വയനാടൻ കാഴ്ചകൾക്കൊരു മുക്കുത്തിച്ചന്തം
text_fieldsആർത്തലക്കുന്ന മഴയിൽ ആനവണ്ടിയിൽ കയറി കണ്ണിൽ കിനാവുമായെത്തുന്നവർക്കും കോടകളെ വകഞ്ഞുമാറ്റി ബുള്ളറ്റിെൻറ ഗാംഭീര്യത്തിലേറിയെത്തുന്നവർക്കുമെല്ലാം വയനാട് തലയെടുപ്പോടെ സ്വാഗതമോതും. നിഗൂഢതയും മാന്ത്രികതയും വളഞ്ഞു പുളഞ്ഞു കിടക്കുന്ന താമരശ്ശേരിചുരം കടത്തെത്തുന്നവരെയെല്ലാം കാഴ്ചകൾകൊണ്ട് മനസ്സും ഭക്ഷണം കൊണ്ട് വയറും നിറച്ചുവിട്ടാണ് വയനാട് തിരിച്ചയക്കാറുള്ളത്.
നാടിെൻറ കാഴ്ചകളെ കാമറയിൽ ഒപ്പിയെടുത്ത് കഥപറയുന്ന ഒരു വയനാട്ടുകാരിയുണ്ട്. പേര് റഫീന സനൂപ്. മകൾ ലെയ്ഹയുടെ ഫോട്ടോയെടുക്കാനായി ഭർത്താവ് സമ്മാനിച്ച കാമറെയ പിന്നീടങ്ങോട്ട് റഫീന പ്രണയിച്ചു തുടങ്ങുകയായിരുന്നു. മനോഹര ചിത്രങ്ങൾ പകർത്താൻ വലിയ യാത്രകളും പ്രൊഫഷണൽ പഠനവുമൊന്നും വേണ്ടെന്ന് തെളിയിക്കുകയാണ് ഇവർ. കണ്ണിനുമുന്നിൽ കാണുന്നവെക്കെല്ലാം മനോഹരഫ്രയ്മുകളുണ്ട്. പക്ഷേ അത് പകർത്താനുള്ള മനസ്സുവേണം -റഫീന പറയുന്നു.
വയനാടിെൻറ ഋതുഭേദങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ആനവണ്ടിയുടെ ചിത്രങ്ങളാണ് റഫീനയുടെ കാമറയിൽ പതിഞ്ഞവയിൽ ഏറെയുള്ളത്. വയനാടൻ മുക്കുത്തിയെന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കാമറക്കാഴ്ചകളെ പുറത്തെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.