സഞ്ചാരികളുടെ തിരക്കിൽ നിറഞ്ഞ് നെയ്യാർഡാം
text_fieldsകാട്ടാക്കട: കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളോളം അടച്ചിട്ടശേഷം തുറന്ന നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
ക്രിസ്മസ്-പുതുവത്സരവേളയിൽ ആയിരങ്ങളാണ് ഇവിടേക്ക് എത്തിയത്. ഇപ്പോഴും വലിയ തിരക്കനുഭവപ്പെടുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ബോട്ടുസവാരി നടത്താനാകാതെ നിരവധിപേർ നിരാശരായി മടങ്ങുകയാണ്.
നെയ്യാര്‍ഡാം ഉദ്യാനം, സിംഹസഫാരി-മാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ചീങ്കണ്ണി പാര്‍ക്കിലേക്കും സഞ്ചാരികളുടെ പ്രവാഹമാണ്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളാണ് നെയ്യാര്‍ഡാമില്‍ ചിലവിടുന്നത്.
നെയ്യാര്ഡാമിലെത്തുന്നവര് പ്രധാനമായും ബോട്ടുസവാരി, സഫാരി പാര്‍ക്കിലേക്കുള്ള യാത്ര എന്നിവയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ വനം വകപ്പിെൻറ 22 സീറ്റുള്ള ബോട്ട് കട്ടപ്പുറത്തായി. ഇപ്പോള്‍ പത്തില്‍ താഴെ പേര്‍ക്ക് സവാരി ചെയ്യാവുന്ന നാലു ബോട്ടുകളാണ് ഇവിടെ സര്‍വിസ് നടത്തുന്നത്. ലക്ഷത്തോളം രൂപ ഇപ്പോള്‍ മിക്ക ദിവസങ്ങളിലും വരുമാനം ലഭിക്കുന്നുണ്ട്.
കോട്ടൂര്‍ കാപ്പുകാട് ആനസവാരി കേന്ദ്രത്തിലും സഞ്ചാരികളുടെ വലിയ തിരക്കുണ്ട്. ദിവസവും നൂറുകണക്കിനാളുകളാണ് ആനകളെ കാണാനും കാനനഭംഗി നുകരാനുമായി പാര്‍ക്കിലെത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ വർധിച്ചുവെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാൻ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കാതെയും കൈകൾ അണുമുക്തമാക്കാതെയും പ്രവേശനം അനുവദിക്കില്ല. ഓരോ സവാരി കഴിഞ്ഞെത്തുമ്പോഴും ബോട്ടും ജാക്കറ്റുകളും സാനിെറ്റെസ് ചെയ്യുന്നുമുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാനുള്ള ഇടെപടലും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.