മഴവില്ലഴകൊരുക്കി തൂവാനം
text_fieldsഒരു യാത്ര പോകാം. കാട് കഥ ചൊല്ലുന്ന, കാട്ടാർ പാട്ടുപാടുന്ന ചിന്നാർ വനത്തിലെ തൂവാനം വെള ്ളച്ചാട്ടത്തിലേക്ക്. സഹ്യെൻറ ഭംഗി ആസ്വദിച്ച്, കാടിൻെറ മർമ്മരംകേട്ട്, വനലാവണ്യത്തിലലിഞ്ഞൊരു യാത്ര. ച ോലവനങ്ങളും പുൽമേടുകളും മാറിമാറി സഹയാത്രികരാകുന്നൊരു പ്രയാണം. ഒടുവിൽ സുന്ദരമായൊരു ഓർമ നൽകി മറയൂര്‍-മൂന്നാര ്‍ മലനിരകളിലൂടെ പതഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടത്തിനടുത്തുള്ള മരവീട്ടിലെ താമസവും.
ചിന്നാർ വന്യജീവി സങ ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടം. മറയൂർ–ഉദുമൽപേട്ട സംസ്ഥാന പാതയിൽ നിന്ന് നാല് കിലോമീറ്റർ അകലെയ ാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാർ വഴി പോകുന്നവർക്ക് അവിടുന്ന് രാജമല ചുറ്റി മറയൂരിലെ ചന്ദനമരങ്ങ ളും കണ്ട് ശർക്കരമധുരവും നുണഞ്ഞ് ചിന്നാറിലെത്താം. പാലക്കാട് വഴി വരുന്നവർ പൊള്ളാച്ചിയിലെ കാറ്റാടിപ്പാടവു ം അമരാവതി ഡാമും അതിനടുത്തുള്ള മുതല ഫാമുമൊക്കെ കണ്ട് ഉദുമൽപേട്ട വഴിയാണ് ചിന്നാറിലെത്തുക. കരിമുട്ടി ഫോറസ് റ്റ് സ്‌റ്റേഷന് കീഴിലെ ആലംപെട്ടി എക്കോ ഷോപ്പാണ് റിപ്പോർട്ടിങ് കേന്ദ്രം. വഴിയിൽ തന്നെ കാണാം അങ്ങകലെ പത ഞ്ഞൊഴുകുന്ന പാമ്പാറിൽ നിന്ന് 84 അടി താഴ്ചയിലേക്ക് പതിക്കുന്ന തൂവാനം വെള്ളച്ചാട്ടത്തിെൻറ വന്യഭംഗി.
ആലംപെട്ടിയിൽ നിന്ന് വെള്ളച്ചാട്ടം വരെയാണ് ട്രക്കിങ്ങുള്ളത്. അതിനടുത്തുള്ള ലോഗ് ഹൗസിൽ താമസിക്കണമെങ്കി ൽ നേരത്തേ ബുക്ക് ചെയ്യണം.
ഉന്മേഷം പകർന്ന് നറുനീണ്ടി ചായ
കോഴിക്കോട് നിന്ന് പാലക്കാട്-പൊള്ളാച്ചി വഴി ആനമല ടൈഗർ റിസർവിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. തമിഴ്നാട് പിന്നിട്ട് കേരള അതിർത്തി കടക്കുേമ്പാഴുള്ള ചെക്പോസ്റ്റും അവിടുത്തെ ഇൻഫർമേഷൻ സെൻററുമായിരുന്നു ആദ്യ വിശ്രമ കേന്ദ്രം. ചിന്നാർ വന്യജീവി സങ്കേതത്തെ കുറിച്ചുള്ള വിവരങ്ങളും ക്ഷീണമകറ്റാനുള്ള ലഘു ഭക്ഷണ-പാനീയങ്ങളും ഇവിടെ ലഭ്യമാണ്. അവിടെ നിന്ന് ആലംപെട്ടിയിലേക്ക് പോകുന്ന വഴിയിൽ തന്നെ മനം മയക്കുന്ന തൂവാനം വെള്ളച്ചാട്ടത്തിൻെറ വിസ്മയക്കാഴ്ചയും കണ്ടു.
നേരത്തേ ബുക്ക് ചെയ്തിരുന്നതിനാൽ ആലംപെട്ടിയിൽ എല്ലാം ഒരുക്കിയിരുന്നു. വാച്ചർമാരായ നാഗരാജും ശിവയും വെള്ളച്ചാട്ടത്തിനടുത്തുള്ള ലോഗ്ഹൗസിൽ വെച്ച് ഭക്ഷണമൊരുക്കാനുള്ള സാധനങ്ങളുമെടുത്ത് യാത്രക്ക് തയാറായി നിന്നിരുന്നു. തദ്ദേശീയരായ ആളുകൾക്ക് പരിശീലനം നൽകിയാണ് ഇവിടെ വാച്ചർമാരാക്കുന്നത്. ആലംപെട്ടിയിലെ ആവിപറക്കുന്ന നറുനീണ്ടി സർബത്ത് ചായ നൽകുന്ന ഉൻമേഷവുമായാണ് നാല് കിലോമീറ്ററോളം കാൽനടയായി പോകേണ്ട കാനനയാത്രക്ക് തുടക്കമിട്ടത്.
വെട്ടിത്തെളിച്ച് വൃത്തിയാക്കിയ ഒറ്റയടിപ്പാതയിലൂടെ കയറ്റവും ഇറക്കവും വൻമരങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെയാണ് നടത്തം. സ്വാഗതമോതുന്ന ഇലക്കൂട്ടങ്ങളെ തഴുകി, കാടിനോട് കിന്നാരം ചൊല്ലിയുള്ള യാത്രയിൽ ചാമ്പൽ മലയണ്ണാനും ഹനുമാൻ കുരങ്ങും മീൻ കൂമനുമൊക്കെ പുതിയ അതിഥികളെ കാണാനെത്തി. വമ്പൻ പാറക്കെട്ടിൻെറ വിശാലതക്കിടയിലൂടൊഴുകുന്ന കൂട്ടാറിലാണ് ആദ്യമെത്തിയത്. 45ൽ കൂടുതൽ ഇനത്തിൽ പെട്ട ചിത്രശലഭവൈവിധ്യവും 60ഓളം ഇനം പക്ഷികളും ചിന്നാറിലുണ്ടെന്നാണ് കണക്ക്. മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ, പോകുന്ന വഴിയിൽ ആനയോ കാട്ടുപോത്തോ ഉണ്ടായേക്കാമെന്ന സൂചനയും നൽകി. അൽപം മുന്നോട്ട് നടന്നപ്പോൾ വഴികാട്ടി നാഗരാജ് ആനയുടെ സാന്നിധ്യമുണ്ടെന്ന അടയാളം നൽകി. നിശബ്ദരായി പിന്തുടരാൻ ആംഗ്യംകാട്ടി നാഗരാജ് മുന്നിൽ നടന്നു. പക്ഷേ, ഉൾക്കാട്ടിലേക്ക് കടന്നതിനാൽ ഗജരാജെന ഒരു നോക്ക് കാണാൻ കഴിയുമെന്ന ആഗ്രഹം വിഫലമായെന്ന് മാത്രം.
തൂവാനം ഒരു പാലാഴി
പാതിവഴി പിന്നിട്ടപ്പോൾ അങ്ങകലെ തൂവാനം തുളുമ്പുന്ന ശബ്ദം കേട്ടു. താഴേക്ക് നോക്കിയാൽ പാമ്പാറൊഴുകുന്നതും കാണാം. മുന്നോട്ട് പോകുംതോറും വെള്ളംപതഞ്ഞു വീഴുന്ന ശബ്ദം ഉച്ചത്തിലായി. ലക്ഷ്യസ്ഥാനം അടുത്തെന്ന് അറിഞ്ഞതോടെ നടത്തത്തിന് വേഗവും കൂടി. മായ കാഴ്ചകൾ കാണാൻ ഇനി പാമ്പാർ കടക്കണം. നാഗരാജിെൻറ സഹായത്തോടെ പുഴ കടന്ന് കയറിയത് തൂവാനമൊരുക്കുന്ന വിസ്മയ ഭംഗിയിലേക്കാണ്. പാറക്കൂട്ടങ്ങൾക്കു മീതെ അലച്ചുവീണ് പ്രൗഡിയുടെ വെൺമ വിതറുന്ന തൂവാനത്തുള്ളികളുടെ കാഴ്ച. കാടിെൻറ മർമ്മരത്തെക്കാൾ ഉച്ചത്തിലായിരുന്നു തൂവാനസുന്ദരിയുടെ പൊട്ടിച്ചിരി.
'തൂവാനം ഒരു പാലാഴി, പൂന്തിങ്കൾ നറു പൂന്തോണി
പൂന്തോണിയിലിക്കരെ വന്നാല്‍ അമ്പാടി കടവുണ്ട്
മായാലോകമുണ്ട്...' എന്ന 'സവിധം' സിനിമയിലെ പാട്ടാണ് ഓർമ വന്നത്.
ചിന്നാർ വഴിയേ പോകുമ്പോളൊക്കെ മോഹിപ്പിച്ചിരുന്ന വെള്ളച്ചാട്ടമിതാ കൈയെത്തും ദൂരത്ത്. മറയൂർ–മൂന്നാർ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന പാമ്പാർ തൂവെള്ള നിറത്തിൽ കുത്തിയൊഴുകുന്നതിെൻറ ദൃശ്യചാരുതയാകാം വെള്ളച്ചാട്ടത്തിന് തൂവാനം എന്ന പേരിട്ടതെന്ന് തോന്നിപ്പോയി.
പുഴ കടന്നാൽ കുത്തനെയുള്ള കയറ്റം കയറിച്ചെല്ലുന്നത് കരിങ്കല്ലുകൊണ്ട് അതിർത്തി തീർത്ത ലോഗ് ഹൗസിലേക്കാണ്. വീടിെൻറ വരാന്തയിലിരുന്ന് പതഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം ആവോളം ആസ്വദിക്കാം. വെള്ളം കുറവായതിനാൽ വെള്ളച്ചാട്ടത്തിൻെറ ഇടത്തേ അറ്റത്തുള്ള ചെറിയ ജലപാതത്തിൽ കുളിക്കാൻ കഴിഞ്ഞതോടെ ക്ഷീണമെല്ലാം പമ്പകടന്നു.
രാത്രിയായി. നാഗ്രാജും ശിവയും രാത്രി ഭക്ഷണമൊരുക്കുന്ന തിരക്കിലാണ്. പൂർണ ചന്ദ്രൻ ഉദിച്ചുയർന്നതോടെ തൂവാനത്തിെൻറ മാറ്റ് കൂടി. വെള്ളച്ചാട്ടത്തിൻെറ താരാട്ട് കേട്ട് മെല്ലെ ഉറക്കത്തിലേക്ക്.
രാവിലെ വെള്ളച്ചാട്ടത്തിെൻറ മുകളിലേക്ക് നടത്തിയ ട്രക്കിങും അവിസ്മരണീയമായി. ഇളംവെയിൽ വീണപ്പോൾ വെള്ളവും വെളിച്ചവും ചേർന്ന് തീർത്ത മഴവില്ല് തൂവാനത്തിൻെറ അഴക് കൂട്ടി. കാടിറങ്ങുേമ്പാൾ വെള്ളച്ചാട്ടത്തിെൻറ ശബ്ദം അകന്നകന്ന് പോകുന്നു. മറയൂരും പിന്നിട്ട് 45 കിലോമീറ്റർ അകലെയുള്ള മൂന്നാറിലൂടെ തേയിലത്തോട്ടങ്ങളും മലനിരകളും കണ്ട് മടങ്ങുേമ്പാഴും കാട്ടിലെ കിളിക്കൊഞ്ചലുകളും പതഞ്ഞൊഴുകുന്ന കാട്ടരുവിയായിരുന്നു മനസ് നിറയെ...
വഴി
കൊച്ചി-മൂന്നാർ-മറയൂർ-ചിന്നാർ വഴി
കോട്ടയം-മൂന്നാർ-മറയൂർ-ചിന്നാർ വഴി
കോഴിക്കോട്-പാലക്കാട്-പൊള്ളാച്ചി-ഉദുമൽപേട്ട-ചിന്നാർ വഴി
ബുക്കിങിന് ഫോൺനമ്പർ - 04865 - 231587, 8301024187
ബുക്കിങ് വിവരങ്ങളും ട്രക്കിങ്-താമസ റേറ്റുമടങ്ങുന്ന വെബ്സൈറ്റ് ലിങ്ക്
https://booking.munnarwildlife.com/product/thoovanam-log-house/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.