ദുബൈ കുടിയേറ്റക്കാരുടെ ഇഷ്ട നഗരം
text_fieldsദുബൈ: കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈ. 162 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമാഹരിച്ച ‘മൂവ് ടു’ എന്ന വാക്കുകളുടെ ഗൂഗ്ൾ സെർച്ച് ഡാറ്റ ഉപയോഗിച്ച് സൃഷ്ടിച്ച മാപ്പിലാണ് പാരീസ്, മിയാമി എന്നീ നഗരങ്ങളെ പോലെ ഗൾഫ് മേഖലകളിൽ ദുബൈ നഗരം കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശികളുടെ ഇഷ്ട നഗരമായി ഒന്നാമതെത്തിയത്. യു.എസ്, യു.കെ, ആസ്ട്രേലിയ എന്നിവ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ വർഷത്തിനിടെ ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞെ വാക്കാണ് ‘മൂവ് ടു ദുബൈ’.
പ്രവാസികൾക്കും കുടിയേറ്റക്കാർക്കും വേണ്ടിയുള്ള പ്രധാന ഡിജിറ്റൽ സാമ്പത്തിക സേവന ദാതാക്കളായ റെമിറ്റ്ലിയാണ് മാപ്പ് തയ്യാറാക്കിയത്.
ലോകത്തെ ഏറ്റവും മുൻനിരയിലുള്ള ഡിജിറ്റൽ സാമ്പത്തിക സേവന ദാതാക്കളാണ് റെമിറ്റ്ലി ഗ്ലോബൽ. അതിവിപുലമായ തൊഴിലവസരങ്ങൾ, അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങൾ, ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടാതെ ആദായ നികുതി രഹിത ബിസിനസ് ചെയ്യാനുള്ള അവസരം എന്നിവയാണ് ദുബൈയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന നഗരമായി ആഗോള തലത്തിൽ മാറ്റിയതെന്ന് റെമിറ്റ്ലി വിലയിരുത്തുന്നു. തൽഫലമായി, ‘മരുഭൂമിയുടെ രത്നം’ എന്ന് സ്നേഹത്തോടെ അറിയപ്പെടുന്ന ഈ നഗരം അതിന്റെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്.
2023ൽ ആദ്യമായി ദുബൈ നഗരത്തിലെ ജനസംഖ്യ 36 ലക്ഷത്തിലെത്തിയിരുന്നു. മിയാമി, പാരിസ് എന്നീ നഗരങ്ങളെ കൂടാതെ ന്യൂയോർക്ക് സിറ്റി, മാഡ്രിഡ്, സിംഗപ്പൂർ, ലണ്ടൻ, ബ്രസ്സൽസ്, ടൊർനാഡോ, വാഷിങ്ടൺ ഡി.സി. ബ്യൂണസ് അയേഴ്സ്, ക്രിസ്റ്റ് ചർച്ച്, ക്യൂബെക് സിറ്റി, ബൊഗോട്ടോ, പോർട്ട്ലാൻഡ്, വിയന്ന, ഫോണിക്സ്, ചിക്കാഗോ എന്നീ നഗരങ്ങളാണ് ദുബൈ പിറകിലുള്ള മറ്റ് നഗരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.