Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
santha village
cancel
Homechevron_rightTravelchevron_rightDestinationschevron_rightമഞ്ഞുപൊഴിയുന്ന...

മഞ്ഞുപൊഴിയുന്ന സാന്തായുടെ ഗ്രാമത്തിൽ...

text_fields
bookmark_border

കുട്ടികളുമൊത്ത്​ ക്രിസ്​മസ്​ ആഘോഷിക്കാൻ സാന്താക്ലോസി​െൻറ ജന്മഗൃഹത്തിൽ പോകണമെന്ന്​ വളരെക്കാലമായി ആഗ്രഹിച്ചതാണ്​. എട്ട്​ ദിവസത്തെ ഫിൻലാൻറ്​, സ്വീഡൻ യാത്രയിലാണ്​ അത്​ സാധ്യമായത്​. ദുബൈയിൽ നിന്ന്​ ഫിൻലാൻറി​െൻറ തലസ്​ഥാനമായ ​ഹെൽസിൻകിയിലേക്കാണ്​ ഞങ്ങൾ ആദ്യം പോയത്​. എങ്ങും ക്രിസ്​മസ്​ അലങ്കാരങ്ങളും ആഘോഷങ്ങളും കൊണ്ട്​ മനോഹരമായ കാഴ്​ചകളാണ്​ ഹെൽസിൻകി സമ്മാനിച്ചത്​. രണ്ട്​ ദിവസം ഹെൽസിൻകിയിൽ തങ്ങിയ ശേഷം ഞങ്ങൾ ലാപ്ലാൻഡിലേക്ക്​ വിമാനമാർഗം യാത്ര തിരിച്ചു. ഒന്നര മണിക്കൂർ വിമാന യാത്രക്ക്​ ശേഷം റൊവാനീമി വിമാനത്താവളത്തിൽ ഇറങ്ങി​.

രാത്രിയുടെ മനോഹാരിതയിൽ സാന്താ വില്ലേജ്​

എങ്ങും സാന്താക്ലോസി​െൻറ പടങ്ങളും പാട്ടുകളും. ആകെ ഒരു 'അമ്പരപ്പിക്കുന്ന' അനുഭവം. വിമാനത്തിൽ നിന്ന്​ നേരെ ഇറങ്ങിയത്​ തന്നെ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന റൺവേയിലേക്കാണ്​. എന്താണീ ലാപ്ലാൻഡി​െൻറ പ്രത്യേകത എന്നല്ലേ? ഫിൻലാൻഡിൽ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ സാ​ന്താക്ലോസി​െൻറ ജന്മ​ഗ്രാമമാണ്​ ലാപ്ലാൻഡ്​. ലാപ്ലാൻഡിലെ റോവാനീമിയിലെ ആർട്ടിക്​ സർക്കിളിലാണ്​ സാന്താക്ലോസ്​ വില്ലേജ്​ സ്​ഥിതി ചെയ്യുന്നത്​. വിമാനത്താവളത്തിന്​ പുറത്തേക്ക്​ ഇറങ്ങി. എങ്ങും മഞ്ഞിൽ കുളിച്ചുകിടക്കുന്ന വണ്ടികളും മരങ്ങളും കാണാം. സാന്താ എക്​സ്​പ്രസ്​ ബസ്​ നമ്പർ എട്ടിനായി ഞങ്ങൾ കാത്തുനിന്നു. സാന്ത​ാക്ലോസ്​ വില്ലേജ്​ എല്ലാദിവസവും സന്ദർശകർക്കായി തുറന്നിരിക്കുന്നുണ്ട്​. ഞങ്ങളുടെ താമസവും സാന്താ വില്ലേജിലാണ്​ ഒരുക്കിയിരിക്കുന്നത്​. പകൽ സമയം വളരെ കുറവാണ്​. നാല്​ മണിയായപ്പോഴേക്കും ഇരുട്ടി തുടങ്ങി. പിറ്റേദിവസം പുറ​ത്തിറങ്ങാമെന്ന്​ തീരുമാനിച്ച്​ ഹോട്ടൽ മുറിയിൽ തന്നെ ചെലവഴിച്ചു. രാവിലെ ഒരു ഒമ്പത്​ മണിയാ​യപ്പോഴാണ്​ വെളിച്ചം വന്നത്​ തന്നെ.

മഞ്ഞിൽ പൊതിഞ്ഞ സാന്താ വില്ലേജ്​

ഞങ്ങൾ സ്വപ്​നത്തിൽ മാത്രം കണ്ടിട്ടുള്ള സാന്താക്ലോസി​െൻറ വീട്ടിൽ എത്തിയിരിക്കുന്നു. എങ്ങും അലങ്കാരങ്ങൾ. വുഡൻ വീടുകൾ ചെറിയ വിളക്കുകൾ കൊണ്ട്​ അലങ്കരിച്ചിരിക്കുന്നു. പലവിധത്തിലുള്ള വിനോദ കാഴ്​ചകളും അനുഭവങ്ങളുമാണ്​ അവിടെ ഒരുക്കിയിരുന്നത്​. ഹസ്​കി ഡോഗ്​സിനെ കാണാനും അവരുടെ സഫാരി വണ്ടിയിൽ കയറാനുമാണ്​ ആദ്യം ചെന്നത്​. നല്ല ഭംഗിയുള്ള ഹസ്​കി ഡോഗ്​സിനെ പല കൂടുകളിലായി ഇട്ടിരിക്കുന്നത്​ കാണാം. പിന്നീട്​ ചെന്നത്​ സ്​നോമാൻ വേൾഡിലാണ്​. ചിത്രങ്ങളിലും കുട്ടികളുടെ കാർട്ടൂൺ സിനിമകളിലും കണ്ടിട്ടുള്ള സ്​നോമാൻ വേൾഡ്​ ആഷികയും എയ്​ഡനും നന്നായി ആസ്വദിച്ചു. അവിടെ നിന്ന്​ സാന്താ​​ക്ലോസിന്‍റെ മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിലെ സഫാരിക്കായി നടന്നുനീങ്ങി.

സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമായ സാന്താ വില്ലേജ്​

കുട്ടികൾ എല്ലാം നൃത്തമാടുകയും മഞ്ഞിൽ കളിക്കുകയും ചെയ്യുന്നത്​ കാണാം. റെയിൻഡീർ സഫാരി ഒരു മറക്കാനാകാത്ത അനുഭവം തന്നെയാണ്​. സാന്താക്ലോസ്​ അപ്പൂപ്പനെ കാണാൻ വലിയ ജനക്കൂട്ടം തന്നെയുണ്ട്​. ഞങ്ങൾ നേരത്തെ ബുക്ക്​ ചെയ്​തിരുന്നു. അങ്ങനെ ഉച്ചകഴിഞ്ഞാണ്​ ഞങ്ങൾ സാന്താ ക്ലോസിനെ​ കാണാൻ ചെല്ലുന്നത്​. ഒരു മായാലോകം എന്ന്​ പറഞ്ഞാൽ മതിയല്ലോ. എങ്ങും സാന്ത​ാക്ലോസിനെക്കുറിച്ചുള്ള ചരിത്രവും അലങ്കാരങ്ങളും. ഞങ്ങൾ നാലുപേരും കുഞ്ഞുകുട്ടികളെ പോലെയാണ്​ ആ മുറിയിലേക്ക്​ കടന്നുചെന്നത്​. ഒരു വലിയ സാന്താ അപ്പൂപ്പൻ. ഞങ്ങൾക്ക്​ ക്രിസ്​മസ്​ ആശംസിക്കുകയും മക്കൾക്ക്​ സമ്മാനങ്ങൾ കൊടുക്കുകയും ചെയ്​തു. അടുത്തുതന്നെ മിസിസ്​ സാന്താക്ലോസി​െൻറ വുഡൻ ഹൗസുണ്ട്​. അങ്ങോട്ട്​ ലക്ഷ്യംവെച്ച്​ നടന്നു.

റെയിൻ ഡീർ സഫാരിയും ഹസ്​കി ഡോഗ്​ സഫാരിയും

എല്ലായിടവും മഞ്ഞുപുതഞ്ഞ്​ കിടക്കുന്നു. മിസിസ്​ ക്ലോസിനെ കണ്ട്​ മടങ്ങു​േമ്പാഴേക്കും ഇരുട്ടി തുടങ്ങി. മക്കൾക്ക്​ സാന്താക്ലോസ്​ മെയിൻ പോസ്​റ്റ്​ ഒാഫിസിൽ പോകണം എന്നായി. അവിടെ ആ ചെറിയ ഗ്രാമത്തിൽ ഒരു പോസ്​റ്റ്​ ഒാഫിസ്​. ഞങ്ങൾ അങ്ങോ​േട്ടക്ക്​ നടന്നു. പലവിധ പോസ്​റ്റ്​ കാർഡുകൾ കൊണ്ട്​ നിറഞ്ഞിരിക്കുന്നു. ഞങ്ങൾ രണ്ട്​ പോസ്​റ്റ്​ കാർഡ്​ വാങ്ങി.


സാന്താ വില്ലേജിലെ പോസ്റ്റ്​ഓഫിസിൽ

മക്കൾ അവരുടെ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും കത്ത്​ എഴുതി പോസ്​റ്റ്​ ചെയ്​തു. അതൊരു ഭാഗ്യമായി കരുതുന്നു. നേരത്തെ ഇരുട്ടുന്നത്​ കാരണം ബാക്കി നാളെ കാണാമെന്ന്​ വിചാരിച്ച്​ മുറിയിലേക്ക്​ പോയി. പോളസിലെ ഐസ്ബ്രേ​ക്കർ ​ക്രൂയിസ്​ ഷിപ്പും നോർത്തേൺ ലൈറ്റ്​ കാണാനുള്ള ടിക്കറ്റും എടുത്തു. അടുത്ത ദിവസം കുറച്ച്​ നേരത്തെ തന്നെ സാന്താ വില്ലേജിലേക്ക്​ ഇറങ്ങി.

സ്​നോമാനൊപ്പം കുടുംബസമേതം

ആർട്ടിക്​ സർക്കിൾ ​സ്​നോമൊബൈൽ പാർക്ക്​ ലക്ഷ്യംവെച്ചാണ്​ പോയത്​. മഞ്ഞിൽ പൊതിഞ്ഞ്​ നിൽക്കുന്ന ഫോറസ്​റ്റ്​ കാണാം. മക്കളെ കൊണ്ട്​ ക്രിസ്​മസ്​ പാട്ടുകൾ ഇടക്കിടെ പാടിക്കാനും ഞങ്ങൾ മറന്നില്ല. മക്കൾക്ക്​ ​പൈൻഡീർ ​സ്ലൈഡ്​ റൈഡ്​ ഒന്നുക​ൂടെ പോകണം എന്ന്​ ഒരു ആഗ്രഹം പറഞ്ഞു. അത്​ മനസിൽ കണ്ട്​ സമയം ക്രമീകരിച്ചു.

സാന്താക്ലോസിനൊപ്പം സകുടുംബം

ആർട്ടിക്കിൾ സർക്കിളിനെ മുറിച്ച്​ കടക്കുകയും ചെയ്​തു. അവിടെ നിന്ന്​ ഞങ്ങൾക്ക്​ സർട്ടിഫിക്കറ്റും തന്നു. ജീവിതത്തിൽ മറക്കാനാകാത്ത ഒരു നിമിഷം എന്നുവേണം അതിനെ പറയാൻ. അന്ന്​ രാത്രിയാണ്​ ഞങ്ങൾ അറോറ ഹണ്ടിന്​ ഇറങ്ങിയത്​. ഇഗ്ലൂവിൽ ഇരുന്നാണ്​ രാത്രി നോർത്തേൻ ലൈറ്റ്​ കണ്ടത്​. ഇൗ പ്രപഞ്ചം എന്ത്​ ഭംഗിയാണ്​. നമ്മൾ ഇൗ ഭൂമിയിൽ കാണാൻ ഒത്തിരി മനോഹര കാഴ്​ചകളുണ്ട്​. ആയുസ്സിലൊരിക്കലെ അനുഭവം എന്ന്​ പറയ​ില്ലേ. അതാണ്​ നോർത്തേൺ ലൈറ്റ്​സ്​ കാണുക എന്നത്​.

ഐസ്​ ബ്രേക്കർ ക്രൂയിസ്​ ഷിപ്പ്​

രണ്ട്​ ദിവസത്തെ സാന്താ വില്ലേജ്​ കാഴ്​ചകൾക്കും വിനോദങ്ങൾക്കും ശേഷം ഞങ്ങൾ തിരികെ​ പോയി. എട്ട്​ ദിവസം പോയതറിഞ്ഞില്ല. യാത്രകളെ ഒത്തിരി സ്​നേഹിക്കുന്ന ഞങ്ങൾക്ക്​ സാന്താ വില്ലേജ്​ എല്ലാ വർഷവും പോയി കാണാൻ തോന്നുന്നു.

മഞ്ഞുപാതയിലൂടെ ഒരു യാത്രക്ക്​...



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finlandsanta claussanta village
Next Story