ഫുജൈറയിലുണ്ട് പവിഴപുറ്റുകള്‍ വിളയും പാടം
text_fieldsനാടിെൻറ തണുപ്പുള്ള ഒരുപാട് പച്ചക്കറിപ്പാടങ്ങൾ കാണാം ഫുജൈറയുൾപ്പെടെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ. എന്നാൽ പവിഴപ്പുറ്റുകൾ വിളയുന്ന പാടം കാണാൻ ഫുജൈറയിലേക്ക് തന്നെ വരണം. പവിഴപുറ്റുകള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫുജൈറ മുനിസിപ്പാലിറ്റി, ദിബ്ബ മുനിസിപ്പാലിറ്റി, ഫുജൈറ സാഹസിക കേന്ദ്രം എന്നിവയുമായി സഹകരിച്ച് യു.എ.ഇ കാലാവസ്ഥ പരിസ്ഥിതി മന്ത്രാലയമാണ് പവിഴപുറ്റുകള്‍ നട്ടുപിടിപ്പിച്ച് ഒരു വിശാലമായ തോട്ടം സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
അഞ്ചു വര്‍ഷത്തിലധികം സമയമെടുക്കുന്ന ഈ പദ്ധതി വഴി ഒന്നര ദശലക്ഷം പവിഴപുറ്റുകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം. മൂന്ന് ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയില്‍ ഒരുക്കുന്ന ഈ പദ്ധതി രാജ്യത്തിന്‍റെ മത്സ്യവിഭവ സമ്പത്തും ശക്തിപെടുത്തും. വിനോദ സഞ്ചാരികളെയും മുങ്ങല്‍ വിദഗ്ധരെയും സമുദ്രജീവിത പ്രേമികളെയും ആകർഷിപ്പിക്കുന്ന ഇക്കോ ടൂറിസം സാധ്യതയും ഇതിനുണ്ട്. ഫുജൈറ സാഹസിക കേന്ദ്രത്തിനു കീഴില്‍ പരിശീലനം നേടിയ ആളുകളാണ് പാർക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനോടകം പതിനായിരത്തില്‍ അധികം പവിഴപുറ്റുകള്‍ ഫുജൈറ, ദിബ്ബ ഭാഗങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഫുജൈറ അണ്ടര്‍വാട്ടര്‍ മ്യൂസിയവും ഇതോടനുബന്ധിച്ച് സജജമാക്കും. ഇവിടെ യു.എ.ഇ യിലെ ഭരണാധികാരികളുടെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശാനുസരണമാണ് പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.