പച്ചവിരിച്ച് ഗ്രീൻ മുബസറ
text_fieldsപച്ചവിരിച്ച കുന്നുകളും തടാകങ്ങളും ചേർന്ന മനോഹരമായ പ്രദേശമാണ് ഗ്രീൻ മുബസറ. ഹരിത നഗരത്തിന്റെ ഭംഗി ആസ്വദിക്കാൻ അൽഐനിൽ എത്തുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളാണ് ഗ്രീൻ മുബസറയും ജബൽ ഹഫീത്തും. ജബൽ ഹഫീത്തിന്റെ താഴ്വരയിലാണ് ഗ്രീൻ മുബസറ സ്ഥിതിചെയ്യുന്നത്. ഗ്രീൻ മുബസറയുടെ പ്രത്യേകത വിശാലമായ പുൽമേടുകളാണ്. ഇവിടെക്കുള്ള റോഡിന് ഇരുവശവും മരങ്ങളും കുന്നുകളും പുൽത്തകിടികളും കൊണ്ട് മനോഹരമാണ്.
കുടുംബങ്ങൾക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലമാണ് ഗ്രീൻ മുബസറ. കുട്ടിൾക്ക് കളിക്കാനുള്ള പ്രദേശവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സൈക്കിളുകളും മോട്ടോർ സൈക്കിളുകളും വാടകക്കെടുക്കാനുള്ള സൗകര്യവും കുതിര സവാരിയുമൊക്കെ ഇവിടെ ലഭ്യമാണ്. ആകർഷണീയമായ മറ്റൊന്ന് ഇവിടെയുള്ള തടാകവും ഡാമുമാണ്. തടാകത്തിലൂടെ ബോട്ടിങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിൽ നിറയെ മത്സ്യങ്ങൾ തുള്ളികളിക്കുന്നത് ഓരു കാഴ്ച തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം മത്സ്യങ്ങൾക്ക് ഭക്ഷണം നൽകാം.
ചൂടുവെള്ളം തണുത്ത വെള്ളവും പ്രവഹിക്കുന്ന നീർച്ചാലുകളാണ് മറ്റൊരു പ്രത്യേകത. ഈ പ്രദേശം ഒന്ന് ചുറ്റിക്കറങ്ങി കാണാൻ ആഗ്രഹിക്കുന്നവർക്കായി റോഡിലൂടെ ഓടുന്ന കൊച്ചു തീവണ്ടിയുമുണ്ട്. ആസ്വാദ്യകരമായ മറ്റൊരു വിനോദമാണ് ക്യാമ്പിങ്. സദേശികൾക്കും വിദേശികൾക്കുമെല്ലാം ക്യമ്പിങ്ങിന് സൗകര്യവുമുണ്ട്. ബാർബിക്യു ഉണ്ടാക്കാനുള്ള പ്രത്യേക സ്ഥലവും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു. ഗ്രീൻ മുബസറയിലേക്കുള്ള പ്രവേശനവും വാഹന പാർക്കിങ്ങുമെല്ലാം സൗജന്യമാണ്. തണുപ്പ് കാലമായതിനാൽ സന്ദർശകർ ഏറെയാണ് ഇവിടെ. വിശേഷ ദിവസങ്ങളിലിൽ ഇവിടേക്കുള്ള പ്രവേശനം പലപ്പോഴും നിയന്ത്രിക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.