ചൊറുക്കോടെ കാണാം ചെല്ലൂർകുന്നിലെത്തിയാൽ
text_fieldsകുറ്റിപ്പുറം: കുറ്റിപ്പുറത്തിന്റെ വ്യൂ പോയന്റ് എന്നാണ് ചെല്ലൂർ അത്താണിക്കുന്ന് അറിയപ്പെടുന്നത്. ഭാരതപ്പുഴയിൽ തലയെടുപ്പോടെ നിൽക്കുന്ന കുറ്റിപ്പുറം പാലം, സമീപത്ത് നിർമാണം നടക്കുന്ന പുതിയ പാലം, പാളത്തിലൂടെ പായുന്ന ട്രെയിനുകൾ, പരന്ന് കിടക്കുന്ന പാടങ്ങൾ, അതിനിടയിൽ വീടുകളും പച്ചപ്പ് നിറഞ്ഞ മരങ്ങളും... ഇതെല്ലാം ഒറ്റ ഫ്രെയിമിൽ കിട്ടുന്ന അതിമനോഹര കാഴ്ചയാണ് ചെല്ലൂർകുന്ന് സമ്മാനിക്കുന്നത്.
കുന്നിന്റെ മറുവശത്ത് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം വരെയുള്ള ഭാരതപ്പുഴയുടെ ദൃശ്യവും നയന മനോഹരമാണ്. കുറ്റിപ്പുറം-കോഴിക്കോട് പാതയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് ക്രൈസ്തവ ദേവലായം കഴിഞ്ഞയുടൻ ഇടത്തോട്ടുള്ള റോഡിലൂടെ വേണം ചെല്ലൂർകുന്നിലെത്താൻ. കുന്നിന്റെ ഏറ്റവും അവസാന ഭാഗത്താണ് വ്യു പോയന്റ്.
കാസർകോടിനെ അടയാളപെടുത്തുന്ന ഭൂപ്രകൃതിയാണ് ഈ കുന്നിലുള്ളത്. ചരൽ നിറഞ്ഞ പാതകളിൽ ചെറിയ പാറകളും വെയിലേറ്റ് മഞ്ഞനിറത്തിലുള്ള പുല്ലുകളും അതിമനോഹരമാണ്. ഇടയിൽ പച്ചപ്പ് നിറഞ്ഞ മരങ്ങൾ അങ്ങിങ്ങായി നിൽക്കുന്നു. മധ്യഭാഗത്ത് പ്രദേശത്തെ യുവാക്കൾ സൊറ പറഞ്ഞിരിക്കാൻ ഷെഡും ഉണ്ടാക്കിയിട്ടുണ്ട്. ചില ഇടങ്ങളിൽ ഫുട്ബാൾ കളിക്കാൻ പോസ്റ്റുകളുമുണ്ട്. വൈകീട്ട് കാറ്റേറ്റ് ഇരിക്കാൻ നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.