മൊഞ്ചുകൂട്ടി കോഴിക്കോട് കടപ്പുറം; ഇനി കിസ്സകൾക്ക് മധുരമേറും, ചിത്രങ്ങൾ കാണാം
text_fieldsകോഴിക്കോട്: നഗരത്തിലെത്തുന്നവരൊന്നും ബീച്ച് കാണാതെ പോകാറില്ല. സഞ്ചാരികളെ വരലേൽക്കാനായി ബീച്ച് അടിമുടി മൊഞ്ചുകൂട്ടിയിരിക്കുകയാണ്. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.
സഞ്ചാരികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിെൻറയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. വെളുപ്പും കറുപ്പും നിറങ്ങളില്‍ സിനിമകളിലും പുസ്തകങ്ങളിലും അറിഞ്ഞ കോഴിക്കോടിനെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് ചിത്രകാരന്മാര് വരച്ചുവച്ചിരിക്കുന്നത്. കോഴിക്കോടിന്റെ സാംസ്കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവന് തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാൽല് പള്ളിയും കുറ്റിച്ചിറയും തകര്‍ന്ന കടല്‍പ്പാലവും ഉരു നിര്‍മ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരില്‍കാണുന്ന പോലെ കാഴ്ചക്കാര്‍ക്ക് ചിത്രങ്ങളിലൂടെ കാണാന്‍ സാധിക്കും.
മരത്തടിയിലുള്ള ചവറ്റുകുട്ടകള്‍ ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാമ്പുകള്‍, വഴിവിളക്കുകള്‍, ലാന്‍ഡ്സ്കേപ്പിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ശിലാസാഗരം ബീച്ചിലെ ഭീമന് ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.കോവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിന് ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക
3.8 കോടി രൂപ ചെലവിൽ വികസനവും സൗന്ദര്യവത്കരണവും നടത്തിയ കോഴിക്കോട് തെക്കേ കടപ്പുറത്തെ കോർണിഷ് ബീച്ചിന്റെ 600 മീറ്ററോളം നീളത്തിലുള്ള ചുമരിൽ കടലിനഭിമുഖമായാണ് വർണചിത്രങ്ങൾ പൂർത്തിയായത്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിതെരുവ് എന്നീ നാലിടത്തെ കാഴ്ചകളാണ് വർണചിത്രങ്ങളാക്കി മാറ്റിയത്. വലിയങ്ങാടിയിലെ തെരുവ് നായും കടപ്പുറത്തെ പട്ടം പറത്തലും ഗുജറാത്തി തെരുവിലെ ഉന്തുവണ്ടിയും വലിയങ്ങാടിയിലെ തൊഴിലാളികളുമെല്ലാം ചുമരിലുണ്ട്. ലൈറ്റ് പോളുകളിൽ പരസ്യം വെക്കാനുള്ള അവകാശം കരാറുകാർക്കായിരിക്കും. നാലിടത്ത് ഐസ്ക്രീം-പോപ്കോൺ കിയോസ്ക്കുകളും വരും. പരസ്യങ്ങൾ വെക്കുന്നതിനുള്ള തുക ഡി.ടി.പി.സിക്ക് നിശ്ചിത കാലാവധിയിൽ അടക്കണം. വൈദ്യുതി ബില്ലടക്കം ലൈറ്റ് തെളിക്കാനുള്ള ചെലവുകൾ വഹിക്കുക കരാറുകാരാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.