കളിപ്പൊയ്കയിൽ കളിവഞ്ചികളിറങ്ങി
text_fieldsകോഴിക്കോട്: കാലവർഷത്തിെൻറയും കോവിഡ് കാലത്തിെൻറയും നീണ്ട അവധിക്ക് ശേഷം സഞ്ചാരികൾക്കായി സരോവരത്തിൽ കളിവഞ്ചിയിറങ്ങി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ 10 പെഡൽ ബോട്ടുകളാണ് ഒരുങ്ങിയത്. ഒരാൾക്ക് 50 രൂപ നിരക്കിൽ രണ്ടുപേർക്കും നാലാൾക്കും ആറുപേർക്കും കയറാവുന്നയിനം ബോട്ടുകളാണ് തയാറായത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ.
മഴക്കാലം കഴിഞ്ഞാണ് സാധാരണ കളിപ്പൊയ്കയിൽ ബോട്ടുകൾ ഇറക്കാറുള്ളത്. എന്നാൽ, വേനലും അവധിക്കാലവുമെല്ലാം എത്തിയെങ്കിലും 2019ലും 20ലും ബോട്ടുകൾ കാര്യമായി ഇറങ്ങിയിരുന്നില്ല. കാലവർഷത്തിൽ നിർത്തിെവച്ച പെഡൽ ബോട്ടുൾ പലതും നന്നാക്കാതെ കളിപ്പൊയ്കയിൽ കിടന്നിരുന്നു.
കനോലി കനാലിൽനിന്ന് വേലിയേറ്റത്തിന് കുത്തിയൊഴുകിയെത്തുന്ന മാലിന്യവും ഇടക്കാലത്ത് പൊയ്കയുടെ നിറം കെടുത്തിയിരുന്നു. ഇൗയിടെ കനാൽ ജനകീയ ഇടപെടലിലൂടെ നന്നാക്കിയപ്പോൾ പ്രശ്നം ഇല്ലാതായിട്ടുണ്ട്. കളിപ്പൊയ്കയിലെ പാതി കേടായ വഞ്ചികൾ കനാൽ നവീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു. സരോവരം നവീകരണത്തിെൻറ ഭാഗമായി കളിപ്പൊയ്ക നവീകരണവും മുമ്പ് നടന്നിരുന്നു. ബോട്ട് കാത്തിരിക്കാനുള്ള സംവിധാനവും തയാറാണ്. കളിവള്ളങ്ങൾ ഇറക്കാനുള്ള അനുമതി കരാറടിസ്ഥാനത്തിൽ നൽകുകയാണ് പതിവ്.
കഴിഞ്ഞ വർഷം മധ്യവേനലവധിയിൽ ബോട്ടിറക്കാൻ കരാർ നൽകിയിരുന്നില്ല. 100 ഏക്കറോളം വരുന്ന പാർക്കിലെ മുഖ്യആകർഷണങ്ങളിലൊന്നാണ് ബോട്ട് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.