നാറാണത്തു ഭ്രാന്തൻെറ കാൽപാടുകൾ തേടി
text_fieldsതീർഥാടകർക്കെന്നപോലെ സാഹസിക സഞ്ചാരപ്രിയർക്കും പ്രിയപ്പെട്ട ഇടമാണ് രായിരനെല്ലൂർ മല. ഗ്രാമ വിശുദ്ധിയുടെ തിലകക്കുറിയെന്നോണം ഇന്നും പ്രകാശ പൂരിതമായി നിലകൊള്ളുന്നു രായിരനെല്ലൂർ മല. ഭ്രാന്തിെൻറ മായാലോകത്ത് വിരാജിക്കുേമ്പാഴും നന്മയുടെ, സ്നേഹത്തിെൻറ വലിയ വെളിപാടുകൾ സമ്മാനിച്ച നാറാണത്തു ഭ്രാന്തെൻറ വിഹാരകേന്ദ്രം.
വീടിനു സമീപപ്രദേശമാണെങ്കിലും വളരെവിരളമായി മാത്രമെ രായിരനെല്ലുർ മല കയറിയിട്ടുള്ളൂ. എങ്കിലും മലക്കുതാഴെ സ്ഥിതിചെയ്യുന്ന ഭ്രാന്താചലം ക്ഷേത്രം സന്ദർശിക്കാറുണ്ട്. തുലാം ഒന്നിനാണ് വിഖ്യാതമായ രായിരനെല്ലൂർ മലകയറ്റം. അതിെൻറ മുന്നോടിയായുള്ള ലക്ഷാർച്ചന തൊട്ടു മുന്നെ ദിവസങ്ങളിൽ ആരംഭിക്കുമെന്നതിനാൽ ആ ദിവസങ്ങളിൽ തന്നെ മലകയറാൻ തീരുമാനിച്ചു. നീണ്ട ഇടവേളക്കുശേഷമുള്ള യാത്ര. ഭ്രാന്തെൻറ യാത്രപോലെ ഒരുയാത്ര.
കളങ്കരഹിതമായ ഗ്രാമീണതയുടെ മകുടോദാഹരണമാണ് രായിരനെല്ലുർ ഗ്രാമം. ഗ്രാമീണതയും ഗ്രാമകാഴ്ചകളും യാത്രയിലുടനീളം നമ്മുക്ക് കാണാനാവും. ഓരോ യാത്രക്കായി അലയുേമ്പാഴും നാട്ടിലെ കാഴ്ചകൾ മറന്നുപോകുന്നവർക്ക് മനം നിറക്കുന്ന കാഴ്ചകളാണ് രായിരനെല്ലുരിലുടനീളം അനുഭവിക്കാനാവുക. െഎതിഹ്യ കഥകളും ചരിത്ര കഥകളും കൗതുകമുണർത്തുന്ന ഇവിടം സാഹസിക സഞ്ചാരികൾക്ക് അത്ഭുതംതന്നെയാണ്. രായിരനെല്ലൂരിലെ റോഡ് ഇരുവശങ്ങളിലുമായി മനോഹരമായ കാഴ്ചകളാൽ അനുഗൃഹീതമാണ്. നഗരവത്കരായ മനുഷ്യർക്കായി കൃഷിയിടങ്ങളുടെ അനന്തമായ പച്ചപ്പ് കാണാനാകും. മലമുകളിൽ നിന്നുള്ളകാഴ്ചയും വളരെ മനോഹരമാണ്. നിളയാലും തൂതപ്പുഴയാലും ചുറ്റപ്പെട്ട ഹരിതാഭമായ ചെറുപ്രദേശങ്ങൾ. നാട് നഗരവും നരകവുമാവുേമ്പാൾ ഇത്തരം ഗ്രാമകാഴ്ചകൾ കണ്ണിനും മനസ്സിനും കുളിർമയേകുന്നു. പതിവുപോലെ ഇത്തവണയും കുടുംബത്തോടൊപ്പമാണ് യാത്ര. സഹോദരങ്ങളും കൂടെയുണ്ട് എന്ന പ്രത്യേകതയും ഇൗ യാത്രയിലുണ്ട്.
രാവിലെതന്നെ യാത്രക്കായുള്ള തയ്യാറെടുപ്പുകളുമായാണ് രായിരനെല്ലൂരിലെത്തിയത്. മലകയറാൻ വിവിധഭാഗങ്ങളിൽ നിന്നായി എളുപ്പവഴികൾ ഉണ്ടെങ്കിലും സാധാരണ ദിവസങ്ങളിൽ പ്രധാനവഴിമാത്രമെ ഉപയോഗപ്പെടുത്താനാകൂ. മലയടിവാരത്തിൽനിന്നും ഉദയസൂര്യനെ സാക്ഷിയാക്കി യാത്രയാരംഭിച്ചു. ലക്ഷാർച്ചന ആരംഭിച്ചതിനാൽ ധാരാളം വിശ്വാസികൾ മലകയറാനുണ്ടായിരുന്നു. പതിനഞ്ചുമിനിറ്റുകൊണ്ടുതന്നെ ലക്ഷ്യസ്ഥാനത്തെത്തി. വിശാലമായ മൈതാനം കണക്കെയുള്ള മുകൾതട്ട്. അതിനു ഒരരുകിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റൊരു അരികിലായി കൊപ്പം^വളാഞ്ചേരി റോഡിനഭിമുഖമായാണ് ഭ്രാന്തെൻറ പ്രതിമ സ്ഥിതിചെയ്യുന്നത്. ക്ഷേത്രദർശനത്തിനെത്തുന്നവർ ഇൗപ്രതിമയെയും വലംവച്ചാണ് മലയിറങ്ങാറ്.
ഭ്രാന്തൻചരിതം ഒരു പുനർവായന
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയിപെറ്റ പന്തിരുകുലത്തിലെ അംഗമാണ് നാറാണത്ത് ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. ഇതിെൻറ ശേഷിപ്പുകൾ ഇന്നും ചെത്തല്ലൂരിൽ കാണാൺ കഴിയും. പിന്നീട് പഠനത്തിനായി രായിരെനല്ലൂരുള്ള അഴവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്തിരുന്നത്. ഈ ഇഷ്ട വിനോദത്തിനിടക്ക് ഒരു തുലാംമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം.
നാറാണത്ത് ഭ്രാന്തൻ ക്ഷേത്രം
മലയിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയാണ് ഭ്രാന്തൻ ക്ഷേത്രം. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിെൻറ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ ഒരു വാസ്തുവിദ്യാവിസ്മയം ആണ്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഒാഫിസിനു സമീപത്തായാണ് ഇൗ ക്ഷേത്രം സ്ഥിചെയ്യുന്നത്. അതിനടുത്ത് മൂന്ന് ഗുഹാക്ഷേത്രങ്ങളുമുണ്ട്. ഇവ ഭ്രാന്തെൻറ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതാണെന്നാണ് വിശ്വാസം. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം.
ഒരുമണിക്കൂറോളം പ്രകൃതിഭംഗി ആസ്വദിച്ച് ഞങ്ങൾ മലയിറങ്ങി; അടുത്തകേന്ദ്രത്തെ ലക്ഷ്യമാക്കി.
എങ്ങനെ എത്തിചേരാം
പട്ടാമ്പിയിൽ നിന്നും വളാഞ്ചേരി ബസിൽകയറി പത്ത് കിലോമീറ്റർ യാത്രചെയ്താലും വളാഞ്ചേരിയിൽനിന്ന് ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാലും നടുവട്ടത്തെത്താം. അവിടെനിന്ന് ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ രായിരനെല്ലൂർ മലയടിവാരത്തെത്താം.
തുലാം ഒന്നിനാണ് മലകയറ്റം. വിവിധഭാഗങ്ങളിലുള്ള ആയിരക്കണക്കിനാളുകൾ മലകയറാനെത്താറുണ്ട്. വൃശ്ചിക മാസത്തിലെ കാർത്തികനാളും ഇവിടെ പ്രധാനമാണ്. അന്ന് മലകയറുന്നവർക്ക് പ്രസാദഉൗട്ടിലും (ഉച്ചഭക്ഷണം) പങ്കാളിയാകാം. മലയിലെ ക്ഷേത്രത്തിെൻറ അനുബന്ധപ്രവർത്തനങ്ങൾക്കായി ദ്വാദശാക്ഷരി ട്രസ്റ്റ് എന്നപേരിൽ ഒരുട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. അവരാണ് ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ട്രസ്റ്റ് നമ്പർ: 9496279561
രാമൻ ഭട്ടതിരിപ്പാട്: 9447674430
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.