Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകോഴിക്കോടു​ണ്ടൊരു...

കോഴിക്കോടു​ണ്ടൊരു കിടിലൻ ഊട്ടി

text_fields
bookmark_border
കോഴിക്കോടു​ണ്ടൊരു കിടിലൻ ഊട്ടി
cancel
camera_alt????????????? ???????? ???????????? ?????? ???????? ??????.. ?????? ???????????????? ?????...

‘‘യാത്രാദൂരം ആവുന്നത്ര കുറയ്​ക്കണം, കുന്നും മലകളും നല്ല പച്ചപ്പും തണുപ്പുമൊക്കെയുള്ള സ ്​ഥലം വേണം. ചെലവ്​ പരമാവധി കുറയ്​ക്കണം. വെള്ളച്ചാട്ടവും ആയിക്കോട്ടെ’’ കുടുംബസമേതമുള്ള യാ​ത്രക്കുള്ള ആലോച ന തുടങ്ങിയപ്പോൾ സുഹൃത്ത്​ മുന്നോട്ട്​ വെച്ച ഉപാധികളിതൊക്കെയായിരുന്നു. ഇതെങ്ങനെ സാധിക്കും? യാത്ര ആലോചനക ്കായി ഉണ്ടാക്കിയ വാട്​സാപ്പ്​ ഗ്രൂപ്പിൽ ചർച്ച മുറുകി. അതിന്​ കാരണവുമുണ്ട്​. കുടുംബയാത്രയാണ്​. പിച്ചവെക്കാൻ ആ യിട്ടില്ലാത്ത ഒന്നും രണ്ടും കുഞ്ഞുങ്ങൾ ഉള്ളവരുണ്ട്​, ഗർഭിണികളുണ്ട്​...
മാത്രവുമല്ല, മിക്കവരും പ്രവാസികളാണ് ​. അവധി നന്നേക്കുറവാണ്​ അവർക്ക്​.

വയനാട്​, ഊട്ടി, വാൾപാറ... അങ്ങനെ പല സ്​ഥലങ്ങൾ കടന്നുവന്നു. ചെലവ്​ കുറഞ്ഞ, ദൂര ം കുറഞ്ഞ യാത്ര ഇവിടേക്കൊന്നും സാധ്യമാകില്ലല്ലോ. ചർച്ച അങ്ങനെ നീണ്ടുപോയി.
‘‘മുകളിൽ പറഞ്ഞ ഉപാധികളെല്ലാം ഒ ത്തുവരുന്ന ഒരു സ്​ഥലമുണ്ട്​. തൊട്ടടുത്ത്​. തൊട്ടടുത്തെന്ന്​ പറഞ്ഞാൽ നമ്മുടെ ജില്ലയിൽ​ തന്നെ. കക്കാടംപൊയിൽ !’’ കൂട്ടത്തിലൊരാൾ ഒരു നിർദേശം മുന്നോട്ടുവെച്ചു.
‘‘വിനോദം എന്നു കേട്ടാൽ നമ്മുടെ മനസ്സിലെത്തുക പതിനായിര ങ്ങൾ ചിലവ്​ വരുന്ന, നൂറും ഇരുനൂറും കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടുന്ന, മൂന്നും നാലും ദിവസം അവധിയെടുക്കേണ്ടുന ്ന, വിനോദ സഞ്ചാരികളുടെ തിരക്ക്​ സ്​ഥിരമായുണ്ടാകുന്ന സ്​ഥലങ്ങളാണ്​. എന്നാൽ, നമ്മുടെയരികിൽ തന്നെ അത്രയോ അതില േറെയോ മനോഹാരിതയുള്ള സ്​ഥലങ്ങളുണ്ട്​ എന്നത്​ പലരും ഒാർക്കാറില്ല. അതുപോലെയുള്ള ഒരു സ്​ഥലമാണ്​ കക്കാടംപൊയ ിൽ, കുടുംബസംഗമങ്ങൾക്കൊക്കെ പറ്റിയ മൂഡുള്ള കിടിലൻ സ്​ഥലം’’ - അവൻ വിശദീകരിച്ചു.
എല്ലാവർക്കും വീണ്ടുമൊന്ന്​ ആലോചിക്കേണ്ടി വന്നില്ല. ഡെസ്​റ്റിനേഷൻ ഫിക്​സ്​ഡ്​.

സഞ്ചാരികളെ വിളിച്ചടുപ്പിക്കുന്ന മനോഹരമായ കോട്ടേജുകളു ണ്ടിവിടെ...

മലപ്പുറം, കോഴിക്കോട്​ ജില്ലകൾ അതിരിടുന്ന ഒരു ഹിൽസ്​റ്റേഷനാണ്​ കക്കാടംപൊയ ിൽ​. വയനാടൻ മലനിരകളോട്​ ചാരി​ നിൽക്കുന്ന ഇവിടെ വയനാടി​ന്‍െറ അതേ കാലാവസ്​ഥയുമാണ്​. ആകാശം മു​ട്ടി, കോടമൂടി നിൽ ക്കുന്ന പശ്ചിമഘട്ട മലനിരകൾ, പച്ചപ്പണിഞ്ഞ പുൽമേടുകൾ, ​തെളിഞ്ഞൊഴുകുന്ന കോഴിപ്പാറ വെള്ളച്ചാട്ടം, ചരിത്രാന്വേ ഷകരെ വിസ്​മയിപ്പിക്കുന്ന പഴശ്ശി ഗുഹ. ഇപ്പറഞ്ഞ കാഴ്​ചകൾക്കെല്ലാമൊപ്പം മനം കുളിർപ്പിക്കുന്ന​ തണുപ്പും കാലാവ സ്​ഥയും! ചർച്ചയുടെ തുടക്കത്തിൽ സുഹൃത്ത്​ ആവശ്യപ്പെട്ട ഉപാധികളെല്ലാം ഒത്തിണങ്ങിയ സ്​ഥലം.

മലബാറി​​​​െൻറ ഉൗ ട്ടിയെന്ന്​ വിളിപ്പേരുണ്ട്​ കക്കാടംപൊയിലിന്​. കോഴിക്കോട്​ ജില്ലയിലെ മുക്കത്ത്​നിന്ന്​ കൂമ്പാറ വഴിയോ മല പ്പുറം ജില്ലയിലെ അരീക്കോട്​നിന്ന്​ തോട്ടുമുക്കം വഴിയോ നിലമ്പൂരിൽനിന്ന്​ അകമ്പാടം വഴിയോ ഇങ്ങോട്ട്​ എത് താം. മൂന്നിടത്ത്​നിന്നും ഏതാണ്ട്​ 25 കിലോമീറ്റർ ദൂരം. സമുദ്രനിരപ്പിൽനിന്ന്​ 2132 അടി ഉയരത്തിലാണ്​ ഇൗ പ്രദേശം സ്​ ഥിതിചെയ്യുന്നത്​. മലപ്പുറം ജില്ലയിലെ ചാലിയാർ, ഉൗർങ്ങാട്ടിരി പഞ്ചായത്തുകളും കോഴിക്കോട്​ ജില്ലയിലെ കൂടരഞ്ഞ ി പഞ്ചായത്തും പങ്കി​െട്ടടുക്കുകയാണ്​ കക്കാടംപൊയിൽ എന്ന മനോഹര ഗ്രാമത്തെ.

പശ്ചിമഘട്ട മലനിരകളുടെ ഭംഗി ഇവിടെനിന ്നുതന്നെ കാണണം..

ഞങ്ങൾ പത്ത്​ കുടുംബങ്ങളുണ്ട്​. കുഞ്ഞുങ്ങളടക്കം 32 പേർ. കോളജ്​^ഹോസ്​റ്റൽ കാല സഹപാഠികളും അവരുടെ കുടുംബവുമാണ്​. വർഷത്തിലൊരിക്കലെങ്കിലും ഞങ്ങളി​ങ്ങനെ സകുടുംബം ഒത്തുചേരാറുണ്ട്​​. ഒരു രാത്രി കക്കാടംപൊയിലിൽ കഴിഞ്ഞ്​ പിറ്റേന്നാൾ വൈകുന്നേരത്തോടെ മടങ്ങാമെന്നാണ്​ പ്ലാൻ. ശനിയാഴ്​ച വൈകുന്നേരമാ ണ്​ ഞങ്ങൾ കൂമ്പാറ വഴി കക്കാടംപൊയിലിലേക്ക്​ വണ്ടികയറിയത്​. മുൻ വർഷങ്ങളിലെല്ലാം ട്രാവലറോ മറ്റോ ബുക്ക്​ ചെയ് ​ത്​ ഒരുമിച്ചായിരുന്നു യാത്ര. ഇത്തവണ പക്ഷേ, അടുത്തുള്ള സ്​ഥലമായതിനാൽ എല്ലാവരോടും സ്വന്തം നിലക്ക്​ കക്കാടംപൊയിൽ എത്താനായിരുന്നു നിർദേശം.

കോട്ടേജിലേക്കുള്ള വ​ഴി

സാധാരണ ഒരു ഹിൽസ്​റ്റേഷനിലേക്കുള്ള യാത്രയുടെ എല്ലാ കൗതുകവും ഇവിടേക്കുള്ള യാത്രയിലുമുണ്ട്​. കുത്തനെയുള്ള കയറ്റമാണ്​ പലയിടത്തും. ചിലയിടത്തെല്ലാം ഹെയർപിൻ പോലുള്ള വളവുകൾ. പലയിടത്തും റോഡ്​ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്​. ദൂരം കുറവാണെങ്കിലും അങ്ങോട്ട്​ എത്തിപ്പെടാൻ ഇത്തിരി സമയം പിടിക്കും. കോഴിക്കോട്​നിന്നും നിലമ്പൂരിൽനിന്നുമെല്ലാം ഇങ്ങോട്ട്​ കെ.എസ്​.ആർ.ടി.സി സർവീസ്​ ഉണ്ട്​. കൂമ്പാറ കഴിഞ്ഞാൽ ത​ന്നെ നമുക്ക്​ കയറാനുള്ള ചെങ്കുത്തായ മലകാണാം. റോഡ്​ അത്ര നന്നല്ലെങ്കിലും ഇരുവശത്തുമുള്ള കാഴ്​ചകൾ വളരെ ഭംഗിയുള്ളതാണ്​. ​ചുരം കയറുന്ന അതേ ഫീൽ. കുറച്ച്​ ഉയരമെത്തുമ്പോഴേ തണുപ്പടിച്ചു തുടങ്ങി. കക്കാടംപൊയിൽ ചെറിയൊരു അങ്ങാടിയാണ്​. മലയോര പ്രദേശമായതിനാൽ ജീപ്പാണ്​​ അങ്ങാടിയിൽ കൂടുതൽ കണ്ട വാഹനം. അടുത്തകാലത്ത്​ മാത്രമാണ്​​ കക്കാടംപൊയിൽ കേരളത്തി​​​​െൻറ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടുന്നത്​. അതിന്​ മുമ്പ്​ കുറേ എസ്​റ്റേറ്റുകളും കൃഷിയും കുടിയേറ്റക്കാരുമൊക്കെയുള്ള, ജനസാന്ദ്രത താരതമ്യേന കുറഞ്ഞ സാധാരണ ഒരു മലയോര ഗ്രാമമായിരുന്നു ഇവിടം. ഇന്ന്​ സ്​ഥിതി മാറി. പല തരം ബിസിനസുകൾ ഇവിടെ വ്യാപകമായി. കോഴി, ആട്​ ഫാമുകൾ കൂണ്​ പോലെ മുളച്ചുപൊന്തി. സമാന്തരമായി ടൂറിസം വിസ്​മയകരമായ രീതിയിൽ വികസിച്ചു.

ക്യാമ്പ്​ ഫയറിനും മറ്റുമുള്ള സൗകര്യം കോട്ടേജുകാർ ഏർപ്പാടാക്കിയിരുന്നു

അതിദ്രുത ഗതിയിൽ വികസിച്ച്​ വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്​ ഇന്ന്​ കക്കാടംപൊയിൽ. ചെറുതും വലുതുമായ ഇരുപതിലധികം റിസോട്ടുകൾ ഇവിടെയുണ്ട്​. നിർമാണത്തിലിരിക്കുന്നത്​ ഇതിന്​ പുറമെയാണ്​. നിയമക്കുരുക്കിൽ കുടുങ്ങി അടച്ചിട്ട വാട്ടർതീം പാർക്ക്​ കൂടി ഉൾപ്പെടുത്തിയാൽ ഒരു സമ്പൂർണ ടൂറിസ്​റ്റ്​ ഡെസ്​റ്റിനേഷൻ ആണ്​ കക്കാടംപൊയിൽ. ടൂറിസത്തെ ആശ്രയിച്ച്​ ഇന്നാട്ടുകാരും പുറംനാട്ടുകാരുമായ നിരവധി പേർ ഉപജീവനം നടത്തുന്നു. പിനാക്കിൾ ഇൻ എന്നുപേരുള്ള റിസോട്ടിലാണ്​​ ഞങ്ങളുടെ ഒത്തുകൂടൽ പ്ലാൻ ചെയ്​തിരിക്കുന്നത്​. സുഹൃത്തുക്കളിൽ ചിലർ രണ്ടാഴ്​ച മുമ്പ്​ ഇവിടെയെത്തി, പല റിസോട്ടുകൾ കണ്ട്​ ബോധ്യപ്പെട്ടാണ് ഇവിടെ ബുക്ക്​ ചെയ്​തത്​.

മലമുകളിലെ സ്വിമ്മിങ്​ പൂളിലെ കുളി വിലയിടാനാവാത്ത അനുഭവമാണ്...

കക്കാടംപൊയിൽ അങ്ങാടിയിൽനിന്ന്​ ചെറിയൊരു കോൺക്രീറ്റ്​ റോഡ്​ വഴി ഒരു കിലോമീറ്ററോളം പോകണം റിസോട്ടിലേക്ക്​. കുറേ ​താറവുകളും കോഴിക്കൂട്ടങ്ങളുമാണ്​ ഞങ്ങളെ വരവേറ്റത്​. റിസോട്ടി​​​​െൻറ മുൻവശത്ത് കുറേ കൂടുകൾ കാണാം. പരുന്ത്​, എമു, ഗിനിക്കോഴി അങ്ങനെ കുറേ ജീവികൾ. റിസോട്ട്​ അധികൃതർ ഞങ്ങളെ സ്വീകരിച്ചു. ഇവിടെ രണ്ട്​ മൂന്ന്​ കോ​േട്ടജുകളും പൂൾ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്​്​. 12 ഏക്കറിലായി വിശാലമായി കിടക്കുന്നതാണ്​ ഇൗ റിസോട്ട്​. ഞങ്ങൾ പറഞ്ഞുറപ്പിച്ചിരിക്കുന്നത്​ കുന്നി​​​​െൻറ ഏറ്റവും മുകളിലുള്ള ഒരു കോ​േട്ടജാണ്​. അവിടേക്ക്​ പക്ഷേ, നമ്മുടെ വാഹനം പോകില്ല. അല്ലാത്തവർ റിസോട്ടുകാരുടെ ജീപ്പിൽ വേണം പോകാൻ. ഞങ്ങൾ കുട്ടികളടക്കം 30 ലധികം ആളുകളുള്ളതിനാൽ പലഘട്ടങ്ങളിലായാണ്​ മുകളിലേക്കുള്ള യാത്ര. റിസോട്ടിലെ ഡ്രൈവർ ബിനോയ്​​ ഞങ്ങളെയും കൂട്ടി യാത്ര തുടങ്ങി. ഏതാണ്ട്​ മുക്കാൽ കിലോമീറ്റർ ദൂരമുണ്ട്​. ചെങ്കുത്തായ കയറ്റം പക്ക ഒാഫ്​റോഡാണ്​. ഫോർവീൽ ജീപ്പിനല്ലാതെ ഒരു വാഹനത്തിനും ഇൗ കയറ്റം കയറാൻ ആവില്ല. ഒാഫ്​ റോഡ്​ റൈഡ്​ ഞങ്ങൾ പെണ്ണുങ്ങൾക്ക്​ പുതിയ അനുഭവം ആണ്​. അതിസാഹസികമായാണ്​ ബിനോയ്​ വണ്ടിയോടിക്കുന്നത്​. കൊടും വളവുമുണ്ട്​ അതിനിടയിൽ. ഒറ്റയടിക്ക്​ വണ്ടി ഒടിയില്ല ഇവിടെ. മുന്നോട്ടെടുത്ത്​, പിന്നെയും പിറകോ​െട്ടടുത്ത്​ ശ്രമകരമായാണ്​ അയാൾ ആ ദൗത്യം പൂർത്തീകരിച്ചത്​. പത്ത്​ മിനിറ്റിൽ താഴെ സമയമെടുത്തുള്ളൂ. കുന്നി​​​​െൻറ ഉച്ചിയിൽ ഞങ്ങളെത്തി. ഒരു വീടിന്​ നിൽക്കാനുള്ള സ്​ഥലം മാത്രമേയുള്ളൂ പരന്നതായി. അതിന്​ ഒത്ത നടുവിലൊരു പാറ. അതിനു മുകളിൽ ഇരുമ്പ്​ കമ്പികളുടെ കരുത്തിലാണ്​ കോട്ടേജ്​ നിലക്കൊള്ളുന്നത്​. കോൺക്രീറ്റ്​ കെട്ടിടമല്ല. പരിസ്​ഥിതി ദുർബല പ്രദേശമായതിനാലാകണം ഷീറ്റും മറ്റും ഉപയോഗിച്ചാണ്​ കോ​േട്ടജുകൾ പണിതിട്ടുള്ളത്​.

കോഴിപ്പാറ വെള്ളച്ചാട്ടത്തിന്‍െറ വിദൂര ദൃശ്യം

ഇവിടെനിന്നുള്ള കാഴ്​ച വിവരാണീതതമാണ്​​. ഇത്​ നമ്മുടെ ജില്ല തന്നെയോ? എല്ലാവരും അന്തിച്ചു ​നിൽക്കുകയാണ്​. എവിടെത്തിരിഞ്ഞ്​ നോക്കിയാലും പച്ചയിൽ മുങ്ങിനിൽക്കുന്ന മലകളും താഴ്​വരകളും. അതിനെല്ലാം ഒത്തനടുവിലൊരു കുന്നിൽ ഞങ്ങൾ കുറച്ച്​പേരും. ഇതൊരു അനുഭവമാണ്​. അക്ഷരങ്ങൾകൊണ്ടോ ​കാമറ​ കൊണ്ടോ അവയെ നിങ്ങളിലേക്ക്​ ഡീകോഡ്​ ചെയ്യാനാകില്ല. ആകാശറ്റംമുട്ടി നിൽക്കുന്ന ഫീൽ. ചുറ്റിലും പച്ചപ്പണിഞ്ഞ ചെങ്കുത്തായ മലവാരങ്ങൾ. നിനച്ചിരിക്കാതെ കിട്ടിയ കാഴ്​ചകൗതുകം കാമറയിൽ പതിപ്പിക്കുന്ന തിരക്കിലാണ്​ എല്ലാവരും. ജീപ്പി​​​​െൻറ കുലുങ്ങിമറിഞ്ഞുള്ള യാത്രയിൽ തെല്ല്​ പേടിച്ച കുഞ്ഞുങ്ങളുടെ മുഖത്തെല്ലാം ആഹ്ലാദത്തി​​​​െൻറ മഞ്ഞുതുള്ളികൾ വീണു. കണ്ണെത്താദൂരം കാഴ്​ചകൾ ഒറ്റ ഫ്രെയ്​മിൽ പതിയുന്ന ഒന്നാന്തരം വ്യൂപോയിൻറ്​ ആണ്​ കോട്ടേജി​​​​െൻറ ബാൽക്കണി. മഞ്ഞ്​മൂടിക്കിടക്കുന്നതിനാൽ മലകളുടെ യഥാർഥ സൗന്ദര്യം ഒരു കാമറയിലും പതിയുന്നില്ല.

കോഴിപ്പാറ വെള്ളച്ചാട്ടം

അസ്​തമയസൂര്യൻ പടിഞ്ഞാറിനെ ചുപ്പണയിച്ചിരിക്കുന്നു. സൂര്യൻ പടിഞ്ഞാറൻകുഴിയിൽ പതിയുന്ന കാഴ്​ച കാണേണ്ടത്​ കടലോരത്ത്​നിന്നല്ല, ഇതുപോലുള്ള മലമുകളിൽനിന്നാണ്​. ചുറ്റിലും കാണുന്ന പല മല നിരകൾക്കും പല ഭാവമാണ്​. ഇടതുഭാഗത്തുള്ള വയനാടൻ മലനിരകൾ പച്ചപ്പുൽമേടാണ്​. അതി​​​​െൻറ ഏറ്റവുമറ്റത്ത്​ ഒരു കുരിശ്​ കാണാം. അവിടെയും മനുഷ്യർ എത്തിയിട്ടുണ്ടെന്നതി​​​​െൻറ തെളിവാണല്ലോ അത്​. ഗൂഗിൾ മാപ്പനുസരിച്ച്​ അതിനപ്പുറം വയനാട്​ മേപ്പാടി ഭാഗങ്ങളാണ്​. ഇൗ പുൽമേടുകൾക്ക്​ താഴെ സാമാന്യം വലിയൊരു പ്രദേശം ഇടതൂർന്ന പച്ചപ്പണിഞ്ഞതായി കാണാം. ഇവിടെ ഒരാൾ ഉയരത്തിൽ വളരുന്ന പുല്ലാണന്ന്​ പറഞ്ഞത്​ ഡ്രൈവർ ബിനോയ്​ ആണ്​. താഴ്​ഭാഗത്ത്​ ദൂരക്കാഴ്​ചയിൽ പെട്ടിക്കൂട്​ പോലെ തോന്നിക്കുന്ന​ കുറേ നിർമിതികൾ കണ്ടു. അതെല്ലാം കോഴി ഫാമുകളാണ്​. അടുത്തകാലത്താണ്​ ഇത്രയധികം കോഴിഫാമുകൾ ഇൗ മേഖലയിൽ വന്നത്​. ജനവാസം കുറഞ്ഞ മേഖലകളായതാണ് ​കാരണം.

വലതു ഭാഗത്തെ കാഴ്​ചയിൽ ഒരു ഫാക്​ടറിയും അതി​​​​െൻറ കൂറ്റൻ കുഴലും കാണാം. മീൻ ഫാക്​ടറി ആണെന്നാണ്​ ഡ്രൈവർ പറഞ്ഞത്​. താഴെ കണ്ണെത്തും ദൂരത്ത്​ നിർമാണത്തിലിരിക്കുന്ന കുറേ കെട്ടിടങ്ങൾ കണ്ടു. പുതുതായി ഉയരുന്ന റിസോട്ടുകളാണവ. നേരെ നോക്കിയാൽ മാനം മുട്ടിനിൽക്കുന്ന നീലഗിരി മലനിരകളാണ്​. കോഴിപ്പാറ വെള്ളച്ചാട്ടത്തി​​​​െൻറ വിദൂരക്കാഴ്​ചയും ഇവിടെനിന്ന്​ കിട്ടും.

നേരമിരുട്ടിത്തുടങ്ങി. തണുപ്പും കൂടി വന്നു. ഞങ്ങൾക്കുള്ള ചായയും പലഹാരവുമായി ജീപ്പ്​ ഒരിക്കൽ കൂടി വന്നു. പഴംപൊരിയാണ്​ അവർ തന്ന പലഹാരം. യാത്രയെക്കാൾ ഞങ്ങൾക്കിത്​ കുടുംബ സംഗമം ആണല്ലോ. അത്​കൊണ്ട്​ തന്നെ എല്ലാവരും വീട്ടിൽനിന്ന്​ എന്തേലും പലഹാരം ഉണ്ടാക്കിക്കൊണ്ട്​ വരണമെന്ന്​ പറഞ്ഞിരുന്നു. എല്ലാവരും കൊണ്ട്​വന്ന പലഹാരപ്പൊതികൾ നിരത്തിയപ്പോൾ അന്തിച്ചുപോയി. ശരിക്കും ഒരു ഭക്ഷ്യമേളയുടെ ഫീൽ!
കോ​േട്ടജിന്​ സാമാന്യം വലിയൊരു മുറ്റമുണ്ട്​. കുട്ടികൾക്ക്​ കളിക്കാനുള്ള ഉൗഞ്ഞാലും മറ്റുമിവിടെയുണ്ട്​. ഇരിപ്പിടങ്ങളും. ഞങ്ങൾക്ക്​ തീകായാനുള്ള വിറകുകൂട്ടുന്ന തിരക്കിലാണ്​ ബിനോയ്​​. ഗ്രില്ല്​ ചെയ്യാനുള്ള കരിയും ചിരട്ടയും അവർ എത്തിച്ചിട്ടുണ്ട്​. ഞങ്ങൾ ഒാർഡർ​ ചെയ്​ത ​അത്രയും ചിക്കൻ അവർ മസാലയിട്ട്​ കൊണ്ട്​വന്നിട്ടുണ്ട്​. പാചകം ഞങ്ങൾ തന്നെയാണ്​ ചെയ്യുന്നത്​.

‘‘ഇന്നൊരു ദിവസം നിങ്ങൾക്ക്​ വി​ശ്രമത്തിനുള്ളതാണ്​, പാചകം ഞങ്ങളേറ്റു’’. ആണുങ്ങൾ വീരവാദം മുഴക്കി. ആയിക്കോ​െട്ടയെന്നായി ഞങ്ങൾ. പത്ത്​ മുപ്പതാൾക്കുള്ള നെയ്​ചോറ്​ വെക്കണം, കറി ഉണ്ടാക്കണം, ചിക്കൻ ചുടണം... ആയ കാലത്ത്​ അടുക്കളയിൽ കയറാത്ത എ​​​​െൻറ പുത്യാപ്ല ഒക്കെ ഇത്​ ചെയ്യുമോ? അവസാനം ഞങ്ങൾ തന്നെ അടുക്കള ഏറ്റെടുക്കേണ്ടി വരും എന്നും കരുതി ഞങ്ങൾ സൊറ പറഞ്ഞിരുന്നു, പാട്ടുകേട്ടിരുന്നു.
അവർ പാചകം തുടങ്ങിയിരിക്കുന്നു. മുറ്റത്ത്​ ചെറിയൊരു അടുക്കളയുണ്ട്​. ഗ്യാസ്​ സ്​റ്റൗ അവിടെയുണ്ട്​. അവർ നെയ്​ചോറിനുള്ള വെള്ളം വെച്ചു. ഉപദേശ നിർദേശങ്ങളുമായി ഞങ്ങൾ അടുത്ത്​ ചെന്നെങ്കിലും അവർ ആട്ടിവിട്ടു.

നേരം നന്നായിരുട്ടി. തണുപ്പി​​​​െൻറ ഉൗക്കും കൂടിക്കൂടി വന്നു. കുട്ടികളെയെല്ലാം സ്വറ്ററും മങ്കി ക്യാപ്പുമണിയിച്ചു. പകൽവെളിച്ചത്തിൽ പച്ചപ്പണിഞ്ഞ മലനിരകളിൽ അവിടെയിവിടെയായി ചെറുവെട്ടങ്ങൾ കണ്ടു. അവിടെയല്ലാം ആൾപ്പാർപ്പുണ്ട്​ എന്നതാണല്ലോ അതിനർഥം. എങ്ങനെയാകും മനുഷ്യർ ഇൗ ഉൾനാടുകളിൽ കഴിയുന്നുണ്ടാവുക. അവരുടെ കുട്ടികൾ എത്ര ദൂരം സഞ്ചരിക്കുന്നുണ്ടാകും സ്​കൂളിലും കോളജിലുമെത്താൻ? ഒരു നൂറ്​ ചോദ്യങ്ങൾ മനസ്സിലെറിഞ്ഞു.

ആശങ്കിച്ചപോലല്ല, ചിക്കൻ കറി ആയിട്ടുണ്ട്​. നെയ്​ചോറിനുള്ള വെള്ളം തിളച്ചുകഴിഞ്ഞു, ഇനി അരിയിട്ടാൽ മതി. ചിക്കൻ ചുടൽ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്​. എന്നാലും ഇവൻമാർ ഇതൊക്കെയെപ്പോ പഠിച്ചു. ഞങ്ങൾ മൂക്കത്ത്​ വിരൽ തൊട്ടു.
‘‘ഒന്നും തീർത്തു പറയാറായിട്ടില്ല, കഴിച്ചുനോക്കിയിട്ട്​ ബാക്കി പറയാം’’^കൂട്ടത്തിലൊരുവൾ.

പാട്ടും നൃത്തവും കലാപരിപാടികളും മത്സരങ്ങളുമൊക്കെയായി രാത്രി കുറേ നീങ്ങി. ഭക്ഷണത്തെ കുറിച്ച ഞങ്ങൾ പെണ്ണുങ്ങളുടെ ആശങ്കകളെല്ലാം അസ്​ഥാനത്താക്കി വിഭവങ്ങൾ മേശപ്പുറത്ത്​ നിരന്നിരുന്നു. നെയ്​ചോറും ചിക്കൻ കറിയും ചുട്ട ചിക്കനുമെല്ലാം നന്നായി കഴിച്ചു. എല്ലാത്തിനും നല്ല രുചി. പാചകത്തിൽ ആണുങ്ങൾക്ക്​ നൂറിൽ നൂറ്​ മാർക്ക്​. ഞങ്ങൾ എല്ലാരും ഇൗ കോ​േട്ടജിലാണ്​ താമസിക്കുന്നത്​. മൂന്ന്​ ബെഡ്​റൂമും വലിയൊരു ഹാളും ഉള്ള സാമാന്യം വലിയ കോ​േട്ടജ്​ ആണ്​. ചെറിയൊരു കിച്ചനുമുണ്ട്​. എല്ലാ മുറികളും ബാത്ത്​റൂം അറ്റാച്ചഡാണ്​. പെണ്ണുങ്ങളും കുട്ടികളും മൂന്ന്​ മുറികളിലായി കിടന്നപ്പോൾ ആണുങ്ങ​ൾ എല്ലാരും ഹാളിൽ പായ വിരിച്ച്​ ഒരുമിച്ച്​ കിടന്നു.

നേരം വെളുത്തു. സ്വറ്ററിടാതെ പുറത്തിറങ്ങാനാവില്ല.
‘ഇൗ നേരത്ത്​ ഒരു കട്ടൻചായ തരാൻ ഇവിടെ ആരുമില്ലേ...?’
എന്നും അങ്ങോട്ട്​ ഇട്ട്​ കൊടുക്കുന്ന ചായ ആസ്വദിച്ച്​ കുടിക്കാറുള്ള പ്രിയതമൻ കേൾക്കെ ഞാൻ ചോദിച്ചു!

കുട്ടികൾ ഒന്നും എഴുന്നേറ്റിട്ടില്ല. അവർ എണീക്കും മുന്നേ ഒരു പ്രഭാതസവാരി ആകാം. വൈകുന്നേരം ജീപ്പിൽ വന്ന വഴിയെ ഇറങ്ങിനടന്നു. നടക്കാൻ തന്നെ പേടി തോന്നുന്ന ഇൗ വഴിയിലൂടെയാണല്ലോ ഇൗ കുഞ്ഞുങ്ങളെയും ചേർത്ത്​ പിടിച്ച്​ ഇന്നലെ വണ്ടികയറി വന്നത്​ എന്നോർ​ത്തപ്പോൾ വല്ലാത്ത ഉൾക്കിടിലം.
സ്​ഥലം ഒന്നാണെങ്കിലും വൈകുന്നേര​ത്തെ കാഴ്​ച്ചയല്ല രാവി​െലത്തേത്​. താഴെ സ്വിമ്മിങ്​ പൂൾ ഒക്കെയുണ്ട്​. രാവിലെ എട്ട്​ മുതൽ പത്ത്​ വരെ ഞങ്ങൾക്കുള്ള സമയമാണ്​. ആണുങ്ങളാണ്​ ആദ്യമിറങ്ങിയത്​. പിന്നെ ഞങ്ങളും. പലർക്കും ഇത്​ ആദ്യ അനുഭവമാണ്​. കുട്ടികളൊക്കെ അത്യാഹ്ലാദത്തിലാണ്​. നാളെ സ്​കൂളിൽ പോയി കൂട്ടുകാരോട്​ പറയാൻ അവർക്ക്​ എന്തോരം കഥകളാണ്​ കിട്ടിയിരിക്കുന്നത്​!

കുളി കഴിഞ്ഞെത്തിയപ്പോ​േഴക്കും ബ്രേക്ക്​ ഫാസ്​റ്റ്​ എത്തി. അത്​ റിസോട്ടുകാരുടെ വക കോംപ്ലിമൻററിയാണ്​. പുട്ടും കടലക്കറിയും പൊറോട്ടയും മുട്ട റോസ്​റ്റും. നേരം 11 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തിരിച്ചിറങ്ങുകയാണ്​. അവിചാരിതമായി കിട്ടിയ അവാച്യ അനുഭൂതിയിലങ്ങനെ നിറഞ്ഞ്​നിൽക്കുകയാണ്​ മനസ്സ്​. ഇനിയൊരുനാൾ, ഒരു സായാഹ്​നത്തിൽ ഇവിടേക്ക്​ ഏകാന്തയായി വരണം. പ്രകൃതിയുടെ കൂർത്ത നിശ്വാസങ്ങൾക്കൊപ്പം ഇൗ കുന്നും മലയും പുഴയുമെല്ലാമടങ്ങുന്ന സാകല്യം നമ്മെ നോക്കിയിരിക്കുകയാണെന്ന്​ തോന്നുമപ്പോൾ!

കോഴിപ്പാറയുടെ സൗന്ദര്യത്തിലേക്ക്​

കോഴിപ്പാറ വെള്ളച്ചാട്ടമാണ്​ കക്കാടംപൊയിലിലെ മറ്റൊരു മനോഹര കാഴ്​ച. കോഴിക്കോട്​ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ്​ ഇതി​​​​െൻറ പരിപാലന ചുമതല. ചെറിയൊരു ഫീസുമുണ്ട്​ പ്രവേശനത്തിന്​. 40 രൂപ മുതിർന്നവർക്കും 20 രൂപ കുട്ടികൾക്കും. ഞായറാഴ്​ച ആയതിനാൽ സന്ദർശകർ ഏറെയുണ്ട്​. വെള്ളം കുറവായതിനാൽ വെള്ളച്ചാട്ടിന്​ അത്ര ശക്​തി പോര. കുറേ പേർ വെള്ളത്തിൽ കുളിക്കുന്നുണ്ട്​. നേരം 12 മണി കഴിഞ്ഞിട്ടും വെള്ളം തണുത്തുറഞ്ഞ്​ തന്നെ. ചില ഭാഗങ്ങളിലെല്ലാം നല്ല ആഴമുണ്ട്​. അവിടെ കുറേ പേർ കുളിക്കുന്നു. ചിലയിടത്തെല്ലാം അപകടം പതിയിരിപ്പുണ്ട്​.

​ടൂറിസം വകുപ്പി​​​​െൻറ ഉദ്യോഗസ്​ഥർ സദാ ജാഗരൂകരായി അവിടെ നിൽപ്പുണ്ട്​. നിയന്ത്രണം ലംഘിക്കുന്നവർക്ക്​ അപ്പപ്പോൾ അവർ മുന്നറിയിപ്പ്​ നൽകുന്നു. കുട്ടികൾക്കൊക്കെ ഇറങ്ങാൻ തക്ക വെള്ളമുള്ള സ്​ഥലങ്ങളുമുണ്ട്​. അൽപം റിസ്​ക്​ ആണെങ്കിലും കുറേ മുകളിലേക്ക്​ നടന്നുകയറാൻ കഴിയും. കുട്ടികൾ ഉള്ളതിനാൽ അതിന്​ മിനക്കെട്ടില്ല. കൂട്ടത്തിലെ ആണുങ്ങൾ വെള്ളത്തിൽ ചാടി. വെള്ളം കണ്ടാൽ പിന്നെ നോക്കിനിൽക്കാൻ അവർക്കാവില്ലല്ലോ. ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറ കൂടിയാണ്​ ഇൗ പ്രദേശം. പല വർണത്തിലുള്ള പൂമ്പാറ്റകളുടെ വലിയൊരു കൂട്ടത്തെ അവിടെയൊരിടത്ത്​ കണ്ടു.

ചരിത്രമുറങ്ങുന്ന പഴശ്ശി ഗുഹ

കക്കാടംപൊയിൽ വരുന്നവർക്ക്​ കാണാവുന്ന മറ്റൊരു സ്​ഥലമാണ്​ പഴശ്ശി ഗുഹ. ചരിത്ര കുതുകികൾക്കും സാഹസിക സഞ്ചാരികൾ​ക്കും കൊള്ളാമെങ്കിലും കുഞ്ഞുങ്ങളുമൊത്തുള്ള യാത്രയിൽ പോകാൻ പറ്റിയ ഇടമല്ല ഇത്​. അതുകൊണ്ട്​ തന്നെ ഞങ്ങൾ ആ വഴിക്ക്​ പോയില്ല.

പഴശ്ശി ഗുഹ

കക്കാടംപൊയിലിൽനിന്ന്​ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് വരുന്നവഴി ആറ്​ കിലോമീറ്റർ കൂടി പോയാൽ നായാടംപൊയിലിൽ എത്തും. അവിടെനിന്ന്​ എസ്​റ്റേറ്റ് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടക്കണം. അവസാന അരകിലോമീറ്റർ കാട്ടിലൂടെയാണ്​. കാട്ടുവഴിയിലൂടെ ഇറങ്ങി 100 മീറ്ററോളം പോയാൽ ചരിത്രപ്രസിദ്ധമായ ഈ ഗുഹയിലെത്താം. വയനാട്​ കേന്ദ്രീകരിച്ച്​ ബ്രിട്ടീഷുകാർക്കെതിരെ സൈനിക പോരാട്ടം നടത്തിയിരുന്ന കാലത്ത്​ പഴശ്ശിരാജയും സൈനികരും ഒളിച്ചുതാമസിച്ചിരുന്ന സ്​ഥലമാണ്​ പഴശ്ശി ഗുഹ. പഴശ്ശിയോടൊപ്പം പോരാടിയ കുറിച്ച്യരും വയനാടന്‍ മലനിരകള്‍ക്കുകീഴെയുള്ള ഈ ഗുഹയിലാണ് അഭയം തേടിയതെന്ന്​ ചരിത്രം പറയുന്നു. വയനാട്ടിലേക്ക്​ കാട്ടിലൂടെയാണേൽ ഇവിടെനിന്ന്​ 20^25 കിലോമീറ്ററേ ഉള്ളൂ. പഴശ്ശിയും സംഘവും വയനാട്ടിലേക്ക്​ യാത്ര ചെയ്​തിരുന്നത്​ ഇത്​വഴി ആയിരിക്കണം. തുരങ്കവും ഒരു കുളത്തി​​​​െൻറ അവശിഷ്​ടവും ഗുഹയോട് ചേർന്നുണ്ട്​. പഴയകാലത്ത്​ പഴശ്ശിയു​െട പട ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഇവിടെ ഉണ്ടായിരുന്നുവത്രെ.

സന്ദർശകരുടെ ​ശ്രദ്ധക്ക്​

1. നിലമ്പൂരിൽനിന്ന്​ അകമ്പാടം വഴിയോ അരീക്കോട്​ നിന്ന്​ തോട്ടുമുക്കം വഴിയോ മുക്കത്ത്​നിന്ന്​ കൂമ്പാറ വഴിയോ
കക്കാടംപൊയിൽ എത്താം. മൂന്നിടത്ത്​നിന്നും ഏതാണ്ട്​ 25 കിലോമീറ്റർ ദൂരം


2. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്​ തിങ്കളാഴ്​ച പ്രവേശനാനുമതിയില്ല.
സാധാരണ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട്​ 4.30 വരെയാണ്​ സന്ദർശകർക്ക്​ പ്രവേശനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KakkadampoyilKerala TravelogueTravel KeralaKerala Ootty
News Summary - Ootty of Kozhikode a tourist destination for nature lovers - Kerala Travelogue
Next Story