Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമാലദ്വീപിൽ ഈ...

മാലദ്വീപിൽ ഈ മലയാളിക്കുണ്ട്​, സ്വന്തമായൊരു പറുദീസ

text_fields
bookmark_border
മാലദ്വീപിൽ ഈ മലയാളിക്കുണ്ട്​, സ്വന്തമായൊരു പറുദീസ
cancel
സഞ്ചാരികളുടെ പറുദീസയായ മാലദ്വീപിലെ ഏറ്റവും വലിയ ടൂറിസം സംരംഭങ്ങളിൽ ഒന്ന് ഗൾഫാർ മുഹമ്മദലി എന്ന മലയാളി വ്യവസായിയുടേതാണ്. കോവിഡ് മൂലം സകലതും നിശ്ചലമായിരിക്കുമ്പോഴാണ് നിശ്ചയദാർഢ്യം കൈമുതലാക്കി ത​െൻറ സ്വപ്നപദ്ധതി അദ്ദേഹം പൂർത്തീകരിച്ചത്.

കോവിഡ് മഹാമാരിയിൽ നഷ്​ടങ്ങളുടെയും വേർപാടിെൻറയും ഉള്ളുലക്കുന്ന കഥകൾ മാത്രം ചുറ്റിലും നിറയുേമ്പാൾ പ്രതീക്ഷയുടെ നേർത്ത കിരണങ്ങൾ പോലും മനുഷ്യന് വലിയ ആശ്വാസമാണ് സമ്മാനിക്കുക. ദീർഘനാളത്തെ അടച്ചുപൂട്ടലുകൾ അവ​െൻറ സ്വപ്നങ്ങൾക്കുമേൽ അത്രത്തോളം ഇരുൾ വീഴ്ത്തിയിരിക്കുന്നു. പ​േക്ഷ, വെല്ലുവിളികളാണ് മനുഷ്യന് എന്നും മുന്നോട്ടുകുതിക്കാനുള്ള ഊർജമായി പരിണമിക്കാറ്. നരകതുല്യ​െമന്ന് തോന്നുന്ന എന്തിനെയും പറുദീസയാക്കി മാറ്റാനുള്ള അവ​െൻറ കഴിവു തന്നെയാണ് ഈ ലോകത്തെ മുന്നോട്ടുനയിക്കുന്നതും. അത്തരമൊരു പ്രതീക്ഷയുടെ പുതിയ കാൽവെപ്പുകളെ പരിചയപ്പെടാം.

മലയാളി തീർത്ത മാലദ്വീപിലെ പറുദീസ

കടൽപ്പരപ്പുകൾക്കു മീതെ പൊങ്ങിക്കിടക്കുന്ന ഭൂമിയുടെ ചെറുതുരുത്തുകൾ വിനോദസഞ്ചാരികളെ എന്നും മോഹിപ്പിക്കുന്ന ടൂറിസം ഡെസ്​റ്റിനേഷനാണ്. ഇന്ത്യൻ മഹാസമുദ്രത്തിെൻറ തലോടലേറ്റ് കഴിയുന്ന കൊച്ചു ദ്വീപ് രാജ്യമായ മാലദ്വീപിനെ ലോക ടൂറിസം ഭൂപടത്തിെൻറ നെറുകയിൽ എത്തിച്ചതും ഇക്കാരണങ്ങൾ കൊണ്ടുതന്നെ. മാലദ്വീപിലെ കുടവില്ലിങ്ങിലിയിൽ നിർമിച്ച സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം ഇന്ന് ലോകശ്രദ്ധയാകർഷിക്കുകയാണ്. ലോകത്ത് അനേകം ടൂറിസം കേന്ദ്രങ്ങളുണ്ടെങ്കിലും കുടവില്ലിങ്ങിലിയിലെ ആഡംബര ടൂറിസം കേന്ദ്രത്തിന് ഒരു പ്രത്യേകതയുണ്ട്. കോവിഡിൽ ലോകം അക്ഷരാർഥത്തിൽ നിശ്ചലമായിരിക്കുേമ്പാഴാണ് ഇത് യാഥാർഥ്യമായിരിക്കുന്നത്. ഗൾഫാർ മുഹമ്മദലിയെന്ന മലയാളി വ്യവസായിയുടെ നിശ്ചയദാർഢ്യമായിരുന്നു ഇതിനു പിന്നിൽ. കെട്ടകാലത്ത് വ്യവസായികൾക്ക് പുതിയ പ്രതീക്ഷ പകരുന്ന പ്രോജക്ടിനെക്കുറിച്ച് ഗൾഫാറിെൻറ വാക്കുകൾ


- കുടവില്ലിങ്ങിലിയിൽ സഞ്ചാരപ്രിയരെ കാത്തിരിക്കുന്നതെന്താണ്?

400 ഏക്കറോളം വരുന്ന അതിമനോഹരമായ ലഗൂണിൽ 40 ഏക്കർ ദ്വീപിൽ എല്ലാ ആധുനിക സംവിധാനങ്ങളും ഉല്ലാസസൗകര്യങ്ങളും ചേർത്തിണക്കി സുഖവാസത്തിെൻറ സങ്കൽപങ്ങളെ അതിെൻറ പാരമ്യത്തിൽ അനുഭവയോഗ്യമാക്കുന്ന ഒരു പറുദീസയാണിതെന്നു പറയാം. മാ​െല അന്താരാഷ്​ട്ര വിമാനത്താവളത്തിലെ എക്സിറ്റ് ഗേറ്റിലുള്ള ബോട്ട​ുജെട്ടിയിൽനിന്ന് സ്പീഡ് ബോട്ടിൽ 30 മിനിറ്റ് വിശാലവും അതിസുന്ദരവുമായ കടൽപ്പരപ്പിലൂടെ യാത്രചെയ്താൽ 'കുടവില്ലിങ്ങിലി'യിലെത്താം. 'എംഫാർ ഹോട്ടൽസ്' ആണ് നിർമിച്ചിരിക്കുന്നത്. മാലദ്വീപിലെ ചുരുക്കം ഇന്ത്യൻ നിക്ഷേപങ്ങളിൽ മുൻനിരകളിൽപെട്ടതാണ് എല്ലാ ആഡംബരങ്ങളും കൃത്യമായ അനുപാതത്തിൽ കോർത്തിണക്കിയ ഈ വിസ്മയലോകം.

-കോവിഡ് കാലത്ത് കോടികളുടെ നിക്ഷേപം വെല്ലുവിളിയല്ലേ?

തീർച്ചയായും. പ​േക്ഷ, ലോകം എത്ര അടഞ്ഞുകിടന്നാലും സഞ്ചാരപ്രിയർക്ക് അടഞ്ഞുകൂടിയിരിക്കാനാവില്ല. അവർ പുതിയ ഡെസ്​റ്റിനേഷൻ തിരഞ്ഞുകൊണ്ടോയിരിക്കും. ആ പ്രതീക്ഷയാണ് ഇത്തരമൊരു പദ്ധതിക്ക് നിക്ഷേപമിറക്കാൻ ധൈര്യം പകർന്നത്. ദ്വീപിലേക്ക് തൊഴിലാളികളെയും ആവശ്യമായ സാധനങ്ങളും മെഷിനറികളും എത്തിക്കുകയെന്നത് പ്രയാസകരമായിരുന്നു. വലിയ പ്ലാനിങ്ങിനൊടുവിലാണ് ഇത് സാധ്യമായത്. മാലദ്വീപ് സർക്കാറും നല്ല രീതിയിൽ സഹകരിച്ചു.


-എന്തെല്ലാം സൗകര്യങ്ങളാണ് കുടിവില്ലിങ്ങിലിയിൽ നിർമിച്ചിരിക്കുന്നത്

ജലകണങ്ങൾക്കു മീതെ ഉയർന്നുനിൽക്കുന്ന 36 'വാട്ടർ വില്ലകൾ', കടൽത്തീരങ്ങളിലുള്ള 31 'ബീച്ച് വില്ലകൾ', 30 സ്കൈ വില്ലകൾ തുടങ്ങി 97 പാർപ്പിട സമുച്ചയങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്. വിശാലമായതും മേന്മയേറിയ സൗകര്യങ്ങളാലും ഉപകരണങ്ങളാലും അലംകൃതവുമാണ് മുറികളെല്ലാം. വില്ലകളോട് ചേർന്നൊരുക്കിയ ചെറിയ ഹട്ടുകളിലിരുന്ന് സൂര്യ​​െൻറ ഉദയാസ്തമനങ്ങളെ കൺകുളിർക്കെ കാണാനുള്ള സൗകര്യം പുതിയ അനുഭവമായിരിക്കും. പൊൻനിലാവിെൻറ വെട്ടത്തിൽ കടലിനെ ആവോളം ആസ്വദിക്കാവുന്ന രീതിയിലാണ് ബീച്ച് വില്ലകളുടെ രൂപകൽപന.

രുചിഭേദങ്ങളുടെ കലവറകൾ ഒളിപ്പിച്ചുവെച്ച ഏഴു നക്ഷത്ര ഹോട്ടലുകൾ സഞ്ചാരികളുടെ വിശപ്പിനെ മാത്രമല്ല മനസ്സിനെയും തൃപ്തിപ്പെടുത്താൻ പോന്നതാണ്. ലോക നിലവാരമുള്ള ഷെഫുമാരാണ്​ അടുക്കള നിയന്ത്രണം. മാലദ്വീപിലെ പ്രശസ്തമായ ജി.എക്സ് അസോസിയേറ്റ്സിലെ ആർക്കിടെക്ട് 'സാപ്പി' യുടേതാണ് റിസോർട്ടിെൻറ രൂപകൽപന. സിംഗപ്പൂർ ആസ്ഥാനമായുള്ള ഇൻറീരിയർ കമ്പനിയാണ് അകത്തെ സജ്ജീകരണങ്ങളും അലങ്കാരങ്ങളും ഒരുക്കിയിരിക്കുന്നത്. ഉപയോഗിച്ച പ്ലാസ്​റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്തുണ്ടാക്കിയതാണ് മുറികളിലെ പരവതാനികൾ. മാലദ്വീപി​െൻറ തനത് കലാരൂപങ്ങളും നാട്ടിൽ നിന്നും ശ്രീലങ്കയിൽനിന്നും കൊണ്ടുവന്ന കേരവൃക്ഷങ്ങളും അനേകം മരങ്ങളൂം ചെടികളും സദാ വീശിയടിക്കുന്ന കടൽക്കാറ്റിന് സുഗന്ധവും കണ്ണിന് കുളിർമയും കൂട്ടുന്നു. തെളിഞ്ഞ സമുദ്രക്കാഴ്ചയും കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങളിലും രൂപങ്ങളിലുമുള്ള മത്സ്യക്കൂട്ടങ്ങൾ സദാ വലയംവെക്കുന്ന പവിഴപ്പുറ്റുകളും തൊട്ടടുത്തുതന്നെയാണ്.

150 മീറ്ററിൽ വിശാലമായ നീന്തൽക്കുളത്തിനരികെ സജ്ജമാക്കിയ സ്ട്രീറ്റ് ഫുഡ് സ്​റ്റാളുകളിൽ ഇന്ത്യൻ, ഏഷ്യൻ, അമേരിക്കൻ, മെഡിറ്ററേനിയൻ, അറബിക്, ജാപ്പനീസ്, ഇറ്റാലിയൻ വിഭവങ്ങളാണ് രുചി പകരുന്നത്. കടൽത്തീരത്തുള്ള വിശാലമായ പ്രധാന റസ്​റ്റാറൻറിൽ ബുഫെ അടക്കം സഞ്ചാരികൾ പ്രത്യേകമായി ആവശ്യപ്പെടുന്ന ഭക്ഷണം അപ്പപ്പോൾ പാകം ചെയ്തു നൽകുന്നതിനുള്ള സൗകര്യവുമുണ്ട്. പല വിധത്തിലുള്ള ജലകായിക വിനോദങ്ങളും നൂതന സംവിധാനങ്ങളോടെയാണെന്നതും ശ്രദ്ധേയമാണ്. നീന്തൽക്കുളത്തോട്​ ചേർന്നുകിടക്കുന്ന പുൽത്തകിടിയും പരിസരവും വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും പതിന്മടങ്ങ് പകിട്ടേകും. പ്രഭാതസവാരിക്കും ജോഗിങ്ങിനുമായി മൂന്നു കിലോമീറ്ററിൽ വിശാലമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

മനസ്സും ശരീരവും പുനരുജ്ജീവിപ്പിക്കാൻ സർവസജ്ജമായ എട്ട് 'സ്പാ' കോട്ടേജുകളുണ്ട്​. പരിചയസമ്പന്നരായ തെറപ്പിസ്​റ്റുകളുടെ സേവനം ഏതു സമയവും ലഭ്യമാണ്. യോഗ പവിലിയൻ, ജിം, ഇൻഡോർ ഗെയിംസ് തുടങ്ങി ബീച്ച് ഫുട്ബാൾ, ടെന്നിസ് തുടങ്ങിയ കായികവിനോദങ്ങളും സഞ്ചാരികൾക്ക് ഇഷ്​ടാനുസരണം ആസ്വദിക്കാം. ലോക നിലവാരമുള്ള ഇൻസ്ട്രക്ടർമാരെയാണ് ജിംനേഷ്യങ്ങളിൽ നിയമിച്ചിട്ടുള്ളത്. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് സർഫിങ് കേന്ദ്രങ്ങളിലൊന്നായ 'ചിക്കെൻസ്' ഈ ദ്വീപിനോട് ചേർന്നാണ്​. സമീപ ദ്വീപുകൾ സന്ദർശിക്കാനും അവിടത്തെ മനുഷ്യരുടെ ജീവിതരീതികൾ മനസ്സിലാക്കാനും അവസരമുണ്ട്. കടലിലേക്ക് ചാഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങളിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തെ കീറിമുറിച്ചു കൊണ്ട് കടന്നുപോകുന്ന കൂറ്റൻ കപ്പലുകളുടെ കാഴ്ച മനസ്സിന് പുതിയ അനുഭവം സമ്മാനിക്കും. സാഹസിക ടൂറിസം ഇഷ്​ടപ്പെടുന്നവർക്ക് പാരസെയ്​ലിങ്, ജെറ്റ് സ്കൈ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. കുടുംബത്തോടൊപ്പമുള്ള അപൂർവ സുന്ദര നിമിഷങ്ങൾ കാമറയിൽ പകർത്താൻ പരിചയസമ്പന്നരായ കാമറമാന്മാരും വിളിപ്പുറത്തുണ്ട്. ആന്ദ്രേ കെച്മാൻ എന്ന പരിചയസമ്പന്നനായ ജനറൽ മാനേജറുടെ നേതൃത്വത്തിലുള്ള 450 പേരുള്ള വിദഗ്ധമായ ഒരു സംഘം ഏതു സമയവും സഞ്ചാരികളുടെ ആവശ്യം അറിയാൻ കാതോർത്തിരിക്കുന്നു.


-ടൂറിസം കേന്ദ്രം പൂർണരീതിയിൽ പ്രവർത്തന സജ്ജമായിട്ടുണ്ടോ

ജൂൺ ഒന്നിനാണ് മാലദ്വീപിലെ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് സുധീർ പഞ്ചനക്ഷത്ര റിസോർട്ട് സഞ്ചാരികൾക്കായി ഔദ്യോഗികമായി തുറന്നുകൊടുത്തത്. ആഗസ്​റ്റ്​ മുതൽ മാർച്ച് വരെയാണ് സീസൺ. ഓഫ് സീസണിൽ മലയാളികൾക്കായി പ്രത്യേക ടൂർ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

-ഇന്ത്യയിൽനിന്നുള്ളവർക്ക് റൂട്ട്​ മാപ്പ്​

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും മാലദ്വീപ്​ ലക്ഷ്യമാക്കി പറക്കാം. ഇതിനായുള്ള നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കുമായി വിവിധ ഭാഷാ പരിചിതരായ റിസപ്ഷനിസ്​റ്റുകളും ടൂർ അസിസ്​റ്റൻറുകളും 24 മണിക്കൂറും രംഗത്തുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kudavillingili.com സന്ദർശിക്കാം.

-കേരളത്തിൽ ഇത്തരമൊരു പ്രോജക്ടി​​െൻറ സാധ്യത

ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇവിടത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും ഭരണകൂട നിലപാടുകളും വ്യത്യസ്തമാണ്. മാലദ്വീപ് അങ്ങനെയല്ല. പണ്ടു മുതലേ ലോക സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രമാണിത്.

-ഭാവി നിക്ഷേപം

ശ്രീലങ്കയിൽ തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി കുറച്ച് ഭൂമി വാങ്ങിയിട്ടുണ്ട്. മാലദ്വീപ് പ്രോജക്ട് പൂർണതോതിൽ വിജയിച്ചാൽ ശ്രീലങ്കയിലും ആരംഭിക്കാനാണ് പദ്ധതി




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maldivesgalfar muhammad ali
News Summary - galfar muhammad ali hotel in Maldives
Next Story