Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
maldives
cancel
Homechevron_rightTravelchevron_rightDestinationschevron_rightഒരു വർഷം മുഴുവൻ...

ഒരു വർഷം മുഴുവൻ അൺലിമിറ്റഡ്​ താമസം വേണോ, എങ്കിൽ ഈ റിസോർട്ടിലേക്ക്​ പോന്നോളൂ

text_fields
bookmark_border

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻസ്​റ്റാഗ്രാമിലെ സെലിബ്രിറ്റി പേജുകളിൽ നിറഞ്ഞുനിൽക്കുന്നത്​ മാലദ്വീപിലെ ചിത്രങ്ങളാണ്​. മിക്ക താരങ്ങളും ഈ കോവിഡ്​ കാലത്ത്​ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ കണ്ടെത്തിയ സ്​ഥലമാണ്​ ഈ കൊച്ചുദ്വീപ്​ രാജ്യം. ദിവസങ്ങൾക്ക്​ മുമ്പ്​ വിവാഹിതരായ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും ഹണിമൂണ്‍ ആഘോഷിച്ചതും ഇവിടെ തന്നെയായിരുന്നു. വെള്ളത്തിനടിയിലെ അത്യാഡംബര റിസോർട്ടിലായിരുന്നു ഇവരുടെ താമസം.

മാലദ്വീപിൽനിന്ന്​ പുതിയൊരു വാർത്തയാണ്​ ഇപ്പോൾ വന്നിരിക്കുന്നത്​. ഒരു വർഷം മുഴുവൻ അൺലിമിറ്റഡ്​ താമസമൊരുക്കി സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുകയാണ്​ അനന്തര വേളി ലക്ഷ്വറി റിസോർട്ട്​. അഡൾറ്റ്​ ഓൺലി റിസോർട്ട്​ കൂടിയാണിത്​. രണ്ടുപേർക്ക്​ സ്വകാര്യ ദ്വീപിൽ കടലിന്​ മുകളിലുള്ള അതിഗംഭീര കോ​ട്ടേജിലാണ്​ താമസിക്കാൻ അവസരം ലഭിക്കുക. ​

30,000 ഡോളറാണ്​ (22,36,137 രൂപ) ഇതിനായി ഈടാക്കുന്നത്​​. ഇതിൽ താമസത്തിന്​ പുറമെ വിമാനത്താവളത്തിൽനിന്നും തിരിച്ചുമുള്ള യാത്ര, ബ്രേക്ക്‌ഫാസ്​റ്റ്​ എന്ന ഉൾപ്പെട്ടിരിക്കുന്നു. കൂടെ ആയുർവേദ സ്പാ ചികിത്സകൾ, മാലദ്വീപ് പാചക പാഠങ്ങൾ, ഡൈവിംഗ്, സ്നോർക്കെലിംഗ്, സർഫിംഗ് പോലുള്ള പ്രവർത്തനങ്ങൾക്ക്​ ഇളവും ലഭിക്കും.

അതേസമയം, യാത്രക്കാർക്ക്​ ചില നിബന്ധനകൾ ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്​. രണ്ടുപേർക്കാണ്​ താമസിക്കാനാവുക. തുക മുഴുവനും ആദ്യം താമസിക്കാൻ വരു​​േമ്പാൾ നൽകണം. ഇതോടൊപ്പം രണ്ട്​ ഗെസ്​റ്റുകളുടെയും പേര്​ നൽകണം. ഇവർക്ക്​ മാത്രമേ താമസിക്കാനാവൂ. 2021 ജനുവരി ഒന്ന്​ മുതൽ ഡിസംബർ 23 വരെയാണ്​ പാക്കേജി​െൻറ കാലാവധി. ഈ സമയം നീട്ടിനൽകുന്നതല്ല. ഇതിനിടയിൽ എത്ര തവണ വേണമെങ്കിലും വന്ന്​ താമസിക്കാം. ഈ സമയത്തെല്ലാം എയർപോർട്ടിൽനിന്നുള്ള വാഹനവും സ്​പീഡ്​ ബോട്ട്​ സൗകര്യവും റിസോർട്ട്​ ഏർപ്പെടുത്തും.


അൺലിമിറ്റഡ്​ താമസമടക്കം നിരവധി ​ഓഫറുകളാണ്​ മാലദ്വീപ്​ ഈ കോവിഡ്​ കാലത്ത്​ സഞ്ചാരികളെ ആകർഷിക്കാനായി ഒരുക്കിവെച്ചിരിക്കുന്നത്​. നേരത്തെ സഞ്ചാരികൾക്കായി ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചിരുന്നു മാലദ്വീപ്​ അധികൃതർ. മാലദ്വീപ് ബോർഡർ മൈൽസ് എന്ന പദ്ധതിപ്രകാരം മൂന്ന് ഗ്രേഡുകളാണുള്ളത്​. അബാരാന (​ഗോൾഡ്​), അൻറാര (സിൽവർ), ഐഡ (വെങ്കലം) എന്നിങ്ങനെയാണ്​ ഇവയുടെ പേര്​. മാലദ്വീപിലേക്ക്​ വരുന്ന ഒാരോ സഞ്ചാരിക്കും യാത്രയുടെ സ്വഭാവമനുസരിച്ച്​ ഇവ ലഭ്യമാകും. ഇതിലൂടെ ലഭിക്കുന്ന പോയിൻറുകൾ ഉപയോഗിച്ച്​ വ്യത്യസ്​ത ആനുകൂല്യങ്ങൾ കരസ്​ഥമാക്കാം.

എത്രതവണ സന്ദർശിച്ചു, എത്രദിവസം താമസിച്ചു തുടങ്ങിയവ അടിസ്ഥാനമാക്കിയാകും പോയിൻറുകൾ നേടാനാവുക. പ്രത്യേക ആഘോഷ വേളകളിൽ അധിക പോയിൻറുകൾ നേടാനും അവസരമുണ്ട്​. 2020 ഡിസംബർ മുതലാണ്​ പദ്ധതി ആരംഭിക്കുക. സഞ്ചാരികൾക്കായി ഇത്തരത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ്​ മാലദ്വീപ്​. കോവിഡാനന്തര കാലത്ത്​ ഇത്​ ടൂറിസത്തിന്​ ഏറെ ഉൗർജം നൽകുമെന്നാണ്​ പ്രതീക്ഷ.

മാലദ്വീപി​െൻറ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസത്തിന്​ ഏറെ പ്രാധാന്യമുണ്ട്​. ലോക്​ഡൗണിന്​ ശേഷം​ ആദ്യമായി അതിർത്തികൾ തുറന്ന ഏഷ്യയിലെ രാജ്യങ്ങളിലൊന്നാണിത്. കൂടാതെ ഇന്ത്യയുമായി ട്രാവൽ ബബ്​ളി​െൻറ ഭാഗമായതിനാൽ വിമാന സർവിസും നിലവിൽ ഇവിടേക്കുണ്ട്​.

ലോക്ഡൗണിന്​ ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലദ്വീപ് വീണ്ടും തുറന്നത്. ഒക്ടോബർ 15ന് രാജ്യാന്തര സന്ദർശകർക്കായി റിസോർട്ടുകളും ആരംഭിച്ചു. കോവിഡ് നെഗറ്റീവ് പരിശോധനാഫലം കൈയിലുള്ള ആര്‍ക്കും ഇവിടം സന്ദര്‍ശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maldivestravelunlimited stay
News Summary - If you want unlimited stay for a whole year, then go to this resort
Next Story