Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഷാ​ർ​ജ​യി​ൽ നിന്ന്...

ഷാ​ർ​ജ​യി​ൽ നിന്ന് നേ​പ്പാ​ളിലേക്ക്...

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ നിന്ന് നേ​പ്പാ​ളിലേക്ക്...
cancel
camera_alt

ഇ​സ്മാ​യി​ലും കുടുംബവും​ നേപ്പാൾ യാത്രക്കിടെ

നേ​പ്പാ​ളി​ലേ​ക്ക് പോ​വാ​ൻ തീ​രു​മാ​നം എ​ടു​ത്ത​ത് പെ​ട്ട​ന്നാ​യി​രു​ന്നു. നാ​ട്ടി​ൽ പോ​വു​ന്ന വ​ഴി​ക്ക്​ വി​വി​ധ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് ഞ​ങ്ങ​ൾ പ​തി​വാ​ക്കി​യി​രു​ന്നു. കോ​വി​ഡ്​ തു​ട​ങ്ങി​യ സ​മ​യ​ത്തും ഡ​ൽ​ഹി - മ​ണാ​ലി ട്രി​പ്പി​നു​ള്ള എ​യ​ർ ടി​ക്ക​റ്റു​ക​ൾ എ​ല്ലാം എ​ടു​ത്തു ​െവ​ച്ചി​രു​ന്നു. പ​ക്ഷെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ആ ​ട്രി​പ്പ് ന​ട​ന്നി​ല്ല. മു​ട​ങ്ങി​പ്പോ​യ ഈ ​യാ​ത്ര​യു​ടെ റീ​ഫ​ണ്ട്​ എ​യ​ർ ഇ​ന്ത്യ ഇ​നി​യും ത​ന്നി​ട്ടി​ല്ല എ​ന്ന​ത്​ വേ​റൊ​രു സ​ത്യം. ദു​ബൈ​യി​ലെ വേ​ന​ല​വ​ധി​ക്കാ​ല​ത്താ​ണ് ക​ശ്മീ​ർ, ഡ​ൽ​ഹി-​ആ​ഗ്ര, രാ​ജ​സ്ഥാ​ൻ-​പ​ഞ്ചാ​ബ്, മും​ബൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഇ​ത്ത​വ​ണ ഒ​ന്ന്​ മാ​റ്റി​പ്പി​ടി​ച്ചു, യാ​ത്ര നേ​പ്പാ​ളി​ലേ​ക്കാ​ക്കി. പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച നേ​പ്പാ​ളി​ലെ പൊ​ഖാ​റ ആ​യി​രു​ന്നു ആ​ദ്യം മ​ന​സ്സി​ൽ ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും കു​റ​ഞ്ഞ ദി​വ​സ​ത്തെ യാ​ത്ര ആ​യ​തി​നാ​ൽ കാ​ഠ്മ​ണ്ഡു മാ​ത്രം ആ​ക്കാം എ​ന്ന് ക​രു​തി. എ​ന്നാ​ൽ, ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​ന്‍റെ നേ​പ്പാ​ൾ യാ​ത്ര​യു​ടെ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ വീ​ണ്ടും പൊ​ഖാ​റ ത​ന്നെ ഉ​റ​പ്പി​ച്ചു. കാ​ഠ്മ​ണ്ഡു മു​ത​ൽ പൊ​ഖാ​റ വ​രെ​യു​ള്ള റോ​ഡ് യാ​ത്ര വ​ള​രെ സാ​ഹ​സി​ക​മാ​ണെ​ന്ന്​ മു​ന്നേ വാ​യി​ച്ചി​രു​ന്നു. അ​ത് നേ​രി​ട്ട​റി​യ​ണം എ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​മ​യ​മി​ല്ലാ​ത്തി​നാ​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സി​നെ ആ​ശ്ര​യി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ബ​സ് യാ​ത്ര​ക്ക് ഒ​രാ​ൾ​ക്ക് 800 ഇ​ന്ത്യ​ൻ രൂ​പ​യു​ടെ താ​ഴേ വ​രു​മ്പോ​ൾ വി​മാ​ന​ത്തി​ന് 2200 ഓ​ളം രൂ​പ കാ​ത്മ​ണ്ഡു​വി​ൽ നി​ന്നും പൊ​ഖാ​റ​യി​ലേ​ക്കു ചെ​ല​വ് വ​രും.

വ​ലി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ യാ​ത്ര തു​ട​ങ്ങി​യ​ത്. ഷാ​ർ​ജ ഈ​ദ് ഗാ​ഹി​ൽ നി​ന്നും പെ​രു​ന്നാ​ൾ ന​മ​സ്‍കാ​രം നി​ർ​വ​ഹി​ച്ച ശേ​ഷം രാ​വി​ലെ ത​ന്നെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. കു​വൈ​ത്ത്​ വ​ഴി ജ​സീ​റ എ​യ​ർ​വ​യ​സി​ലാ​യി​രു​ന്നു യാ​ത്ര. എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ചി​ലെ ഭ​ക്ഷ​ണ​മാ​യി​രു​ന്നു പെ​രു​ന്നാ​ൾ ഭ​ക്ഷ​ണം. കു​വൈ​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​ൽ കു​റ​ച്ചു നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം കാ​ത്മ​ണ്ഡു​വി​ലേ​ക്കു. പു​റ​പ്പെ​ട്ടു. കു​റ​ച്ചു മ​ല​യാ​ളി​ക​ളെ​യൊ​ക്കെ ഫ്ലൈ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു , പ​ക്ഷെ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ല​ര മ​ണി​ക്കു​ർ യാ​ത്ര ഉ​ണ്ട് കു​വൈ​റ്റി​ൽ നി​ന്ന്​ നേ​പ്പാ​ളി​ലേ​ക്ക്.

കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താ​വ​ളം

ചെ​റു​തെ​ങ്കി​ലും സു​ന്ദ​ര​മാ​യ ഉ​ൾ​വ​ശ​ങ്ങ​ളോ​ട് കൂ​ടി​യ വി​മാ​ന​ത്താ​വ​ള​മാ​ണി​ത്. ബു​ദ്ധ പ്ര​തി​മ​ക​ളും ചി​ത്ര​പ്പ​ണി​ക​ളാ​ലും അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. അ​ധി​കം സ​മ​യ​മെ​ടു​ക്കാ​തെ ത​ന്നെ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ സാ​ധി​ച്ചു. ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​പ്പാ​ളി​ലേ​ക്ക് വി​സ ആ​വ​ശ്യ​മി​ല്ല​ല്ലോ. പു​റ​ത്തി​റ​ങ്ങി ടാ​ക്സി പി​ടി​ച്ചു നേ​രെ കാ​ത്മ​ണ്ഡു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക്. ഇ​ന്നാ​ണ് നേ​പ്പാ​ളി​ൽ പെ​രു​ന്നാ​ൾ. അ​വി​ടു​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം നേ​രി​ൽ അ​റി​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പൊ​ഖാ​റ എ​ത്തു​മ്പോ​ഴേ​ക്കും നമസ്കാരം ക​ഴി​യു​മോ എ​ന്ന് ക​രു​തി കാ​ഠ്മ​ണ്ഡു​വി​ലെ ന​മ​സ്കാ​ര ശേ​ഷ​മു​ള്ള വി​മാ​നം ആ​യി​രു​ന്നു ബു​ക്ക്​ ചെ​യ്‌​ത​ത്‌. അ​ധി​ക സ​മ​യം നി​ല്കാ​തെ പെ​ട്ടെ​ന്ന് ത​ന്നെ പ​ള്ളി തേ​ടി പു​റ​ത്തി​റ​ങ്ങി. ഷാ​ർ​ജ​യി​ൽ ഞ​ങ്ങ​ളു​ടെ പെ​രു​ന്നാ​ൾ നമസ്കാരം ക​ഴി​ഞ്ഞ​താ​ണെ​ങ്കി​ലും ഇ​വി​ടു​ത്തെ പ​ള്ളി​യി​ലെ നമസ്കാരം കാ​ണാ​നും പെ​രു​ന്നാ​ൾ അ​റി​യാ​നു​മാ​യി​രു​ന്നു യാ​ത്ര. നേ​പ്പാ​ളി​ലെ ഏ​റ്റ​വും പ​ഴ​യ പ​ള്ളി​യാ​യ കാ​ശ്മീ​രി ജ​മാ മ​സ്ജി​ദി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നു കൂ​ടാ​നാ​യി. ന​മ്മ​ൾ തു​ട​ർ​ന്ന് വ​രു​ന്ന പെ​രു​ന്നാ​ൾ നമസ്കാര രീ​തി​യി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി​രു​ന്നു ഇ​വി​ടെ. ഇ​തേ രീ​തി ഇ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ണ്ട് എ​ന്ന​റി​യാ​ൻ സാ​ധി​ച്ചു. നേ​പ്പാ​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും ജോ​ലി​ക്കും ക​ച്ച​വ​ട​ത്തി​നു​മാ​യി ഇ​വി​ടെ​യെ​ത്തി​യ ബി​ഹാ​റി​ക​ളെ​യാ​ണ് പ​ള്ളി​യി​ൽ കൂ​ടു​ത​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്.

കാ​ഠ്​​മ​ണ്ഡു​വി​ലെ മോ​മൊ ക​ഴി​ക്ക​ണം എ​ന്ന​ത് യാ​ത്ര തീ​രു​മാ​നി​ച്ച അ​ന്ന് മു​ത​ലേ ഇ​ർ​ഫാ​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു. ക​ട തേ​ടി​പ്പി​ടി​ച്ച്​ പെ​ട്ടെ​ന്ന് ത​ന്നെ ആ ​ആ​ഗ്ര​ഹം ന​ട​പ്പി​ലാ​ക്കി. അ​ടു​ത്ത ല​ക്ഷ്യം പൊ​ഖാ​റ​യാ​ണ്. ടാ​ക്സി​യി​ൽ ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി പെ​ട്ടെ​ന്ന് ഹോ​ട്ട​ലി​ൽ എ​ത്തി ഉ​ട​ൻ എ​യ​ർ​പോ​ർ​ട്ട് ല​ക്ഷ്യ​മാ​ക്കി ഇ​റ​ങ്ങി. ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഹോ​ട്ട​ലു​കാ​ർ ന​ൽ​കി​യി​രു​ന്നു. അ​വി​ടു​ത്തെ മാ​നേ​ജ​റാ​യ രാ​ജു​വി​ന്‍റെ സ​ഹ​ക​ര​ണം എ​ന്നും ഓ​ർ​മ​യി​ൽ നി​ല്കും. തി​രി​ച്ചു പോ​വു​മ്പോ​ൾ ല​ഗേ​ജു​ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ക്കാം എ​ന്ന് രാ​ജു ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

പൊ​ഖാ​റ യാ​ത്ര

ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​മു​ണ്ടാ​യ പൊ​ഖാ​റ വി​മാ​ന​ത്താ​വ​ളം അ​ന്ന്​ തു​റ​ന്നി​ട്ടി​ല്ല. ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ യാ​ത്ര. നേ​പ്പാ​ളി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് വ​ള​രെ​യ​ധി​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്ന് തോ​ന്നു​ന്നു. മീ​റ്റ​റു​ക​ളു​ടെ അ​ക​ല​ത്തി​ൽ ചെ​ക്ക്​ ഇ​ൻ കൗ​ണ്ട​റു​ക​ൾ, പ​തി​ന​ഞ്ചോ​ളം വി​മാ​ന ക​മ്പ​നി​ക​ളു​ടെ കൗ​ണ്ട​റു​ക​ൾ... എ​ല്ലാ​യി​ട​ത്തും അ​ത്യാ​വ​ശ്യം ആ​ളു​ക​ൾ വ​രി നി​ല്കു​ന്നു. പൊ​ഖാ​റ​ക്കു പു​റ​മെ ലും​ബി​നി, ബ​ദ്ര​പു​ർ തു​ട​ങ്ങി പ​ന്ത്ര​ണ്ടോ​ളം നേ​പ്പാ​ളി ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പി​ന്നെ വ​രാ​ണ​സി​യി​ലേ​ക്കു​മാ​യു​ള്ള വി​മാ​ന​ങ്ങ​ൾ ദി​നേ​ന സ​ർ​വീ​സ്​ ന​ട​ത്തു​ന്നു. ഇ​തി​നു പു​റ​മെ എ​വ​റ​സ്റ്റ് എ​ക്സ്പീ​രി​യ​ൻ​സ്, അ​ന്ന​പൂ​ർ​ണ എ​ക്സ്പീ​രി​യ​ൻ​സ് തു​ട​ങ്ങി ഒ​രു മ​ണി​ക്കൂ​ർ ട്രി​പ്പു​ക​ളും ഇ​വി​ടെ നി​ന്നു ന​ട​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ൾ ബു​ദ്ധ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ ബു​ക്ക് ചെ​യ്‌​ത​ത്‌. ന​ല്ല ചെ​റി​യ വി​മാ​നം. ഫ്ലൈ​റ്റി​ലേ​ക്കു ക​യ​റാ​ൻ ബ​സി​ൽ ക​യ​റി അ​ൽ​പം ദൂ​രേ​ക്ക് വ​ന്നു. സു​ന്ദ​ര​മാ​യ മ​ല​ക​ളും പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ത​ന്നെ കാ​ണാ​മാ​യി​രു​ന്നു. കാ​ഠ്മ​ണ്ഡു മു​ത​ൽ പൊ​ഖാ​റ വ​രെ യാ​ത്ര ചെ​യ്യു​മ്പോ​ൾ വി​മാ​ന​ത്തി​ലി​രു​ന്ന്​ എ​വ​റ​സ്റ്റ് ഉ​ൾ​പെ​ടെ​യു​ള്ള കൊ​ടു​മു​ടി​ക​ൾ കാ​ണാം എ​ന്ന് അ​ബ​ദ്ധ​ത്തി​ൽ ധ​രി​ച്ചു വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​വി​മാ​നം ആ ​വ​ഴി​ക്കൊ​ന്നു​മ​ല്ല പോ​കു​ന്ന​ത്. എ​വ​റ​സ്റ്റ് സ്‌​പീ​രി​യ​ൻ​സി​നാ​യി ബു​ദ്ധ എ​യ​റും മ​റ്റു എ​യ​ർ​ലൈ​ൻ​സു​ക​ളും വേ​റെ ത​ന്നെ ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു ഒ​രാ​ൾ​ക്ക് ഇ​ന്ത്യ​ൻ രൂ​പ 9000ത്തി​നു മു​ക​ളി​ൽ ടി​ക്ക​റ്റ് ചാ​ർ​ജ് വ​രും. എ​ന്നാ​ൽ, ഇ​ത് ഒ​രു വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി​രു​ന്നു എ​ന്ന് പൊ​ഖാ​റ​യി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട മ​സ്ക​ത്തി​ൽ നി​ന്നും വ​ന്ന മ​ല​യാ​ളി കു​ടും​ബം പ​റ​ഞ്ഞി​രു​ന്നു.

നേ​പ്പാ​ളി​ന്‍റെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​പ്പി​ച്ച് ചെ​റി​യ മ​ല​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ താ​ഴ്ന്നു പ​റ​ക്കു​ന്ന വി​മാ​നം അ​ര​മ​ണി​ക്കൂ​ർ കൊ​ണ്ട് പൊ​ഖാ​റ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. ചെ​റു​തും സു​ന്ദ​ര​വു​മാ​യ എ​യ​ർ പോ​ർ​ട്ട്. നേ​രി​യ ത​ണു​ത്ത കാ​ലാ​വ​സ്ഥ. പ്ര​കൃ​തി ക​നി​ഞ്ഞു ന​ൽ​കി​യ ദൃ​ശ്യ ഭം​ഗി. ചെ​റി​യ വി​മാ​ന​ത്തി​ന്‍റെ അ​ടു​ത്തു​നി​ന്നും വി​മാ​നം പ​റ​ന്നു തു​ട​ങ്ങു​ന്ന​തി​ന്‍റെ​യും ഉ​ന്തു വ​ണ്ടി​ക​ളി​ൽ ല​ഗേ​ജു​ക​ൾ കൊ​ണ്ട് പോ​വു​ന്ന​തി​ന്‍റെ​യും എ​ല്ലാം ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി. ബാ​ഗെ​ടു​ത്ത്​ പു​റ​ത്തു ക​ട​ന്ന​പ്പോ​ൾ വ​ണ്ടി​യു​മാ​യി കാ​ത്തു​നി​ല്കു​ന്നു​ണ്ടാ​യി​രു​ന്നു ന​മ്മു​ടെ ഹോ​ട്ട​ൽ ഹോ​സ്റ്റ് വി​ട്ട ഡ്രൈ​വ​ർ. സൗ​മ്യ​നാ​യ അ​യാ​ളെ പോ​ലെ ത​ന്നെ​യാ​വും ന​മ്മു​ടെ ഇ​നി​യു​ള്ള നേ​പ്പാ​ൾ അ​നു​ഭ​വ​ങ്ങ​ൾ എ​ന്ന് മ​ന​സ്സി​ൽ ക​രു​തി. കാ​ർ ഹോ​ട്ട​ലി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പ്​ ത​ന്നെ ര​ണ്ട്​ ദി​വ​സ​ത്തെ കാ​ഴ്ച​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു ത​ന്നു. പോ​വേ​ണ്ട സ്ഥ​ല​ങ്ങ​ൾ ഞ​ങ്ങ​ൾ കു​റി​ച്ച് വ​ച്ചി​രു​ന്നു. അ​തി​നു പു​റ​മെ പൊ​ഖാ​റ​യി​ലെ വി​വി​ധ ആ​ക്ടി​വി​റ്റി​ക​ൾ, പാ​രാ ഗ്ലൈ​ഡി​ങ് തു​ട​ങ്ങി​യ​യെ പ​റ്റി​യും വി​വ​രി​ച്ചു. അ​തി സു​ന്ദ​ര​മാ​യ ഫേ​വ ത​ടാ​ക​ത്തി​ന്‍റെ അ​ടു​ത്താ​യി​രു​ന്നു താ​മ​സം. ഹോ​ട്ട​ലി​ൽ നി​ന്ന് ത​ടാ​ക​ത്തി​ന്‍റെ ഭം​ഗി നേ​രി​ൽ ആ​സ്വ​ദി​ക്കാ​ൻ പ​റ്റു​ന്നു​ണ്ട്. മി​ത​മാ​യ വാ​ട​ക​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്ത് സ​ഹാ​യ​ത്തി​നും അ​വി​ടു​ത്തെ ഉ​ട​മ​സ്ഥ​നും ഭാ​ര്യ​യും ത​യാ​റാ​യി ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelDiscover Nepal
News Summary - Discover Nepal
Next Story