പങ്ങളും കെട്ടിട ഭാഗങ്ങളും കണ്ടത്തെുന്നുമുണ്ട്.
കോദണ്ഡരാമ ക്ഷേത്രം, പുരന്ദരദാസ മണ്ഡപം, രായഗോപുരം, പതിനായിരത്തെട്ട് ശിവലിംഗങ്ങള്‍ കൊത്തിയ പാറക്കെട്ട് അങ്ങനെ കാഴ്ചകള്‍ അന്തമായി നീളുകയാണ്. ഹംപി കണ്ടുതീര്‍ക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.
തുംഗഭദ്രാ നദിക്ക് കുറുകെ കരിങ്കല്ലില്‍ തീര്‍ത്ത പാലമുണ്ട്. നദിക്കരയിലാണ് അനെഗൊണ്ടി. ഹംപിക്ക് മുന്‍പ് വിജയനഗര സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായിരുന്നു അനെഗൊണ്ടി. സീതാ സരോവര്‍, ആഞ്ജനേയ ഹില്‍, ഋഷിമുഖ്, ചന്ദ്രമൗലി ശിവക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട് സന്ദര്‍ശിക്കാന്‍.


റോക് കൈ്ളംപിങ്ങില്‍ കമ്പക്കാരായ നിരവധി വിദേശികള്‍ ഹംപിയുടെ ചെങ്കുത്തായ പാറക്കെട്ടുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സാഹസികരായ യാത്രികര്‍. സന്ധ്യമയങ്ങുന്നതോടെ യാത്ര അവസാനിപ്പിക്കണം. ഹംപി ഇരുളിലാഴും. ഇനി പിറ്റേന്ന് നേരം പുലരുമ്പോള്‍ യാത്ര തുടരാം. കാഴ്ചകളും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story