പർവതങ്ങളുടെ നാട്ടിലേക്ക് യാത്ര പോകാം; മിസോറാമിൽ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങൾ
text_fieldsഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മിസോറാം അതിമനോഹരമായ പർവതങ്ങളുടെ നാടാണ്. കൂടാതെ ഗ്രാമീണ ജീവിതങ്ങൾ, നാടൻ കലകൾ, വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ, വൈവിധ്യങ്ങൾ നിറഞ്ഞ പ്രകൃതി എന്നിവയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. മിസോ എന്ന ഗ്രോത്രവർഗക്കാരാണ് ഇവിടെ ഭൂരിപക്ഷവും. ബംഗ്ലാദേശ്, മ്യാൻമർ എന്നീ രണ്ട് രാജ്യങ്ങളുമായും മിസോറാം അതിർത്തി പങ്കിടുന്നു.
ട്രെക്കിങ്ങിന് അനുയോജ്യമായ ഒരുപാട് സ്ഥലങ്ങളുള്ളതിനാൽ സാഹസിക യാത്രികരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് മിസോറാം. സുഖകരമായ കാലാവസ്ഥയുള്ളതിനാൽ നവംബർ മുതൽ മാർച്ച് വരെയാണ് സന്ദർശിക്കാൻ അനയുയോജ്യം. ഈ മാസങ്ങളിലെ താപനില 11 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാകും.
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഡെസ്റ്റിനേഷനുകളാണ് മിസോറാമിലുള്ളത്. അവയിൽ പ്രധാന പത്ത് സ്ഥലങ്ങളെ ഇവിടെ പരിചയപ്പെടാം.
1. ഐസോൾ
മിസോറിമിെൻറ തലസ്ഥാന നഗരിയാണിത്. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നുമാണിത്. കുന്നിൻചെരുവിൽ തട്ടുതട്ടായി ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളുടെ ആകാശ കാഴ്ച ഏറെ മനോഹരമാണ്. മ്യൂഫാങ്, ടാംഡിൽ തടാകം, ചാൻമാരി, കരകൗശല മ്യൂസിയം, സോളമൻ ക്ഷേത്രം എന്നിവയാണ് ഐസോളിലെ പ്രധാന ആകർഷണങ്ങൾ.
2. ലുംഗ്ലി
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതിമനോഹരമായ ഭൂപ്രകൃതിയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ഇവിടെയുള്ള ഗ്രാമത്തിൽ പാറ പോലെയുള്ള പാലമുണ്ട്. അതിൽനിന്നാണ് ലുങ്ക്ലെയ് എന്ന പേര് ലഭിക്കുന്നത്. ഖാവ്‌ലംഗ് വന്യജീവി സങ്കേതവും ലുംഗ്ലിക്ക് സമീപമാണ്.
3. മാമിത്
വന്യജീവി പ്രേമികളുടെ ഇഷ്ടകേന്ദ്രമാണിത്. സൈറ്റ്‌ലാവ്, വെസ്റ്റ് ഫയലിംഗ്, പക്സിംഗ് തുടങ്ങിയ സ്ഥലങ്ങൾ സഞ്ചാരികൾക്കായി ഒരുങ്ങിനിൽക്കുന്നു.
4. കോലാസിബ്
നഗരത്തിരക്കിൽനിന്ന് മാറിയുള്ള അനുഭവങ്ങൾ ഇഷട്പ്പെടുന്നവർക്കുള്ള കേന്ദ്രമാണിത്. ത്വലാങ് നദിയിലെയും ടാംഡിൽ തടാകത്തിലെയും തെളിഞ്ഞ വെള്ളം ജീവിതകാലം മുഴുവൻ ഓർമിക്കാനുള്ള അനുഭവം നൽകും. ഇതിെൻറ പശ്ചാത്തലത്തിലുള്ള പച്ചവിരിച്ച കുന്നുകളും പ്രദേശത്തെ ഏറെ മനോഹരമാക്കുന്നു.
5. റെയ്ക്
റെയ്ക്കിലെ പച്ചപ്പ് നിറഞ്ഞ വയലുകൾക്കിടയിൽ ഗ്രാമീണ ജീവിതം നേരിട്ട് അനുഭവച്ചറിയാം. മിസോറാമിലെ ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനാണിത്.
6. വന്താങ് വെള്ളച്ചാട്ടം
സംസ്ഥാനത്തെ പ്രധാന വെള്ളച്ചാട്ടമാണിത്. ഉയരത്തിൽ ഇന്ത്യയിൽ 13ാം സ്ഥാനത്ത് വരും. താഴ്വരകൾക്കും ഇടതൂർന്ന കാടുകൾക്കുമിടയിലൂടെ ഉയരത്തിൽനിന്ന് പതിക്കുന്ന വെള്ളച്ചാട്ടം അതിശയകരമായ കാഴ്ചയാണ്.
7. ഫാൽക്കോൺ ഗ്രാമം
യഥാർത്ഥ മിസോറം ഗ്രാമീണ ജീവിതം അനുഭവിക്കാൻ ആഗ്രഹമുള്ളവർക്ക് ഫാൽക്കവൻ ഗ്രാമത്തിലേക്ക് പോകാം. ഇവിടത്തെ താമസം മിസോ ഗോത്രത്തെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചും വ്യക്തമായ ചിത്രം നൽകും.
8. ദമ്പ ടൈഗർ റിസർവ്
മിസോറാമിലെ ഇടതൂർന്ന വനങ്ങളിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് ദമ്പ ടൈഗർ റിസർവ്. തലസ്ഥാനമായ ഐസ്വാളിൽനിന്ന് 125 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. 500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം കടുവകൾ, പുള്ളിപ്പുലികൾ, ഇന്ത്യൻ പൈത്തൺ, സ്ലോത്ത് ബിയേഴ്സ്, ദി ബാർക്കിംഗ് ഡീർ തുടങ്ങി നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്.
9. ഫോങ്‌പുയി കൊടുമുടി
സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഫോങ്‌പുയി കൊടുമുടി. ഐസ്വാളിൽനിന്ന് തെക്ക് ഭാഗത്തായി 300 കിലോമീറ്റർ അകലെയുള്ള ഈ നീല പർവതം സാഹസിക സഞ്ചാരികളെ ആവേശം കൊള്ളിക്കും. മിസോ ഗോത്രത്തിെൻറ ദേവിയുടെ ഭവനമായിട്ടാണ് ഫോങ്‌പുയി കൊടുമുടി അറിയപ്പെടുന്നത്.
10. ഹുമൈഫാംഗ്
പ്രകൃതി സ്നേഹികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്ന പ്രദേശമാണിത്. മിസോറാമിെൻറ സമ്പന്നമായ സംസ്കാരവും പൈതൃകവും ഇവിടെനിന്ന് അനുഭവിക്കാം. ധാരാളം സാംസ്കാരിക പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.