Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവരു മണി യന്ത്രം മുടി...

വരു മണി യന്ത്രം മുടി വിളിക്കുകയാണ്

text_fields
bookmark_border
maniyanthram
cancel
camera_alt

മണിയന്ത്രം മലനിരകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന അരുവി

മൂവാറ്റുപുഴ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ മണിയന്ത്രം മുടിയിലേക്ക് തിരക്കേറി. മലനിരകൾക്കിടയിലൂടെയുള്ള തുള്ളിച്ചാടിയൊഴുകുന്ന ചെറിയ അരുവിയും തൊടുപുഴ നഗരത്തിന്‍റെ ദൂരക്കാഴ്ചയുമൊക്കെ ആസ്വദിക്കുന്നതോടൊപ്പം അപൂർവമായ പക്ഷികളെയും കുളിർക്കാറ്റിന്‍റെ തലോടലുമേറ്റ് ഇങ്ങിനെ കുറെ നേരം ഇരിക്കാൻ.വരൂ ...മണി യന്ത്രം മുടി വിളിക്കുകയാണ് സഞ്ചാരികളെ.

മഞ്ഞളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മണിയന്ത്രം മുടിയിലേക്ക് നിരവധി പേരാണ് എത്തുന്നത്. രസതന്ത്രം സിനിമയിലൂടെ പ്രശസ്തമായ രസതന്ത്രം പാറയുടെ മുകളിൽ കയറാനും, മലമുകളിലെ ഇളം കാറ്റും കുളിരും ആസ്വദിക്കാനും എത്തുന്നവർ നിരവധിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ സിറ്റി സ്ഥിതി ചെയ്യുന്നുവെന്ന പെരുമയ്ക്ക് പുറമെ പ്രകൃതി സൗന്ദര്യം നിറഞ്ഞു ഒഴുകുന്ന മണിയന്ത്രം മുടിയും മഞ്ഞള്ളൂർ പഞ്ചായത്തിന് സ്വന്തമാണ്. രാജ്യത്തെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയായ വാഴക്കുളവും, മണിയന്ത്രം മുടിയും മഞ്ഞള്ളൂർപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് മണിയന്ത്രം മുടി സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ- തൊടുപുഴ റോഡിൽ കദളിക്കാട് മണിയന്ത്രം കവലയിൽ നിന്ന് ഇടത്തോട്ട് മൂന്ന്​ കിലോമീറ്റർ സഞ്ചരിച്ചാലും, ഇതേ റൂട്ടിൽ മടക്കത്താനത്തുനിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും മണിയന്ത്രം മുടിയിലെത്താം.

കൂടാതെ തൊടുപുഴ - ഉൗന്നുകൽ റോഡിൽ പാലക്കുഴി ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും മുടിയിലെത്താം. മൂന്നു സ്ഥലത്തുനിന്നും മലയിലേക്കു കയറുമ്പോൾ തന്നെ കാഴ്ചകളുമാരംഭിക്കുകയായി. ഒരു ട്രക്കിങ്ങിനു സമാനമാണ് മലകയറ്റം. മലയുടെ മുടിയിലേക്ക് നടന്നു തന്നെ കയറണം. ഇതിനിടയിൽ മലയിൽ നിന്നും താഴേക്കൊഴുകുന്ന അരുവിയിൽ സഞ്ചാരികൾക്ക് മുഖവും കയ്യും കാലുമൊക്കെ കഴുകുക മാത്രമല്ല വേണമെങ്കിൽ മലമുകളിലൊരു കുളിയുമാകാം. അപൂർവയിനം ഔഷധ ചെടികൾ, പൂക്കൾ പക്ഷികൾ എന്നിവ ആരേയും ആകർഷിക്കുന്ന കാഴ്ചകളാണ്. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ വിശാലമായി പരന്നു കിടക്കുന്ന എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങൾ കാണാനാകും. രസതന്ത്രം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളുടേയും, നിരവധി സീരിയലുകളുടേയും ഷൂട്ടിംങ്ങ് ഇവിടെ നടന്നിരുന്നു.

രസതന്ത്രം സിനിമ ഷൂട്ടിംഗ് കഴിഞ്ഞതിന്​ ശേഷം ഇവിടത്തെ വിശാലമായ പാറയെ രസതന്ത്രം പാറ എന്നാണ് അറിയപ്പെടുന്നത്. മലയാറ്റൂർ മലയേക്കാൾ ഉയരം കുറവാണെങ്കിലും പ്രകൃതി സൗന്ദര്യത്തിന് കോട്ടം സംഭവിച്ചിട്ടില്ല. മലനിരകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന അരുവിയും തൊടുപുഴ നഗരത്തിന്‍റെ ദൂരക്കാഴ്ചയും ആസ്വദിച്ച് നടക്കുന്ന സഞ്ചാരികൾക്ക് കുളിർക്കാറ്റിന്‍റെ തലോടൽ കൂടിയാകുമ്പോൾ മുടികയറൽ വെറുതെയാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mani yantram tourism
Next Story