Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_right...

വ​ശ്യ​ചാ​രു​ത​യൊ​രു​ക്കി അ​ൽ ലൗ​സ്

text_fields
bookmark_border
വ​ശ്യ​ചാ​രു​ത​യൊ​രു​ക്കി അ​ൽ ലൗ​സ്
cancel

യാം​ബു: ശൈ​ത്യ​കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് അ​ൽ ലൗ​സ് പ​ർ​വ​ത​നി​ര​ക​ൾ.​ വ​ട​ക്കു​കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ത​ബൂ​ക്കി​ലാ​ണ്​ മ​ഞ്ഞു​പു​ത​ക്കു​ന്ന ഈ ​കു​ന്നി​ൻ​നി​ര​ക​ൾ. ത​ബൂ​ക്ക് ന​ഗ​ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 200 കി​ലോ​മീ​റ്റ​ർ വ​ട​ക്കാ​ണ് ഈ ​പ്ര​ദേ​ശം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ത​ബൂ​ക്ക് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ർ​വ​ത നി​ര​ക​ളി​ൽ ഒ​ന്നാ​ണി​ത്. അ​ൽ ലൗ​സ് പ​ർ​വ​ത​ങ്ങ​ൾ പ​ടി​ഞ്ഞാ​റ​ൻ ത​ബൂ​ക്ക് മു​ത​ൽ ജോ​ർ​ഡ​നി​ലെ വാ​ദി റം ​വ​രെ​യു​ള്ള സ​ര​വ​ത് പ​ർ​വ​ത​നി​ര​ക​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്നു.

നി​യോം പ​ദ്ധ​തി ഭൂ​പ​രി​ധി​യി​ൽ​പെ​ട്ട ഭാ​ഗ​മാ​ണി​ത്. ‘ലൗ​സ്’ എ​ന്ന് അ​റ​ബി​യി​ൽ പ​റ​യു​ന്ന ബ​ദാം മ​ര​ങ്ങ​ൾ ധാ​രാ​ള​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ജ​ബ​ൽ അ​ൽ ലൗ​സ് എ​ന്ന് പേ​ര് പ​തി​ഞ്ഞ​ത്. പ​ർ​വ​ത​നി​ര​യി​ലെ ചി​ല പാ​റ​ക​ളി​ൽ പു​രാ​ത​ന ലി​ഖി​ത​ങ്ങ​ളും പൗ​രാ​ണി​ക കാ​ലി​ഗ്ര​ഫി ക​ല​ക​ളും ശി​ലാ​ചി​ത്ര​ങ്ങ​ളും ച​രി​ത്ര ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബി.​സി. 10,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ശി​ലാ​ചി​ത്ര​ങ്ങ​ൾ ഇ​വി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്ന് 2,600 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള അ​ൽ ലൗ​സ് കൊ​ടു​മു​ടി​ക​ളെ ത​ണു​​പ്പു​കാ​ല​ത്ത്​ പൊ​തി​യു​ന്ന മ​ഞ്ഞ്​ കാ​ണാ​നാ​ണ് സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ൽ എ​ത്താ​റു​ള്ള​ത്.


താ​ഴ്ന്ന മേ​ഘ​ങ്ങ​ൾ കൊ​ടു​മു​ടി​ക​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന പ്ര​തീ​തി ഉ​ള​വാ​ക്കു​ന്ന പ്ര​കൃ​തി​യൊ​രു​ക്കു​ന്ന വേ​റി​ട്ട ദൃ​ശ്യ​ങ്ങ​ൾ ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു കാ​ഴ്ച​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ധാ​രാ​ള​മാ​യി പ്ര​ക​ട​മാ​കു​ന്ന​തും ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. കു​ന്നി​ൻ താ​ഴ്​​വ​ര​യി​ലേ​ക്ക്​ താ​ണി​റ​ങ്ങു​ന്ന കോ​ട​മ​ഞ്ഞും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ന്നു. മ​ഞ്ഞു​വീ​ഴു​ന്ന അ​പൂ​ർ​വ കാ​ഴ്‌​ച​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു. അ​ൽ ലൗ​സ് കൊ​ടു​മു​ടി​ക​ളി​ലെ ശീ​ത​കാ​ല​ത്തെ മ​ഞ്ഞു വീ​ഴ്ച കാ​ണാ​ൻ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ധാ​രാ​ളം സ​ന്ദ​ർ​ശ​ക​ർ എ​ത്താ​റു​ണ്ട്.

പ​ർ​വ​ത​നി​ര​ക​ളി​ൽ താ​പ​നി​ല കു​റ​യു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ മ​ഞ്ഞു​വീ​ഴ്‌​ച സം​ബ​ന്ധി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ണ്ട്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ മ​ഞ്ഞു​വീ​ഴ്ച ആ​ഘോ​ഷ​മാ​ക്കി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വെ​ള്ള​പു​ത​ച്ച താ​ഴ്വ​ര​ക​ളും പ​ർ​വ​ത​ങ്ങ​ളും കാ​ണാ​ൻ എ​ത്താ​റു​ണ്ട്. അ​തി​ശൈ​ത്യം അ​വ​ഗ​ണി​ച്ച് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ മ​ല​യാ​ളി സ​ന്ദ​ർ​ശ​ക​രും രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സീ​സ​ണി​ൽ എ​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsAl-Laus mountain
News Summary - discover saudi
Next Story