Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightചാത്തമംഗലം മലനിരകള്‍...

ചാത്തമംഗലം മലനിരകള്‍ സഞ്ചാരികളുടെ ഇഷ്ടസങ്കേതം

text_fields
bookmark_border
ചാത്തമംഗലം മലനിരകള്‍ സഞ്ചാരികളുടെ ഇഷ്ടസങ്കേതം
cancel
camera_alt

തെരുവമല സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍

ചെ​റു​പു​ഴ: മ​ല​നി​ര​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ മ​നോ​ഹ​ര​കാ​ഴ്ച​ക​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന പാ​ല​ക്ക​യം​ത​ട്ടി​നും വൈ​ത​ല്‍മ​ല​ക്കു​മൊ​പ്പം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​സ​ങ്കേ​ത​മാ​യി മാ​റു​ക​യാ​ണ് തി​രു​മേ​നി​ക്ക​ടു​ത്ത ചാ​ത്ത​മം​ഗ​ലം മ​ല​നി​ര​ക​ള്‍. ഇ​വി​ടെ വ​ന്നു​പോ​കു​ന്ന​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വിഡി​യോ​ക​ളും ക​ണ്ട് നി​ര​വ​ധി പേ​രാ​ണ് ഓ​രോ ദി​വ​സ​വും ഇ​വി​ടെ സ​ന്ദ​ര്‍ശ​ക​രാ​യെ​ത്തു​ന്ന​ത്.

ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​തി​രി​ടു​ന്ന ഈ ​മ​ല​നി​ര​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന മൊ​ട്ട​ക്കു​ന്നാ​ണ് തെ​രു​വ​മ​ല. ചാ​ത്ത​മം​ഗ​ലം മ​ല​നി​ര​ക​ളി​ലെ ചു​ള്ള​നാ​ണ് തെ​രു​വ​മ​ല​യെ​ന്നു പ​റ​യാം. ചാ​ത്ത​മം​ഗ​ലം കു​രി​ശു​പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ര്‍ ക​യ​റി​യാ​ല്‍ മ​ല​യു​ടെ ഏ​റ്റ​വും മു​ക​ളി​ലെ​ത്താം.

ഇ​രു​നൂ​റി​ല​ധി​കം ഏ​ക്ക​ര്‍ വി​സ്തൃ​ത​മാ​യ പു​ല്‍മേ​ടാ​ണ് തെ​രു​വ​മ​ല. കു​ടി​യേ​റ്റ കാ​ല​ത്ത് മ​ല​യ​ടി​വാ​ര​ത്ത് സ​മൃ​ദ്ധ​മാ​യ തെ​രു​വ​പ്പു​ല്ല് വാ​റ്റി​യെ​ടു​ത്ത് പു​ല്‍ത്തൈ​ലം നി​ര്‍മി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് തെ​രു​വ​മ​ല എ​ന്ന പേ​ര് വ​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ല​മു​ക​ളി​ല്‍ നി​ന്നു നോ​ക്കി​യാ​ല്‍ വൈ​ത​ല്‍ മ​ല​യും കു​ട​കു​മ​ല​നി​ര​ക​ളും വ്യ​ക്ത​മാ​യി ക​ണ്ടാ​സ്വ​ദി​ക്കാം. ഉ​യ​ര​ത്തി​ല്‍ കേ​മ​ന്മാ​രാ​യ തേ​വ​ര്‍കു​ന്നും കൊ​ട്ട​ത്ത​ല​ച്ചി​യും തൊ​ട്ട​ടു​ത്തു​ത​ന്നെ​യു​ണ്ട്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ തി​രു​മേ​നി, താ​ബോ​ര്‍, കോ​റാ​ളി, പ്രാ​പ്പൊ​യി​ല്‍, ചെ​റു​പു​ഴ, ചൂ​ര​പ്പ​ട​വ്, കാ​ര്‍ത്തി​ക​പു​രം, പ​ര​പ്പ, നെ​ടു​വോ​ട്, ര​യ​റോം, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും കാ​ര്യ​ങ്കോ​ട്, ര​യ​റോം പു​ഴ​ക​ളും സ​മ്മാ​നി​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കേ​ണ്ട​തു​ത​ന്നെ​യാ​ണ്. മ​യി​ല്‍, കേ​ഴ​മാ​ന്‍, കു​ര​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്നി​ധ്യ​വും ഈ ​പ്ര​ദേ​ശ​ത്തു​ണ്ട്. മ​ല​ക​യ​റി​യെ​ത്തു​ന്ന കോ​ട​മ​ഞ്ഞി​ന്റെ ത​ണു​പ്പ് തെ​രു​വ​മ​ല​യി​ലെ​ത്തു​ന്ന​വ​രെ കു​ളി​ര​ണി​യി​ക്കും.

മ​ഴ​പെ​യ്യു​മ്പോ​ള്‍ ഏ​ഴ​ഴ​കാ​ണ് ചാ​ത്ത​മം​ഗ​ല​ത്തി​ന്. മ​ല​ഞ്ച​രി​വി​ലെ അ​തി​വി​ശാ​ല​മാ​യ പു​ല്‍മേ​ടു​ക​ള്‍ പ​ച്ച​പു​ത​ച്ചു നി​ല്‍ക്കു​ന്ന​ത് ത​ന്നെ കു​ളി​രു​പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്. തി​രു​മേ​നി​യി​ല്‍ നി​ന്നും ചാ​ത്ത​മം​ഗ​ലം വ​ഴി​യും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ താ​ബോ​റി​ല്‍ നി​ന്നും തെ​രു​വമ​ല​യു​ടെ അ​ടി​വാ​രം വ​രെ വാ​ഹ​ന​ത്തി​ലെ​ത്താം. ഇ​താ​ണ് കൂ​ടു​ത​ല്‍ പേ​രെ ഇ​വി​ടേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്ന​ത്. വി​ശ്ര​മ​സ​ങ്കേ​ത​ങ്ങ​ളൊ​രു​ക്കാ​നും റോ​ഡ് വി​ക​സ​ന​ത്തി​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍കൈ​യെ​ടു​ത്താ​ല്‍ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി ചാ​ത്ത​മം​ഗ​ലം മ​ല​നി​ര​ക​ളെ മാ​റ്റാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristsChathamangalam hillsfavorite destination
News Summary - Chathamangalam hills are a favorite destination for tourists
Next Story