മലമുകളില്‍ നിന്ന് പുഴ കാണുമ്പോള്‍
text_fieldsഒരു മലയോര പട്ടണമാണ് പത്തനംതിട്ട. ജില്ലാ ആസ്ഥാനമായതിനാല്‍ ആധുനികമായ പകിട്ടൊക്കെ നഗരത്തിനുണ്ടെങ്കിലും മലയോരത്തിന്‍െറ ശാന്തതയും കുളിരും ഇവിടെ ദര്‍ശിക്കാം. ശബരിമലയുടെ കവാടമായ ഇവിടെ പ്രകൃതിഭംഗിക്ക് പഞ്ഞമില്ല. തമിഴ്നാടുമായി അത്രയടുപ്പമൊന്നുമില്ളെങ്കിലും ടൗണിനെ ചുറ്റിയുള്ള റിംഗ്റോഡ് കടന്ന് ചുട്ടിപ്പാറയിലേക്കുള്ള വഴിയിലത്തെുമ്പോള് ഒരു തമിഴ്നാടന്‍ കാറ്റേല്കുന്നതുപോലെ. ഊരമ്മന്‍ കോവിലില്‍ നിന്ന് തമിഴ് ഭക്തിപാടല് കേള്‍ക്കാം. ടൗണിലെ ചെറിയ മതില്‍ക്കെട്ടിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ദേവീക്ഷേത്രം. തമിഴ്നാടന്‍ രീതിയില്‍ പണികഴിപ്പിച്ച ചെറിയ ഉയര്‍ന്ന ഗോപുരം. രാവിലെ അതുവഴി നടക്കുമ്പോള്‍ ചന്ദനത്തിരിയുടെയും ചന്ദനത്തിന്െറയും ഭക്തിഗീതത്തിത്തിന്െറയും വാസന. ഒരു തമിഴ്നാടന്‍ കരകാട്ട സംഘം പിറകേ വരുന്നുണ്ടോ എന്ന് അറിയാതെ തിരഞ്ഞുനോക്കി.
ചെറിയ ഇറക്കമിറങ്ങിയുള്ള വഴിയേ നടക്കുമ്പോള്‍ ദൂരെ നിന്നേ നമ്മെ വരവേല്‍ക്കും ചുട്ടിപ്പാറ. അമ്പലം കഴിഞ്ഞ് കുറെക്കൂടി നടന്നാല്‍ ജില്ലാ ജയില്‍. ദൂരെ നിന്നേ കാണാം ചുട്ടിപ്പാറയുടെ മുടി. പടയണിയുടെ ഭഗവതിക്കോലം പോലെ വെയിലില്‍ പ്രഭ ചൊരിയുന്ന മരത്തലപ്. പ്രഭാതവെയില്‍ പരക്കെ കോടമഞ്ഞ് അതിന്‍െറ നിശബ്ദ ശാന്തമായ ചലനത്തിലൂടെ ഉറങ്ങിക്കിടന്ന ചുട്ടിപ്പാറയുടെ ദേഹത്തുനിന്ന് നീരാളം പോലെ താഴേക്ക് മാറുന്നു. ഉറക്കത്തിന്‍െറ ആലസ്യത്തില്‍ നിന്ന് വൃക്ഷലതാദികള്ക്കെപ്പം നീളന്‍ പാറയും ഉണരുന്നു. പ്രഭാതക്കോലം വരക്കാന്‍ ശീതക്കാറ്റ്് മഞ്ഞ് തളിക്കുന്നു.
പണ്ട് കൊടും കയറ്റമായ വെട്ടുവഴിയിലൂടെ ഉരുളന്‍ പാറകള്‍ ചവിട്ടി കാട്ടുചെടിപ്പടര്പ്പുകളില് പിടിച്ച് വേണമായിരുന്നു ഇവിടേക്ക് കയറാന്‍. എന്നാല്‍ കുറെക്കാലം മുമ്പേ ടൂറിസം വകുപ്പും പത്തനംതിട്ട നഗരസഭയും ചേര്‍ന്ന് ഇവിടം ഒരു ടൂറിസം സ്ഥലമായി വികസിപ്പിക്കാന്‍ പദ്ധതിതിയിട്ടതോടെ മലകയറ്റം അല്പം എളുപ്പമായി. ജയില്‍ റോഡില്‍ നിന്ന് മുകളറ്റം വരെ സിമന്്റിട്ട വഴി നിര്‍മിച്ചു. കയറ്റത്തിന് കുറവൊന്നുമില്ല. കൊടും കയറ്റമാണ്. പ്രായമുള്ളവര്‍ക്ക് പിടിച്ച് കയറാന്‍ സൈഡില്‍ കമ്പി പിടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പാറയുടെ താഴ്വരയോളം ആള്‍പ്പാര്‍പ്പുണ്ട്.
മഞ്ഞുകാലത്ത് പാറയുടെ മുകളറ്റം കാണാത്ത തരത്തില്‍ കോടമഞ്ഞ് മൂടിക്കിടക്കും. മഞ്ഞുകാലത്ത് മാത്രമല്ല പ്രഭാതങ്ങളില്‍ മിക്കവാറും. സാധാരണ മലനിരകളില്‍ കാണാറുള്ളതുപോലെ പ്രഭാതവെയില്‍ പതിയെ അരിച്ചിറങ്ങുമ്പോള്‍ മഞ്ഞിന്‍െറ വെള്ളത്തൂവല്‍ കൊഴിച്ച് കോടമഞ്ഞ് പതിയെ പിന്‍വാങ്ങുന്നതും പ്രഭാതമഞ്ഞിന്െറ തുള്ളികള്‍ തോരണം ചാര്‍ത്തിയ പുല്‍മേടും കാട്ടുചെടിപ്പടര്പ്പുകളും ഒരു വാട്ടര്‍കളര്‍ പെയിന്റിംഗ് പോലെ തെളിഞ്ഞു വരുന്നതും കാണാം. ശീതക്കാറ്റിന്‍െറ പ്രസരിപ്പുമുള്ള വായു ശ്വസിച്ച് നമ്മള് പ്രഭാതത്തിന്‍െറ സുഖമറിയും.
മൂന്ന് വലിയ പാറക്കെട്ടുകള്‍ ചേര്‍ന്നതാണ് ചുട്ടിപ്പാറ. ചേലവിരിച്ച പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിങ്ങനെയാണ് നാട്ടുകാര്‍ ഇവയെ വിളിക്കുന്നത്. ചടയമംഗലം ജഡായുപ്പാറ പോലെ രാമായണകഥയുമായി ബന്ധപ്പെട്ട കഥ ചുട്ടിപ്പാറക്കും പറയാനുണ്ട്. രാമനും സീതയും ഇവിടെ അന്തിയുറങ്ങിയിട്ടുണ്ടെന്നും അന്ന് സീത ചേലയുണക്കാന് വിരിച്ചിട്ട പാറയാണത്രെ ചേലവിരിച്ചപാറ. ഇവിടെ പുരാതനമായ ഒരു ക്ഷേത്രവുമുണ്ട്. ഇവിടത്തെ ശിവവിഗ്രഹം ശ്രീരാമന് ആരാധന നടത്തിയിരുന്നതാണെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.
ഏറ്റവും ആകര്‍ഷകമായ പാറ ഹനുമാന് പാറയെന്ന കാറ്റാടിപ്പാറയാണ്. ഒരിക്കലുമടങ്ങാത്ത കാറ്റാണ് ഇവിടത്തെ പ്രത്യേകത. ശ്രീരാമന്‍െറ വിശ്വസ്തനായിരുന്ന ഹനുമാന് വിശ്രമിച്ചിരുന്ന പാറയായിരുന്നത്രെ ഇത്. ഒന്നില്‍ നിന്ന് മറ്റൊരു പാറയിലേക്കും അതില്‍ നിന്ന് മൂന്നാമത്തേതിലേക്കും നടന്നു കയറാന്‍ വലിയ പ്രയാസമൊന്നുമില്ല. പാറക്ക് ചുറ്റും നിരന്ന് പുല്പടര്പ്പുകളാണ്. നടന്നു വരാവുന്ന വഴിയില്‍ കാട്ടുചെടികളും കാട്ടുമരങ്ങളുമുണ്ട്. ക്ഷേത്രത്തിന് അടുത്തായി വലിയ ആല്‍മരവുമുണ്ട്. അവിടെവരെ നടന്നുകയാറാന് പടിക്കെട്ടുകുളുണ്ട്.
മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഏതാണ്ട് മൂന്ന് വശവും പത്തനംതിട്ട ടൗണിന്‍െറ ദൃശ്യമാണ്. പള്ളികളും അമ്പലങ്ങളും ഹോട്ടലുകളും കോളജുകളും ബഹുനില മന്ദിരങ്ങളും വീടകുളുമൊക്കെയായി മനോഹരമായ ഭൃശ്യപ്പൊലിമ. ധാരാളം മരങ്ങളുള്ള ഈ മലയോര നഗരത്തില്‍ വൃക്ഷപ്പടര്പ്പുകളും കാടും തീര്‍ക്കുന്ന ഹരിതാഭ നഗരദൃശ്യത്തിന് പ്രത്യേക ഭംഗി ചേര്‍ക്കുന്നു. എന്നാല്‍ തെക്ക് പടിഞ്ഞാറ് നഗരദൃശ്യമല്ല, മറിച്ച് അതിമനോഹരമായ പ്രകൃതിയുടെ ദൃശ്യഭംഗിയാണ്. പത്തനംതിട്ട ജില്ലയുടെ സിഗ്നേച്ചറായി ടൂറിസം ഡിപാര്‍ട്മെന്റ് ഉയര്‍ത്തിക്കാട്ടാറുള്ള അച്ചന്‍കോവിലാറിന്‍െറ മനോഹരമായ ദൃശ്യം. നിളയെയും പെരിയാറിനെയും പോലെ വലുതല്ളെങ്കിലുലും കേരളത്തിന്‍െറ പുണ്യനദിയായ പമ്പ അതുപോലെ പ്രാധാന്യവും കാഴ്ചക്ക് കുളിരേകുന്നതുമാണ്. പശ്ചിമഘട്ട മലനിരകളില്‍ നിന്നുല്ഭവിച്ച് കുട്ടനാട്ടില്‍ വേമ്പനാട്ട് കായലില്‍ ചേരുന്നു പമ്പ. പമ്പയുടെ കൈവഴിയായ അച്ചന്‍കോവിലാര്‍ ഒരു വനഭൂമിയെ വട്ടംചുറ്റിത്തിരിയുന്ന മനോഹരമായ ദൃശ്യം ഇവിടത്തെ പ്രത്യേകതയാണ്. ‘റ’ എന്ന അക്ഷരം പോലെ നദി ഒഴുകി വന്ന് ഒരു വനഭൂമിയെ ചുറ്റി വളഞ്ഞൊഴുകി എതിര് ദിശയിലേക് ഒുകി നീങ്ങുന്നു. കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ കിയില്ല ഇങ്ങനെയൊരു ദൃശ്യം. അതാണ് ചുട്ടിപ്പാറയുടെ പ്രത്യേകത. തൊട്ടടുത്ത് താഴൂര്‍കടവ് ക്ഷേത്രം. നദീ തീരത്തെ ക്ഷേത്രത്തിന്‍െറ ദൃശ്യവും ഭംഗിയുള്ളതാണ്.
ചുട്ടിപ്പാറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ഡി.ടി.പി.സി 2006ല്‍ പദ്ധതിയിട്ടതാണ്. ചടയമംഗലത്തെ ജഡായുപ്പാറ വികസിപ്പിച്ച രീതിയിലേക്ക് വികസിപ്പിക്കാനായിരുന്നു പദ്ധതി. അഡ്വഞ്ചര്‍ ടൂറിസത്തിനും പദ്ധതിയുണ്ടായിരുന്നു. ഒരുവശം ചെങ്കുത്തായ ഈ പാറയില്‍ ഇതിന് സാധ്യതയുണ്ട്. അതും ടൗണില്‍ നിന്ന് നേരെ കാണുന്ന ഭാഗം. തൊട്ടുതാഴെ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫിസാണ്. ഇപ്പോള്‍ എന്‍.സി.സി ക്കാര്‍ക്ക് പരിശീലനത്തിനായി റോപ് കൈ്ളമ്പ് ഈ ഭാഗത്ത് നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ചാല്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് ഉപകാരപ്രദമായിരിക്കും. റോപ്പ് കൈ്ളംബിംഗ്, റാപ്പിംഗ് തുടങ്ങിയവ ലക്ഷ്യമിട്ടിരുന്നതാണ്. എന്നാല്‍ പ്രാദേശികമായി വന്ന ചില എതിര്പ്പുകള്മൂലം ഈ പദ്ധതിക്ക് തടസ്സം നേരിട്ടു. നഗരവാസികള്‍ക്കും യാത്രികര്‍ക്കും സായഹ്നങ്ങള്‍ ചെലവഴിക്കാനും പ്രകൃതിഭംഗിയാസ്വദിക്കാനും ഇവിടെ ടൂറിസം പദ്ധതി ഗുണകരമായിരുന്നു. പാറയുടെ മുകളില്‍ ടോയ്ലറ്റുകള്, ഹോട്ടല്‍ തുടങ്ങിയ വിപലുമായ പദ്ധതിലകളായിരുന്നു ലക്ഷ്യം. എന്നാല്‍ ഒന്നും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.