രാമക്കൽമേട്ടിലെ ജീപ്പ് സഫാരി നിർത്തണമെന്ന് അനർട്ട്
text_fieldsനെടുങ്കണ്ടം: രാമക്കല്‍മേട് സോളാര്‍ പദ്ധതി പ്രദേശത്ത് കൂടിയുള്ള ജീപ്പ് സഫാരി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അനര്‍ട്ട് ജില്ല ഭരണകൂടത്തിന് കത്തയച്ചു. വാഹനങ്ങളില്‍ നിന്നുയരുന്ന പൊടിപടലങ്ങൾ സോളാര്‍ പാനലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പകരം സംവിധാനം ഒരുക്കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിനോദസഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കും. രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തില്‍ 70ലധികം ഡ്രൈവര്‍മാരാണ് ജീപ്പ് സഫാരിയെ ആശ്രയിച്ചുകഴിയുന്നത്.
ആമപ്പാറമലയിലേക്കാണ് പ്രധാനമായും ജീപ്പ് സഫാരി. മൊട്ടക്കുന്നുകളിലെ കാഴ്ചകള്‍ക്കൊപ്പം ആമപ്പാറയിലെ സോളാര്‍ പദ്ധതിയും പ്രധാന ആകര്‍ഷണമാണ്. എന്നാല്‍, പദ്ധതി പ്രദേശത്ത് ഗതാഗതം നിരോധിക്കണമെന്നാണ് അനര്‍ട്ടിന്‍റെ ആവശ്യം. ഇത് സംബന്ധിച്ച് ദേവികുളം സബ് കലക്ടര്‍ക്ക് അനര്‍ട്ട് സി.ഇ.ഒയാണ് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.