വിസ്മയം തീർത്ത് ആനപ്പാറ
text_fieldsമാള: ആരെയും ആകർഷിക്കുന്ന പുത്തൻചിറയിലെ കൊമ്പത്തുകടവ് ആനപ്പാറ കൗതുകമാവുന്നു. പാറ ജൈനമത പൈതൃകമാണെന്ന് സൂചനയുണ്ട്. കേരളത്തിൽ ജൈനർ എ.ഡി ഏഴാം ശതകത്തിൽ വാസമാരംഭിച്ചതായി ചരിത്രരേഖകൾ പറയുന്നു. ജൈന മുനികൾ പാറയിടുക്കുകളെയും ഗുഹകളെയും ക്ഷേത്രങ്ങളാക്കി പ്രാർഥിച്ചിരുന്നു. പശ്ചിമ ഘട്ടത്തിലെ ആനമലയും ആനമുടിയും ഇവരുടെ ആവാസ കേന്ദ്രമായിരുന്നെന്ന് രേഖകൾ പറയുന്നുണ്ട്. ആനപ്പാറക്ക് ചുറ്റുമുള്ള പ്രദേശങ്ങളും പാറകൾ കൊണ്ട് നിറഞ്ഞതായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞു.
ദീർഘ ഗോളാകൃതിയിൽ 25 അടി ഉയരത്തിൽ ഉയർന്നുനിൽക്കുന്ന രണ്ട് പാറക്കെട്ടുകളാണ് ആനപ്പാറയായി അറിയപ്പെടുന്നത്. ആകർഷകമായ പാറക്ക് പിറകിലെ ചരിത്രം കൃത്യമായി പഠന വിഷയമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കാലത്തെ അതിജീവിക്കുന്ന പാറ വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്താൻ അധികൃതർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.