ക്രിസ്മസ്, പുതുവത്സര ആഘോഷം: ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ നാളെ മുതൽ സന്ദര്‍ശനാനുമതി
text_fieldsതൊടുപുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ഡിസംബർ ഒന്ന് മുതൽ 2023 ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച സന്ദര്‍ശനാനുമതി ഉണ്ടാകില്ല. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല.
ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽനിന്ന് തുടങ്ങി ഇടുക്കി ആർച്ച്ഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ പ്രയാസമുള്ളവർക്ക് ഡാമിന് മുകളിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കാൻ എട്ടുപേര്‍ക്ക് 600 രൂപയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.