കടുവകള്‍ പാര്‍ക്കും തടാക തീരം
text_fieldsകടുവകളെയും പുള്ളിപ്പുലികളെയും കണ്ടും അവയുടെ ഗര്‍ജനം കേട്ടും വനാന്തരത്തിലൂടെ മനം കുളിര്‍ത്തുള്ള യാത്ര; കരിയിലകള്‍ക്കിടയില്‍ രക്തക്കണ്ണുകള്‍ വിടര്‍ത്തുന്ന രാജവെമ്പാലകള്‍. പക്ഷികളുടെയും പൂമ്പാറ്റകളുടെയും വര്‍ണ വിസ്മയം. ഇതൊക്കെ മതിവരുവോളം ആസ്വദിക്കാം പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കില്‍. തടാകപ്പരപ്പിലൂടെ താറാവുകളും അരയന്നങ്ങളും ആര്‍ത്തുല്ലസിക്കുന്നതുകണ്ട്, കാനനകാന്തി നുകര്‍ന്ന് തടാകത്തിലൂടെ ഒരു ബോട്ടു യാത്ര.
മംഗലാപുരത്തുനിന്ന് 10 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലത്തൊം. ബസ്സിലാണെങ്കില്‍ മൂന്നാം നമ്പര്‍ ബസ്സില്‍ കയറിയാല്‍ 13 രൂപയുടെ ദൂരമുണ്ട്. പിലിക്കുളത്തേക്കുള്ള ബസുകളുടെ മുന്‍ഭാഗങ്ങളില്‍ കടുവകളുടെ ചിത്രമുണ്ടാവും. ഇക്കാരണത്താല്‍ വഴിയറിയാതെ വലയേണ്ടിവരില്ല. ഗുരുപുരം നദീതീരത്ത് 400 ഏക്കര്‍ വനത്തിലാണ് പിലിക്കുള ബയോളജിക്കല്‍ പാര്‍ക്ക്.
തുളുഭാഷയില്‍ പിലിയെന്നാല്‍ കടുവയെന്നാണ്. കുളയെന്നാല്‍ തടാകം. അതെ, കടുവയുടെ തടാകമാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പിലിക്കുള കടുവകളുടെ സങ്കേതമായിരുന്നു. കടുവകള്‍ തങ്ങിയിരുന്ന വനത്തിലെ പാറമടകള്‍ തനിമ നഷ്ടപ്പെടാതെ സംരക്ഷിച്ചിട്ടുണ്ട്.
രാജവെമ്പാലകളെ കാണാമെന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. നാഗരാജാക്കന്മാരായ രാജവെമ്പാലകള്‍ക്ക് മരങ്ങള്‍ക്കിടയില്‍ തങ്ങാന്‍ പ്രത്യേക ഇടമുണ്ട്. മരത്തടികളും കല്ലുകളും അടുക്കിവെച്ച് കരിയിലകള്‍ നിരത്തിയ പുല്‍മത്തെയുടെ കൂടാണ് ഇവക്കുള്ളത്. ഇവിടെ 14 രാജവെമ്പാലകളാണുള്ളത്. നാലുവര്‍ഷം മുമ്പ് കൂടുകളില്‍ വെച്ച് രാജവെമ്പാലയുടെ മുട്ടകള്‍ വിരിയിക്കുന്ന പരീക്ഷണം വിജയം കണ്ടത്തെിയിരുന്നു. കേന്ദ്ര മൃഗസംരക്ഷണ അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് മുട്ട വിരിയിക്കല്‍ പദ്ധതി നടപ്പാക്കിയത്. ഇതോടെ പിലിക്കുള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നാഗരാജാക്കന്മാരുടെ എണ്ണം വര്‍ധിച്ചത് താങ്ങാനായില്ല. ഈ കുഞ്ഞുങ്ങളെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു.
കാടിന്‍െറ പശ്ചാത്തലത്തില്‍ ആയിരത്തോളം മൃഗങ്ങളുടെയും പക്ഷികളുടെയും ദൃശ്യവിരുന്നാണ് ഒരുക്കിയിട്ടുള്ളത്. 15 വര്‍ഷം പിന്നിട്ട പാര്‍ക്ക് ദക്ഷിണ കന്നട ജില്ലാ ഭരണകൂടത്തിന്‍െറ പിന്തുണയോടെ ഇക്കോ ടൂറിസം പദ്ധതിയായിട്ടാണ് നടപ്പാക്കിയത്.
സഞ്ചാരികള്‍ക്കുപുറമെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വന്യജീവി സംരക്ഷണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്ന രീതിയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.
കേന്ദ്ര മൃഗസംരക്ഷണ അതോറിറ്റിയുടെ അംഗീകാരവുമുണ്ട്. വന്യജീവികള്‍ക്ക് തങ്ങളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായി സ്വതന്ത്രമായി ജീവിക്കാനുള്ള സൗകര്യമാണ് ഇവിടത്തെ സവിശേഷത.
കാടിന്‍െറ വിശാലതയില്‍ കടുവകളുടെ കുതിപ്പ് കൗതുക കാഴ്ചയാണ്. അതേസമയം, പുള്ളിപ്പുലികള്‍ കാമറക്കണ്ണുകള്‍ ഭീതിയോടെ കാണുന്നതിനാല്‍ ഫ്ളാഷ് മിന്നിയാല്‍ ഓടി മറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.